1 aed = 18.54 inr 1 eur = 73.11 inr 1 gbp = 84.53 inr 1 kwd = 222.91 inr 1 sar = 18.15 inr 1 usd = 68.06 inr
Jan / 2017
24
Tuesday

കണ്ണൂരിലെ കൊലപാതകം ദൗർഭാഗ്യകരവും പൊതുസമൂഹത്തിന് അപമാനകരവും; മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനവും അംഗീകരിക്കാനാവില്ല; വിവരാവകാശ നിയമം സംരക്ഷിക്കേണ്ടത് ഇടതു മുന്നണിയുടെ ബാധ്യതയെന്നും കാനം രാജേന്ദ്രൻ

January 22, 2017

തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കൊലപാതകം ദൗർഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരം സംഭവങ്ങൾ പൊതുസമൂഹത്തിന് അപമാനമാണ്. സിപിഎമ്മിനും ബിജെപിക്കും ഇതിൽ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടുന്ന വ...

സന്തോഷ് വധത്തിനു പിന്നിൽ സ്വത്തുതർക്കമാണെന്ന വാദം സിപിഎമ്മിന് തലവേദനയാകുന്നു; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിൽ പാർട്ടി നേതൃത്വം; കലോത്സവത്തിനിടെ പിണറായിയുടെ മണ്ഡലത്തിലുണ്ടായ കൊലപാതകത്തിൽ പാർട്ടി വീണ്ടും പ്രതിക്കൂട്ടിലാകുമ്പോൾ

January 22, 2017

കണ്ണൂർ: മുഖ്യമന്ത്രി പിണറായിയുടെ നിയോജക മണ്ഡലത്തിൽ തന്നെ വീണ്ടുമൊരു കൊലപാതകം ഉണ്ടാകുകയും അതിൽ രാഷ്ട്രീയമില്ലെന്നും കുടുംബവഴക്കും സ്വത്തുതർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നും സിപിഐ(എം) നിലപാടെടുക്കുകയും ചെയ്തത് ഇപ്പോൾ പാർട്ടിക്ക് തലവേദനയാകുന്നു. കൊലപാ...

തുനിഞ്ഞിറങ്ങിയാൽ സിപിഎമ്മിന്റെ അടിവേരു മാന്തിയേ ഞങ്ങൾ നിർത്തൂ; ധർമ്മടത്തെ സന്തോഷിന്റെ കൊലയ്ക്കുശേഷം സിപിഐ(എം) നടത്തുന്നത് കള്ളപ്രചരണം; ബിജെപി. പ്രവർത്തകരെ കൊന്നുതള്ളാമെന്ന സിപിഎമ്മിന്റെ മോഹത്തിന് വലിയ വില നൽകേണ്ടിവരുമെന്ന് വ്യക്തമാക്കി വി മുരളീധരൻ

January 22, 2017

തിരുവനന്തപുരം: തലശ്ശേരി ധർമ്മടത്ത് സന്തോഷ്‌കുമാറിനെ കൊലചെയ്തത് ബിജെപിക്കാർ തന്നെയാണെന്ന പ്രചാരണം നടത്തിയ സിപിഐ(എം) മാപ്പുപറയണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. കുടുംബ പ്രശ്‌നവും സ്വത്തുതർക്കവുമാണ് കൊലയ്ക്കു കാരണമെന്നും രാഷ്ട്രീയ കാരണങ്ങളല്ലെന്നുമാണ് സ...

ആയിരം കേന്ദ്രങ്ങളിൽ ഒരേ ദിവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ഒരുങ്ങി കേരളാ കോൺഗ്രസുകാർ; കെഎം മാണി ആയിരം പൂർണചന്ദ്രന്മാരെ കാണുന്ന 29ന് നേതാക്കൾ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും പാവങ്ങളോടൊപ്പം ചെലവിടും

January 22, 2017

കോട്ടയം: ബാർകോഴ ആരോപണങ്ങളുടെയെല്ലാം ക്ഷീണം തീർക്കാൻ കേരളാ കോൺഗ്രസും കെ എം മാണിയും സംസ്ഥാനത്ത് വിപുലമായ ജീവകാരുണ്യ പരിപാടികൾക്ക് പദ്ധതിയിടുന്നു. സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ ഒരേ ദിവസം ഒരേ സമയത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് കെ എം മാണ...

മോദി അടവുകളുടെ ആശാൻ; ചർക്കയിൽ നൂൽനൂറ്റാൽ ഗാന്ധിയാവില്ല; ആയിരം കൊല്ലം ജീവിച്ചാലും ഗാന്ധിയുടെ അടുത്തെത്താൻ പോലും പറ്റില്ല; ഖാദി കലണ്ടർ വിവാദത്തിൽ വൈകി പ്രതികരണവുമായി വി എസ്

January 20, 2017

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവും സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ്. അച്യുതാനന്ദൻ. മോദി അടവുകളുടെ ആശാനാണെന്ന് അദ്ദേഹം പറഞ്ഞു. ചർക്കയിൽ നൂൽ നൂൽക്കുന്നതുകൊണ്ട് മോദി ഗാന്ധിജിയാവില്ലെന...

അമൃതാനന്ദമയിയാണ് കേരളത്തിലെ ഒന്നാമത്തെ മത മാഫിയ; ബാബ രാംദേവിനെ പോലുള്ളർക്ക് അധോലോകവുമുണ്ട്; മതത്തിന്റെ പേരിൽ ആർ.എസ്.എസിന് വിവേകം നഷ്ടപ്പെട്ടു; പരിവാറിനെതിരെ വിമർശനവുമായി മുൻ സംസ്ഥാന ബൗദ്ധിക് പ്രമുഖ്; സോമശേഖരന്റെ വാക്കുകൾ ചർച്ചയാകുന്നു

January 20, 2017

കൊച്ചി: ആർ.എസ്.എസ് നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ബൗദ്ധിക് പ്രമുഖ് സോമശേഖരൻ. മതത്തിന്റെ പേരിൽ ആർ.എസ്.എസിന് വിവേകം നഷ്ടപ്പെട്ടെന്നും ഇത് സംഘടനയുടെ തകർച്ചയ്ക്കു വഴിവെക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൈരളി പീപ്പിളിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത...

പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലെങ്കിലും എല്ലാം ശരിയാക്കിയെന്ന ഭാവത്തിൽ സജീവമായി ഉമ്മൻ ചാണ്ടി രംഗത്ത്; നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി കെപിസിസിയിൽ എത്തി; സുധീരനോടും ചെന്നിത്തലയോടും കുശലം പറഞ്ഞു; ഉന്നതാധികാരയോഗത്തിലും പങ്കെടുക്കും

January 19, 2017

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കെപിസിസി ആസ്ഥാനത്ത്. യുഡിഎഫ് സഹകാരികളുടെ യോഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹമെത്തിയത്. തുടർന്ന് ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്ന...

ജയലളിതയുടെ പ്രേതം കേരള ബിജെപിയെയും ബാധിച്ചോ? സംസ്ഥാന കൗൺസിൽ ഉദ്ഘാടന ചടങ്ങിന് മുമ്പ് വെങ്കയ്യ നായിഡുവിന്റെയും കുമ്മനത്തിന്റെയും കാൽ തൊട്ട് നമസ്‌ക്കരിച്ച് വനിതാ പ്രതിനിധികൾ; വന്ദനം തുടർന്നതോടെ കുമ്മനം ഇടപെട്ട് തടഞ്ഞു

January 18, 2017

കോട്ടയം: അമ്മ രാഷ്ട്രീയത്തിന്റെ തുടർച്ച കേരളത്തിൽ ബിജെപിയിലും. ബിജെപിയുടെ സംസ്ഥാന കൗൺസിലിൽ പങ്കെടുത്ത വനിതകളാണ് ഉദ്ഘാടനത്തിന് മുൻപ് കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെയും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റയും കാൽ തൊട്ട് വന്നിച്ച് സദസിനെ ഞെട്ടിച്ചത...

ഉറപ്പായും പ്രതീക്ഷിച്ച നിയമസഭാ സീറ്റ് ലഭിച്ചില്ല; ഡിസിസി പ്രസിഡന്റ് പദവി എന്തായാലും കിട്ടുമെന്നു കരുതിയതും വെറുതെയായി: കെപിസിസി ജനറൽ സെക്രട്ടറി ലതികാ സുഭാഷ് ഒടുവിൽ വരുമാന മാർഗം കണ്ടെത്താൻ ഡ്രൈവിങ് സ്‌കൂൾ തുടങ്ങി

January 18, 2017

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായിയായി അറിയപ്പെടുന്ന ലതികാ സുഭാഷ് പാർട്ടിയിൽ നിന്നുള്ള പരിഗണനകൾ ഒന്നൊന്നായി വഴിമാറി പോകുന്ന സാഹചര്യത്തിൽ സ്വന്തമായി ജീവിതമാർഗം കരുപ്പിടിപ്പിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായ ഈ മുൻനിര വനിതാ നേതാവ് സ്വന്തമായി മ...

സാംസ്‌കാരിക നായകരെ വിമർശിച്ച് ബിജെപിയുടെ രാഷ്ട്രീയകാര്യ പ്രമേയം; അവാർഡുകൾക്ക് വേണ്ടി മനുഷ്യത്വം പണയം വച്ചവെന്ന് ആരോപണം; എഴുത്തുകാർ വായില്ലാക്കുന്നിലപ്പന്മാർ ആയെന്ന് എം ടി രമേശ്

January 18, 2017

കോട്ടയം: കേരളത്തിലെ സാംസ്കാരിക നായകരെ രൂക്ഷമായി വിമർശിച്ച് ബിജെപിയുടെ പ്രമേയം. പാർട്ടി സംസ്ഥാന കൗൺസിലിലെ രാഷ്ട്രീയ കാര്യ പ്രമേയത്തിലാണ് സാംസ്‌കാരിക നായകരെ ബിജെപി വിമർശിച്ചത്. സിപിഐ(എം) നേതൃത്വത്തിൽ സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും വേട്ടയാടപ്പെടുമ്പോ...

ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ബെറ്റ് വച്ചു; രാജഗോപാൽ നേമത്ത് ജയിച്ചിട്ടും വാക്ക് പാലിച്ചില്ല; പന്തയം വച്ച കണ്ണന്റെ മീശ പരിവാറുകാർ ജനസമക്ഷം വടിച്ചെടുത്തു; കൊടുങ്ങല്ലൂരിൽ നിന്നൊരു രാഷ്ട്രീയ പ്രതികാര കഥ ഇങ്ങനെ

January 18, 2017

കൊടുങ്ങല്ലൂർ : നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകരുമായി അക്കൗണ്ട് തുറക്കില്ലെന്നു പന്തയം വച്ച കണ്ണന്റെ മീശ ബിജെപിക്കാർ വടിച്ചെടുത്തു. നാട്ടുകാർ നോക്കിനിൽക്കെ സിപിഐ(എം) പ്രവർത്തകന്റെ പാതി മീശ ബിജെപി സംഘം ബലമായി വടിച്ചു നീക്കി. അഴീക്...

പിസി ജോർജ് കളി തുടങ്ങി; എറണാകുളം നോർത്തിൽ ട്രെയിൻ തടയാൻ എത്തിയത് ആയിരക്കണക്കിന് പ്രവർത്തകരുമായി; നോട്ട് പിൻവലിക്കലിനെതിരെ രണ്ട് ട്രെയിനുകൾ തടഞ്ഞ് കരുത്ത് തെളിയിച്ച് ജനപക്ഷ നേതാവ്

January 18, 2017

കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കിയ നോട്ട് പിൻവലിക്കൽ നടപടികളിൽ പ്രതിഷേധിച്ച് പി.സി. ജോർജ് എംഎ‍ൽഎ.യുടെ നേതൃത്വത്തിൽ ട്രെയിൻ ഗതാഗതം തടഞ്ഞു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് പി.സി. ജോർജ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 'ക...

ബിജെപി സംസ്ഥാന യോഗത്തിനെത്തിയവർ കോട്ടയത്തെ ദളിതരുടെ ഹർത്താൽ കണ്ട് ഞെട്ടി; എങ്കിൽ ഇനി ദളിതർക്കൊപ്പം എന്ന് പ്രഖ്യാപിച്ച് നേതൃത്വം; കേരളത്തിൽ ദളിത് ഭൂസമരങ്ങളുടെ അമരത്ത് ഇനി കാവി രാഷ്ട്രീയം

January 18, 2017

കോട്ടയം: കേരളം പല ഹർത്താലുകളേയും കണ്ടിട്ടുണ്ട്. കോൺഗ്രസിന്റേയും സിപിഎമ്മിന്റേയും ബിജെപിയുടേയും പിന്തുണയില്ലാത്ത ഹർത്താലുകളും നിരവധി എത്തും. എന്നാൽ ഇവയൊക്കെ വെറും പേരിലേക്ക് കാര്യങ്ങൾ ഒതുക്കും. എന്നാൽ ഇന്നലെ കോട്ടയത്തെ ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി ...

ഗാന്ധി വിവാദം കേന്ദ്രത്തിന്റെ മാത്രം രോഗമല്ലെന്ന് മനോരമ; വജ്ര ജൂബിലി ആഘോഷത്തിന്റെ നോട്ടിസിൽ ഇഎംഎസിനെ ഉൾപ്പെടുത്താൻ ഗാന്ധിജിയെ ഒഴിവാക്കിയെന്ന് ആരോപണം; സർക്കാർ ഡയറിക്ക് പിന്നാലെ ജൂബിലി നോട്ടീസും വിവാദത്തിൽ

January 18, 2017

തിരുവനന്തപുരം: ഗാന്ധിജിയുടെ മുഖത്തെക്കാൾ കേന്ദ്ര സർക്കാരിന് പ്രധാനം പ്രധാനമന്ത്രി മോദിയാണ്. അതുകൊണ്ടാണ് ചർക്കയിൽ നൂൽ നൂൽക്കുന്നത് മോദിയായി മാറുന്നത്. ഇതിനെതിരെ പ്രതിഷേധം കേരളത്തിൽ ആളിക്കത്തി. ഇടത്-വലതു മുന്നണികൾ ഒരു പോലെ വിഷയം ചർച്ചയാക്കി. ഇതിനിടെയാണ...

എ ഗ്രൂപ്പിലേയും ലീഗിലേയും മാണിയുടേയും 40 സ്ഥാനാർത്ഥികളെ തെരഞ്ഞ്പിടിച്ച് തോൽപ്പിക്കാൻ ഓരോ മണ്ഡലത്തിലും ഒരു കോടി വീതം നൽകി; ഭരണത്തുടർച്ച ഒഴിവാക്കാൻ പണം ഇറക്കിയത് കോൺഗ്രസുകാർ തന്നെ; മുരളീധരനേയും വിഷ്ണുനാഥിനേയും തോൽപ്പിക്കാൻ ബിജെപിയുമായി ചേർന്നു; ഉമ്മൻ ചാണ്ടി നിരത്തിയ പരാതികൾ കേട്ട് ഞെട്ടിത്തരിച്ച് രാഹുൽ ഗാന്ധി

January 17, 2017

തിരുവനന്തപുരം: വി എം സുധീരനെതിരെ ആരോപണങ്ങളുമായാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഉമ്മൻ ചാണ്ടി കണ്ടെതെന്നതായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ഹൈക്കമാണ്ടിന് മുന്നിൽ ഉമ്മൻ ചാണ്ടി നിരത്തിയത് ഐ ഗ്രൂപ്പിനെതിരായ ആക്ഷേപങ്ങളാണ്. ഭരണതുടർച്ച കിട്ടാത്തതിന് കാരണ...

MNM Recommends