Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലബാർ സിമന്റ്‌സ് അഴിമതി: എളമരത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് എ കെ ബാലൻ; സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് സുധീരൻ

മലബാർ സിമന്റ്‌സ് അഴിമതി: എളമരത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടെന്ന് എ കെ ബാലൻ; സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് സുധീരൻ

തിരുവനന്തപുരം: മലബാർ സിമന്റ് അഴിമതിയുമായി ബന്ധപ്പെട്ട് മനോരമ പുറത്തുവിട്ട വിഷയങ്ങൽക്ക് മേൽ അന്വേഷണം വേണ്ടെന്ന നിലപാട് യുഡിഎഫ് സ്വീകരിച്ചതോടെ രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങൾ എന്ന ചൂണ്ടി കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ രംഗത്തെത്തി. ആരോപണം രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും വസ്തുതയുണ്ടെങ്കിൽ എന്തുകൊണ്ട് എളമരത്തിനെതിരെ അന്വഷണം പ്രഖ്യാപിക്കുന്നില്ലെന്നും ബാലൻ ചോദിച്ചു. കഴിഞ്ഞ ദിവസം വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ആവശ്യപ്പെട്ടെങ്കിലും ഇതിന് സർക്കാർ തയ്യാറായിരുന്നില്ല. സ

അന്വേഷണം ഉടൻ പ്രഖ്യാപിക്കേണ്ടതില്ലന്നും നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണം മതിയെന്നുമാണ് കെപിസിസിസർക്കാർ ഏകോപന സമിതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാട്. അന്വേഷണം പ്രഖ്യാപിക്കണമെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ ഉറച്ചുനിന്നെങ്കിലും മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും അതിനെ എതിർക്കുകയായിരുന്നു.

മലബാർ സിമന്റ്‌സിലെ മുൻ എംഡി എം സുന്ദരമൂർത്തി സിബിഐ കേസിൽ കോടതിയിൽ നൽകിയ 164 മൊഴി പുറത്തുകൊണ്ടുവന്ന് മലയാള മനോരമയാണ് എളരമം കരീം കോഴ വാങ്ങിയെന്ന വെളിപ്പെടുത്തൽ പുറത്തുകൊണ്ടുവന്നത്. അന്വേഷണ ആവശ്യം ഉയർന്നതോടെ ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ സിബിഐ അ്‌ന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിക്കുന്നത് ഉചിതമാകില്ലെന്ന സാങ്കേതികതയാണ് ഇപ്പോൾ അന്വേഷണം ആവശ്യമില്ലെന്നതിന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചൂണ്ടിക്കാണിച്ചത്.

സിപിഐഎമ്മും കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പടെ എൽഡിഎഫിലെയും യുഡിഎഫിലെയും പ്രധാനകക്ഷികളുടെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യവസായിയാണ് വി എം രാധാകൃഷ്ണൻ. എളമരം കരീമിനെതിരെ അന്വേഷണം നടത്തുന്നകാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന അഭിപ്രായം ഉയരാൻ ഇതും കാരണമായിട്ടുണ്ടെന്നാണ് വിമർശനം. അതേസമയം വിഷയത്തിൽ മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എളമരം കരീമിനെതിരായ ആരോപണത്തിൽ സിപിഐ(എം) സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ പറഞ്ഞു. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എളമരം കരീമിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ തന്നെ ആവശ്യപ്പെട്ടതാണ്. ആർക്കെതിരെ അഴിമതി ആരോപണം ഉയർന്നാലും അതേക്കുറിച്ച് അന്വേഷണം വി എസ് ആവശ്യപ്പെടാറുണ്ട്. എന്നാൽ, എളമരത്തിന്റെ കാര്യത്തിൽ വി.എസിന്റെ നിലപാടിനെ തള്ളുന്ന സിപിഐ(എം) ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. ഇത് വി.എസിനെ അപമാനിക്കുന്നതും കരീമിനെ സംരക്ഷിക്കന്നതുമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

അതേസമയം മലബാർ സിമന്റിലെ അഴിമതിയിൽ മുൻ മന്ത്രി എളമരം കരീമിനു പങ്കുണ്ടെന്ന മുൻ മാനേജിങ് ഡയറക്ടർ കോടതിയിൽ നൽകിയ രഹസ്യ മൊഴി സംബന്ധിച്ച് സിബിഐ അന്വേഷിക്കുമെന്നാണു പ്രതീക്ഷയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അന്വേഷണത്തിനു മറ്റൊരു ഏജൻസിയുടെ ആവശ്യമില്ല. മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ടു സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മുൻ എംഡി സത്യമൂർത്തി നൽകിയത്. കേസ് അന്വേഷിക്കുന്ന ഏജൻസി തന്നെയാണ് ഈ മൊഴിയെ സംബന്ധിച്ചു അന്വേഷണം നടത്തേണ്ടത്. അവർ അതു ചെയ്യുമെന്നാണു പ്രതിക്ഷ. വി എസ്. അച്യുതാനന്ദന് എതിരെയുള്ള പ്രമേയം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നു കാനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP