Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂട്ടിയ ബാറുകൾ തുറക്കുമെന്നതു വ്യാമോഹം മാത്രം; പിണറായിയും വി എസും കോടിയേരിയും ഒന്നിച്ചു ശ്രമിച്ചാലും ബാറുകൾ തുറക്കാനാകില്ലെന്ന് എ കെ ആന്റണി

പൂട്ടിയ ബാറുകൾ തുറക്കുമെന്നതു വ്യാമോഹം മാത്രം; പിണറായിയും വി എസും കോടിയേരിയും ഒന്നിച്ചു ശ്രമിച്ചാലും ബാറുകൾ തുറക്കാനാകില്ലെന്ന് എ കെ ആന്റണി

തിരുവനന്തപുരം: സിപിഐ(എം) നേതാക്കളെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ എ കെ ആന്റണി രംഗത്ത്. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഒരുമിച്ചു ശ്രമിച്ചാൽ പോലും പൂട്ടിയ ബാറുകൾ തുറക്കാൻ കഴിയില്ലെന്ന് ആന്റണി പറഞ്ഞു.

അധികാരം കിട്ടാൻ ആരുമായും അഡ്ജസ്റ്റ്‌മെന്റിന് തയാറാകുകയാണ് എൽഡിഎഫ്. അവസരവാദ രാഷ്ട്രീയം പുറത്തെടുക്കുന്ന ഇടതുമുന്നണിയുടെ തനിനിറം തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചറിയുമെന്നും ആന്റണി പറഞ്ഞു.

ആക്ഷേപങ്ങളുണ്ടായാലും ഇടതുമുന്നണിക്കു മുന്നിൽ തലകുനിയ്‌ക്കേണ്ട കാര്യം കോൺഗ്രസിനില്ലെന്നും ആന്റണി പറഞ്ഞു. ബാർ കോഴക്കേസിൽ ബിജു രമേശ് ബാറുടമ അസോസിയേഷൻ യോഗത്തിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്ന വാർത്തയോട് പ്രതികരിക്കവെയാണ് എ കെ ആന്റണി സിപിഐ(എം) നേതാക്കൾക്കെതിരെ പ്രതികരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP