1 usd = 73.60 inr 1 gbp = 96.36 inr 1 eur = 84.60 inr 1 aed = 20.04 inr 1 sar = 19.62 inr 1 kwd = 242.91 inr

Oct / 2018
18
Thursday

പുനഃസംഘടന ഉടൻ വേണമെന്നും ജംബോ കമ്മറ്റികൾ നിലനിർത്തണമെന്നും ഗ്രൂപ്പ് മാനേജർമാർ; ഏകാധിപത്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കമാണ്ടിന് പരാതി പ്രവാഹം തുടങ്ങി; രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് വിഷയം അവതരിപ്പിക്കാനും നീക്കം; ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ സുധീര ശൈലി തിരിച്ചുവരാതിരിക്കാൻ കരുതലോടെ കരുനീക്കി ചാണ്ടിയും ചെന്നിത്തലയും; കെപിസിസി അധ്യക്ഷ കസേരയിൽ മുല്ലപ്പള്ളിയുടെ മധുവിധുക്കാലം തീരുമ്പോൾ

October 13, 2018

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ മുല്ലപ്പള്ളി രാമചന്ദ്രന് മധുവിധുക്കാലം തീരുന്നു. മുല്ലപ്പള്ളിയെ സമ്മർദ്ദത്തിലാക്കി കാര്യം നേടാൻ ഗ്രൂപ്പ് മാനേജർമാർ നീക്കം ശക്തമായി. പാർട്ടി ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ തന്...

പ്രളയത്തിന്റെ പേരിലുള്ള ധൂർത്തിന് തടയിട്ട് കേന്ദ്രസർക്കാർ; മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി നിഷേധിച്ചു; ഗൾഫിൽ പോകുന്ന മുഖ്യമന്ത്രിക്കും ഔദ്യോഗിക പരിപാടികൾക്ക് വിലക്ക്; നയതന്ത്രചർച്ചകൾക്കും മുതിരേണ്ടതില്ല; കേന്ദ്രം തടഞ്ഞത് പ്രവാസികൾ അയയ്ക്കാവുന്നത്രയും പണം അയച്ചുകഴിഞ്ഞിട്ടും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ടൂറടിക്കാനുള്ള നീക്കം

October 13, 2018

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാൻ 700 കോടി രൂപയുടെ സഹായം യുഎഇ പ്രഖ്യാപിച്ചപ്പോൾ അതുസ്വീകരിക്കാനാവില്ലെന്ന് അർഥശങ്കയില്ലാത്ത വിധം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. കേരള പുനർനിർമ്മാണത്തിന് ധനസഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനത്തിലും കർശന...

പി.കെ.ശശിയെ സസ്‌പെൻഡ് ചെയ്യുമോ..തരം താഴ്‌ത്തുമോ? അറിയാൻ ഇനിയും കാത്തിരിക്കണം; ഷൊർണൂർ എംഎൽഎക്കെതിരായ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാതെ സിപിഎം സെക്രട്ടേറിയറ്റ്; കമ്മിറ്റി റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് സൂചന

October 12, 2018

തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ പീഡന പരാതി അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ലെന്ന് സൂചന. പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്നാണ് വിശദീകരണം. ഇതോടെ എംഎ‍ൽഎയ്‌ക്കെ...

'എനിക്കറിയാം..എന്നെക്കാൾ വലിയ കളിക്കാരാണ് എന്റെ ടീമിലുള്ളതെന്ന്; ബട്ട് ഐ.ആം ദി ക്യാപ്റ്റൻ; കെ സുധാകരനെ വേദിയിരുത്തി ട്രോളി മുല്ലപ്പള്ളി; ആരവങ്ങളില്ല മുദ്രാവാക്യങ്ങളില്ല; ലക്ഷ്യമിടുന്നത് ഒരു കേഡർ പാർട്ടിയിലേത് പോലെ പുതിയ ശൈലി; പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവർക്ക് മാത്രമായിരിക്കും ഇനി ഭാരവാഹിത്വം; കെപിസിസി. പ്രസിഡന്റായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി കണ്ണൂരിലെത്തിയപ്പോൾ സംഭവിച്ചത്

October 11, 2018

കണ്ണൂർ: പതിവ് ആരവങ്ങളില്ല. മുദ്രാ വാക്യങ്ങളില്ല. കെപിസിസി. പ്രസിഡണ്ടായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി കണ്ണൂരിലെത്തിയപ്പോൾ കോൺഗ്രസിന് പുതിയ ശൈലി. വെല്ലുവിളിയോ പോർവിളിയോ ഇല്ലാതെയുള്ള പ്രസംഗവും കണ്ണൂരിന് ഇതാദ്യം. എന്നാൽ പറയേണ്ടതെല്ലാം പറഞ്ഞും മുല...

രണ്ടായിരത്തിൽ താഴെ വോട്ടുകളുടെ മാത്രം മണ്ഡലത്തിലെ ഭൂരിപക്ഷം; സംഘടനാ ദൗർബല്യവും വലിയ വെല്ലുവിളി; സിറ്റിങ് എംപി വീണ്ടും മൽസരിച്ചാൽ ജയിച്ചുകയറാൻ പെടാപ്പാട്; പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിന് ഇനി സീറ്റില്ല; സമദാനിക്ക് സാധ്യത; ചരടുവലി മുറുകുന്നു

October 11, 2018

മലപ്പുറം: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി യു.ഡി.എഫ് ഒരുപടി മുമ്പേ ഇറങ്ങിയതോടെ മുന്നണിക്കുള്ളിൽ സ്ഥാനാർത്ഥി ചർച്ചകളും സജീവമായി. പൊന്നാനിയാണ് ഇത്തവണയും നേരത്തേ ചർച്ചയിലിടം പിടിച്ചിരിക്കുന്നത്. ലീഗ് സീറ്റായ പൊന്നാനിയിൽ ഇത്തവണ സിറ്റിങ്...

'ആ ****മോന്റെ മോന്തയടിച്ചു പറിക്കണം'; മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചും പച്ചത്തെറിവിളിച്ചും ശബരിമല സമരക്കാരായ സ്ത്രീകൾ; വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം; ഈഴവ മുഖ്യനെ സവർണ കാഷ്ഠങ്ങൾ അംഗീകരിക്കില്ലെന്ന പറഞ്ഞ് മുഖ്യമന്ത്രിക്ക് പിന്തുണയുമായി വെള്ളാപ്പള്ളി; ശബരിമല സമരക്കാർ ലക്ഷ്യമിടുന്നത് സർക്കാറിനെയും പിണറായി വിജയനെയുമെന്ന് സൈബർ സഖാക്കൾ; അയ്യപ്പനെ മുൻനിർത്തി പുതിയ വിമോചന സമരത്തിനുള്ള ഒരുക്കമോയെന്നും ചോദ്യം

October 10, 2018

തിരുവനന്തപുരം: ശബരിമല സമരത്തിനുപിന്നിൽ രണ്ടാം വിമോചന സമരത്തിനുള്ള ആഹ്വാനമാണെന്ന സിപിഎം വാദം ശരിവെക്കുന്ന രീതയിൽ പ്രക്ഷോഭങ്ങളുടെ സ്വഭാവം മാറ്റാൻ ആസൂത്രിത നീക്കം. മുഖ്യമന്ത്രിയെ തല്ലുമെന്നും പൊലീസിനെ നേരിടുമെന്നൊക്കെയുള്ള ശോഭാസുരേന്ദ്രനും ശശികല ടീച്ചറു...

പന്തളം എസ്എസ്എസ് കോളജിൽ എബിവിപിയെ തറപറ്റിച്ച് എസ്എഫ്ഐ; തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് കെഎസ് യുവിൽ നിന്നും തോന്നയ്ക്കൽ എജെ കോളേജ് എഐഎസ്എഫിൽനിന്നും പിടിച്ചെടുത്തു; തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 62 ലും ജയം; തിരുവനന്തപുരത്ത് 31 കോളേജുകളിൽ മുപ്പതിലും ജയം; കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ തൂത്തുവാരി എസ്എഫ്‌ഐ

October 09, 2018

തിരുവനന്തപുരം: കാലിക്കറ്റിനും എംജിക്കും പിന്നാലെ കേരള സർവകാലാശാലാ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് ഉജ്ജ്വല ജയം. തിരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 62 കോളേജുകളിലും എസ് എഫ് ഐ വിജയിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരിൽ ഭൂരിപക്ഷവും എസ്എഫ്‌ഐ നേടി. തിരവനന്...

അധികാരത്തോടുള്ള ആർത്തിയും സ്വന്തം കാര്യലാഭവുമാണ് ബിഡിജെഎസിനെ നയിക്കുന്നത്; സ്ഥാനമാനങ്ങൾക്ക് വേണ്ടി പാദസേവ ചെയ്യുന്നവരുടെയും കുഴലൂത്ത് നടത്തുന്നവരുടെയും ആൾരൂപമായി പാർട്ടി മാറിയെന്ന് ആരോപണം; ആലപ്പുഴ ജില്ലയിലെ ഏഴ് ബിഡിജെഎസ് ഭാരവാഹികൾ പാർട്ടിവിട്ട് സിപിഎമ്മിൽ; തുഷാറിനും ബിജെപിക്കും തിരിച്ചടി

October 09, 2018

ആലപ്പുഴ: ആലപ്പുഴയിൽ ബിഡിജെഎസിൽ കടുത്ത ഭിന്നത . അധികാരത്തോടുള്ള ആർത്തിയാണ് ബിഡിജെഎസിനെ നയിക്കുന്നതെന്നാരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ പാർട്ടിയിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. ആലപ്പുഴ ജില്ലയിലെ ഏഴുഭാരവാഹികളാണ് പാർട്ടി സ്വീകരിച്ച നിലപാടിൽ പ്രതിഷ...

രമേശ് ചെന്നിത്തല കേരളത്തിലെ ബിജെപി ഏജന്റെന്ന് കോടിയേരി ബാലകൃഷ്ണൻ; ബിജെപിക്കും ആർഎസ്എസിനും ആത്മാർഥയുണ്ടെങ്കിൽ പാർലമന്റെിൽ നിയമം കൊണ്ടു വരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി; പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് കടകംപള്ളിയും; ശബരിമല പ്രക്ഷോഭങ്ങളെ രാഷ്ട്രീയമായി നേരിടാൻ ഒരുങ്ങി സിപിഎം

October 09, 2018

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസിനെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാൻ സിപിഎം തയ്യാറെടുക്കുന്നു. അയ്യപ്പഭക്തരുടെ പ്രതിഷേധം ശക്തമാകുന്ന വേളയിലാണ് വിഷയത്തിൽ പ്രതിരോധിക്കാൻ സിപിഎം രംഗത്തിറങ്ങിയത്. ഇതിന്റെ തുടക്കമെന്നോണം വിഷയത്തിലെ കോൺഗ്രസ്-ബിജെ...

നിനച്ചിരിക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ; നാലു മാസത്തേക്ക് മാത്രമായി മൂന്ന് എംപിമാരെ തെരഞ്ഞെടുക്കണം ; കോൺഗ്രസും ജെഡിഎസും തമ്മിൽ പുതിയ തല്ല് തുടങ്ങി; കർണാടകയിലെ പ്രതിസന്ധിക്ക് എന്ന് പരിഹാരമുണ്ടാകും ?

October 09, 2018

ബെംഗളൂരു: കർണാടക സർക്കാരിന് പുതിയ തലവേദനയുണ്ടാക്കി ഉപതെരഞ്ഞെടുപ്പ്. ജെഡിഎസ്- കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ് തന്നെ ഇല്ലാതാകുമോ എന്ന ഭീതി ഉയർത്തിയാണ് മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞടുപ്പുകൾ നടക്കാൻ പോകുന്നത്. ബെ...

ആവേശത്തോടെ ബിജെപിക്കൊപ്പം ചേർന്നിട്ട് ഒരു ഗുണവും ഉണ്ടായില്ല; സ്ഥാനമാനങ്ങൾ ലഭിച്ചപ്പോൾ ഉന്നതർ വീതം വച്ചു; നിവർത്തികെട്ട് പ്രാദേശിക നേതാക്കൾ പാർട്ടി വിടുന്നു; ആലപ്പുഴയിൽ തുടങ്ങിയ മാറ്റം ബിഡിജെഎസിന്റെ നടുവൊടിക്കുമോ? വെള്ളാപ്പള്ളിക്കും തുഷാറിനും കടുത്ത നിരാശ

October 09, 2018

കുട്ടനാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വളരെ അധികം ആവേശത്തോടെ കൊട്ടിഘോഷിച്ചാണ് ബിഡിജെഎസ് ബിജെപിയിൽ ചേർന്നത്. ബിഡിജെഎസിന്റെ ബിജെപി പ്രവേശനം ഏറ്റവും അധികം ആഘോഷമാക്കിയത് ആലപ്പുഴയിലായിരുന്നു. നിരവധി ഈഴവരാണ് മറ്റുപാർട്ടികളിൽ നിന്നും കൂറുമാറി ബിഡിജ...

ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുനേരെ വ്യാപക അക്രമം; ഭീതികാരണം ബംഗാൾ-ബീഹാർ തൊഴിലാളികൾ നാടുവിടുന്നു; തിരികെ വരണമെന്ന അഭ്യർത്ഥനയുമായി ഗുജറാത്ത് സർക്കാർ; അക്രമം പതിന്നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ബലാത്സംഗം ചെയ്ത സംഭവത്തെ തുടർന്ന്; മോദിയുടെ നാട്ടിൽ വീണ്ടും വംശീയവെറി

October 08, 2018

ഗാന്ധിനഗർ: ഗുജാറത്തിൽ വീണ്ടും വംശീയവെറി. ഇതരസംസ്ഥാന തൊഴിലാളികൾക്കുനേരെ വ്യാപകമായുണ്ടായ അക്രമത്തെ തുടർന്ന് ഇവർ പലായനം ചെയ്തിരക്കയാണ്. അതേസമയം അക്രമസംഭങ്ങളെ തുടർന്ന് സംസ്ഥാനത്തുനിന്ന് പലായനം ചെയ്ത ഇതരസംസ്ഥാന തൊഴിലാളികളോട് തിരികെ വരണമെന്ന അഭ്യർത്ഥനയുമായ...

അവസരങ്ങൾ എല്ലാം തുലയ്ക്കുന്ന നേതാവെന്ന പേരുദോഷം മാറ്റി; ഒന്നിനുപിറകേ ഒന്നായി പുതിയ രേഖകളുമായി സർക്കാരിനെ പ്രതിസന്ധിയിലാക്കി; മുല്ലപ്പള്ളി കളത്തിൽ ഇറങ്ങും മുമ്പ് കോൺഗ്രസിന്റെ ഒന്നാം നമ്പർ നേതാവായി ചെന്നിത്തലയുടെ പിടിമുറുക്കൽ; ബ്രൂവറി ചലഞ്ച് ഏറ്റെടുത്ത് സർക്കാരിനെ തിരുത്തിച്ച പ്രതിപക്ഷ നേതാവായി മുന്നണിയിലും പാർട്ടിയിലും കരുത്തനായി: ഉമ്മൻ ചാണ്ടി നാടുവിട്ടതോടെ രമേശ് ചെന്നിത്തലയുടെ നല്ല കാലം തെളിഞ്ഞോ?

October 08, 2018

തിരുവനന്തപുരം: കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവല്ലാതാകുമോയെന്നു ഇന്ന് ചോദിച്ചത് മറ്റാരുമല്ല, സാക്ഷാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്കും ഡിസ്റ്റലറിക്കുമുള്ള അനുമതി റദ്ദാക്കിയതോടെ ചെന്നിത്തലയുടെ ബ്രൂവറി ചലഞ്ച് പൊടിപൊടിച്ചിരിക്കുകയാണ്....

ബ്രൂവറി അനുമതി റദ്ദാക്കിയത് സ്വാഗതാർഹം; അഴിമതി നടത്തിയ എക്‌സൈസ് മന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല; രാജിക്കു വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മർദവും പ്രക്ഷോഭവും തുടരും; നിയമം കാറ്റിൽ പറത്തിക്കൊണ്ട് ഇഷ്ടക്കാരെയും ബന്ധക്കാരെയും രഹസ്യമായി വിളിച്ചുവരുത്തി വെള്ളക്കടലാസിൽ അപേക്ഷ വാങ്ങി ലൈസൻസ് കൊടുക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തൽ

October 08, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾ അനുവദിച്ച നടപടി റദ്ദാക്കി കൊണ്ടുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല. അടിമുടി ക്രമവിരുദ്ധമായ കാര്യങ്ങളാണ് ബ്രൂവറി വിഷയത്തിൽ നടന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവത്തിൽ കുറ്റക്കാരനായ മന്ത്...

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കർക്കശമാക്കി ബിജെപി; എൻഡിഎയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് ലോങ്മാർച്ച് നടത്തും; ശബരിമല സംരക്ഷണ യാത്രയെന്ന പേരിൽ സംഘടിപ്പിക്കുന്ന മാർച്ച് തുടങ്ങുക അയ്യപ്പന്റെ ജന്മസ്ഥാനത്തു നിന്ന്; മുഖ്യമന്ത്രി പയറ്റുന്നത് ഹിന്ദുക്കളെ പല തട്ടിലാക്കിക്കൊണ്ടുള്ള അടിച്ചമർത്തൽ രാഷ്ട്രീയമെന്ന് ശ്രീധരൻ പിള്ള

October 08, 2018

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കർക്കശമാക്കി ബിജെപി. രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള മാർഗ്ഗങ്ങൾ പയറ്റുകയാണ് ബിജപി. വിഷയത്തിൽ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുകയാണ് ബിജെപി. വിഷയത്തിൽ സർക്കാർ നിലപ...

MNM Recommends