Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗുജറാത്തിലെ ആദ്യഘട്ടവോട്ടെടുപ്പിന് ചൂടും ചൂരും പകർന്ന് ബ്ലൂടൂത്ത് വിവാദം; 68 ശതമാനം പേർ ബൂത്തുകളിലേക്കെത്തിയ വോട്ടെടുപ്പ് സമാധാനപരം; വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം ബ്ലൂടൂത്ത് വഴി ബിജെപിക്കാരുടെ കൈയിലെന്ന കോൺഗ്രസ് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടിങ് യന്ത്രങ്ങൾക്ക് ബ്ലൂടൂത്ത് ഘടിപ്പിക്കാനുള്ള സംവിധാനമില്ലെന്ന് വിശദീകരണം; തോൽവി ഉറപ്പിച്ചതുകൊണ്ടാണ് കോൺഗ്രസിന് വേവലാതിയെന്ന് ബിജെപി

ഗുജറാത്തിലെ ആദ്യഘട്ടവോട്ടെടുപ്പിന് ചൂടും ചൂരും പകർന്ന് ബ്ലൂടൂത്ത് വിവാദം; 68 ശതമാനം പേർ ബൂത്തുകളിലേക്കെത്തിയ വോട്ടെടുപ്പ് സമാധാനപരം; വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം ബ്ലൂടൂത്ത് വഴി ബിജെപിക്കാരുടെ കൈയിലെന്ന കോൺഗ്രസ് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടിങ് യന്ത്രങ്ങൾക്ക് ബ്ലൂടൂത്ത് ഘടിപ്പിക്കാനുള്ള സംവിധാനമില്ലെന്ന് വിശദീകരണം; തോൽവി ഉറപ്പിച്ചതുകൊണ്ടാണ് കോൺഗ്രസിന് വേവലാതിയെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഗുജറാത്തിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. 182 സീറ്റുകളിൽ 89 സീറ്റുകളിലേക്കാണ് ഇന്ന തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്ന തിരഞ്ഞെടുപ്പിൽ ശതമാനകണക്കുകളും നിർണായകമാണ്. വടക്ക് -മധ്യ ഗുജറാത്തിലെ 93 സീറ്റുകളിലേക്കാണ് ഇനി വോട്ടെടുപ്പ് അവശേഷിക്കുന്നത്. ഈ മാസം 14 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.

977 സ്ഥാനാർത്ഥികളുടെ ഭാഗധേയമാണ് ആദ്യഘട്ടത്തിൽ നിർണയിക്കുന്നത്.രാജ്‌കോട്ട് വെസ്റ്റിൽ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി, മാണ്ഡ്വിയിൽ കോൺഗ്രസിന്റെ ശക്തിസിങ് ഗോഹിൽ, അമ്രേലിയിൽ പരേഷ് ധനനി എന്നിവരാണ് മാറ്റുരച്ച പ്രമുഖർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് അഭിമാന പോരാട്ടവും, രാഹുൽ ഗാന്ധിക്ക് നേതൃശേഷി തെളിയിക്കേണ്ട തിരഞ്ഞെടുപ്പുമാണ് പുരോഗമിക്കുന്നത്.മോദി ഇതിനകം 15 റാലികളെ അഭിസംബോധന ചെയ്തപ്പോൾ, സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ ഏഴുദിവസം ചെലവഴിച്ചാണ് രാഹുൽ പ്രചാരണം നയിച്ചത്.

വോട്ടെണ്ണൽ ഡിസംബർ 18 നാണ് നടക്കുന്നത്.ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടത്താൻ സഹകരിച്ചതിന് തിരഞ്ഞെടുപ്പ കമ്മീഷൻ ജനങ്ങളോട് നന്ദി പറഞ്ഞു.അവസാന കണക്കുകൾ പുറത്ത് വരുമ്പോൾ വോട്ടിങ് ശതമാനത്തിൽ ചെറിയ വ്യത്യാസം വന്നേക്കും.വോട്ടിങ് മെഷീനുകളിൽ ക്രമക്കേടുണ്ടൈന്ന പരാതി പലയിടങ്ങളിൽ നിന്നും ഉയർന്നു.

പട്ടേൽ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ക്രമക്കേട് നടന്നതെന്നും, മാറ്റി വച്ച വോട്ടിങ് യന്ത്രങ്ങളിൽ വൈഫൈയും ബ്ലുടൂത്തും ഘടിപ്പിക്കാൻ കഴിയുന്നവയുമാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്.

പോർബന്ദറിലെ മുസ്ലിം ഭൂരിപക്ഷമുള്ള മൂന്നു പോളിങ് ബൂത്തുകളിൽ വോട്ടിങ് യന്ത്രവുമായി ബ്ലൂ ടൂത്ത് വഴി മറ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചെന്നാണു പരാതി. മൊബൈൽ ഫോൺ മുഖേന വോട്ടിങ് യന്ത്രത്തെ നിയന്ത്രിക്കാവുന്ന വിധമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്വാഡിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

സംഭവത്തെക്കുറിച്ച് അദ്ദേഹം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തു. മോദ്വാഡിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. മൊബൈൽ ഫോണിലെ ബ്ലൂ ടൂത്ത് ഓണാക്കിയപ്പോഴാണ് ലിസ്റ്റു ചെയ്തു വന്ന സമീപ ഉപകരണങ്ങളിലൊന്ന് 'ഇസിഒ 105' എന്നു കാണിച്ചത്. ഇത് വോട്ടിങ് യന്ത്രമാണെന്നാണ് പരാതി.

എന്നാൽ, ഈ ആരോപണത്തിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.ഇല്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് ബ്ലൂടൂത്തുമായി ഘടിപ്പിക്കാനുള്ള റിസപ്റ്ററുകളോ വയറുകളോ ഇല്ലെന്ന് കമ്മീഷൻ വിശദീകരിച്ചു.

കോൺഗ്രസിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് തോൽവി ഭയന്നാണെന്നും,ഫലം വരുമ്പോൾ ബിജെപിക്ക് ഉജ്്ജ്വല വിജയമായിരിക്കുമെന്നുംകേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP