Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി വിജയൻ മുഖ്യമന്ത്രി ആകണമെന്നത് സമൂഹത്തിന്റെ പൊതുവികാരമെന്ന് എ കെ ബാലൻ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് യെച്ചൂരിയുടെ തിരുത്ത്

പിണറായി വിജയൻ മുഖ്യമന്ത്രി ആകണമെന്നത് സമൂഹത്തിന്റെ പൊതുവികാരമെന്ന് എ കെ ബാലൻ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് യെച്ചൂരിയുടെ തിരുത്ത്

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ ആരാകും മുഖ്യമന്ത്രി? പാർട്ടി കോൺഗ്രസ് കഴിഞ്ഞ സീതാറം യെച്ചൂരി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയതോടെ ഇതേക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. എസ്ആർപി സെക്രട്ടറി ആകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയാകുമെന്ന വിധത്തിൽ വാർത്തകളും പരന്നു. ഇതോടെ, പിണറായിയെ അനുകൂലിക്കുന്നവർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ അദ്ദേഹമാണെന്ന് പറഞ്ഞു രംഗത്തെത്തി. ഇക്കൂട്ടത്തിൽ ആദ്യമെത്തിയത് പുതിയതായി കേന്ദ്രകമ്മിറ്റിയിൽ എത്തിയ എ കെ ബാലൻ ആണ്.

പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്നാണ് സമൂഹത്തിന്റെ പൊതുവികാരമെന്നാണ് എ കെ ബാലൻ പറഞ്ഞത്. എന്നാൽ, പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യപ്പെട്ടാൽ അക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും എ.കെ.ബാലൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വി എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള സിപിഐ(എം) പൊളിറ്റ് ബ്യൂറോ കമ്മിഷൻ അന്വേഷണത്തിൽ ഒരു മാറ്റവും വരില്ല. പഴയ കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അനുസരിച്ചുള്ള നടപടികൾ തുടരും. പുതിയ നേതൃത്വത്തിന് ഒരു ഇടപെടലിനും കഴിയില്ലെന്നും എ.കെ. ബാലൻ പറഞ്ഞു. സീതാറാം യച്ചൂരിക്കു പരസ്യമായ വിജയാശംസ നേർന്ന വി എസ്. അച്യുതാനന്ദന്റെ നടപടി പാർട്ടി രീതിയല്ലെന്നും ബാലൻ വ്യക്തമാക്കി.

അതേസമയം പിണറായി മുഖ്യമന്ത്രിയാകുമെന്ന എ കെ ബാലന്റെ പ്രസ്താവന സിപിഐ(എം) അഖിലേന്ത്യാ സെക്രട്ടറി സീതാറാം ചെയ്യൂരി തള്ളിളഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു. ഇത് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ നിന്നും പിരിഞ്ഞുപോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു. തന്റെ പിന്തുണ വിഎസിനല്ലെന്നും വി എസ് ഉയർത്തുന്ന വിഷയങ്ങൾക്കാണ്. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയർന്നിരുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP