Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ അങ്കംകുറിച്ച് മൂന്നു മുന്നണികളേയും വിറപ്പിക്കാനൊരുങ്ങി ആംആദ്മി; അഴിമതിക്കും സർക്കാരിനും എതിരെ പടവാളുമായി നിൽക്കുന്ന ജേക്കബ് തോമസും പാർട്ടിയുടെ സഹയാത്രികൻ സി ആർ നീലകണ്ഠനും പ്രഥമ പരിഗണനയിൽ; ഇടതിനും വലതിനും ബിജെപിക്കും കെജ്രിവാളിന്റെ പാർട്ടി പിടിക്കുന്ന വോട്ടുകൾ അതീവ നിർണായകമാകും

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ അങ്കംകുറിച്ച് മൂന്നു മുന്നണികളേയും വിറപ്പിക്കാനൊരുങ്ങി ആംആദ്മി; അഴിമതിക്കും സർക്കാരിനും എതിരെ പടവാളുമായി നിൽക്കുന്ന ജേക്കബ് തോമസും പാർട്ടിയുടെ സഹയാത്രികൻ സി ആർ നീലകണ്ഠനും പ്രഥമ പരിഗണനയിൽ; ഇടതിനും വലതിനും ബിജെപിക്കും കെജ്രിവാളിന്റെ പാർട്ടി പിടിക്കുന്ന വോട്ടുകൾ അതീവ നിർണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ : കെകെ രാമചന്ദ്രൻ നായർ എംഎൽഎ യുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടിയും തയ്യാറെടുക്കുന്നു. ഇതിനു മുന്നോടിയായി മാർച്ച് ആദ്യവാരം ദേശീയ നേതാക്കൾ പങ്കെടുക്കുന്ന വോളണ്ടിയർ മീറ്റിങ് ചെങ്ങന്നൂരിൽ വച്ച് നടക്കുമെന്നാണ് സൂചന. അഴിമതിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പിണറായി സർക്കാരിന് എതിരെ നിലകൊള്ളുന്ന ജേക്കബ് തോമസ് ഐപിഎസ് അടക്കമുള്ള ചില പ്രമുഖരുമായി സ്ഥാനാർത്ഥിയാവാൻ ചർച്ച നടത്തിയതായാണ് വിവരം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ ജേക്കബ് തോമസിനെ രംഗത്തിറക്കി ചതുഷ്‌കോണ മത്സരത്തിന് വഴി തുറക്കാനാണ് ആം ആദ്മിയുടെ നീക്കം.അടുത്ത സമയത്തു ജേക്കബ് തോമസ് നടത്തിയ ഡൽഹി യാത്ര നടത്തിയിരുന്നു .ഇത് സംബന്ധിച്ച് ഡൽഹിയിൽ ചില ചർച്ചകൾ നടന്നതായാണ് അറിയുന്നത്.

ജേക്കബ് തോമസിനെ കൂടാതെ പാർട്ടിയുടെ സംസ്ഥാന കൺവീനറും പരിസ്ഥിതി പ്രവർത്തകനുമായ ആയ  സിആർ നീലകണ്ഠൻ, യുഎൻ രക്ഷാ സേന അംഗമായിരുന്ന അരവിന്ദ് കെജ്രിവാളിന്റെ സുഹൃത്ത് കൂടിയായ അജിത് ജോയി ഐപിഎസ്, ചെങ്ങന്നൂരിൽ നിന്നുമുള്ള ആം ആദ്മി നേതാവും വിവരാവകാശ പ്രവർത്തകനുമായ രാജീവ് പള്ളത്ത് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്.

കേരളത്തിലെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ ആം ആദ്മിയുടെ കേരളത്തിലെ പ്രധാനമുഖമായ സി ആർ നീലകണ്ഠന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ശക്തമായ ഒരു മത്സരം കാഴ്ച വയ്ക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ആംആദ്മി സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് അജിത് ജോയ്.

ചെങ്ങന്നൂർ മുൻ എംഎ എ പിസി വിഷ്ണുനാഥ് കൊണ്ടുവന്ന സ്റ്റേഡിയം പദ്ധതിയിലെ ചില ക്രമക്കേടുകൾ ഉൾപ്പടെ ചെങ്ങന്നൂരിലെ പല വിഷയങ്ങളും പുറത്തു കൊണ്ടുവന്ന വ്യക്തിയാണ് രാജീവ് പള്ളത്ത്. യൂത്തുകോൺഗ്രസ്സുകാരുടെയും പൊലീസുകാരുടെയും ആക്രമണത്തിന് വരെ ഇരയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി പിസി വിഷ്ണുനാഥിനെതിരെ സിപി എമ്മിന്റെയും ബിജെപിയുടെയും പ്രധാന ആയുധമായിരുന്നു ചെങ്ങന്നൂർ സ്റ്റേഡിയം നിർമ്മാണത്തിലെ ക്രമക്കേട്.

രാജീവ് പള്ളത്തിന്റെ പരാതിയിന്മേൽ സ്റ്റേഡിയം നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നു വരികയാണിപ്പോൾ. പ്രദേശത്തുനിന്നുതന്നെ ഉള്ള നേതാവ് എന്ന നിലയിൽകൂടി രാജീവിന്റെ പേരും പരിഗണനയിൽ മുൻനിരയിലുണ്ട്.

ഇവർക്കൊക്കെ പുറമെ സാംസ്‌കാരിക രംഗത്തെ മറ്റു ചില പ്രമുഖരുമായി ചർച്ചകൾ നടന്നു വരുന്നുണ്ടെന്നാണ് സൂചന. ചെങ്ങന്നൂരിലെ രാഷ്ട്രീയ സാഹചര്യം കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ മൂന്നു മുന്നണികളിലും പ്രതീക്ഷ നഷ്ട്ടപ്പെട്ട അസംതൃപ്തരായ നിഷ്പക്ഷ വോട്ടുകൾ നേടാമെന്നുള്ള വിശ്വാസത്തിലാണ് ആം ആദ്മി.

ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന ചെങ്ങന്നൂരിൽ ഏത് മുന്നണിയുടെ സ്ഥാനാർത്ഥി ജയിച്ചാലും ആംആദ്മി പാർട്ടിയും സ്വതന്ത്രരും പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമാകും. ഇത്തരത്തിൽ പരമാവധി വോട്ടുകൾ നേടി മുന്നണികളുടെ ജയപരാജയം നിർണ്ണയിക്കുന്ന ശക്തിയായി മാറുവാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. ഇടതു സ്ഥാനാർത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറിയും ചെങ്ങന്നൂരുകാരനുമായ സജി ചെറിയാൻ മത്സരിക്കുമെന്നാണ് സൂചന. സജി ചെറിയാൻ അല്ലെങ്കിൽ മൂന്ന് തവണ ചെങ്ങന്നൂരിന്റെ എംഎൽഎ ആയിരുന്ന കോൺഗ്രസ്സ് വിമത ശോഭന ജോർജ്ജ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം ജിബിൻ പി വർഗീസ് എന്നിവരെയും പരിഗണിക്കുന്നുണ്ട്.

യുഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ചെങ്ങന്നൂർ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ പിസി വിഷ്ണുനാഥിന് തന്നെയാണ് ആദ്യ പരിഗണന. വിഷ്ണുനാഥിന്റെ കൂടാതെ മണ്ഡലത്തിൽ നിന്നുമുള്ള അഡ്വ. ഡി വിജയകുമാർ, അഡ്വ. എബി കുര്യാക്കോസ് എന്നിവരെയും പരിഗണിക്കുന്നുണ്ട്. എൻഡിഎ സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവച്ച ബിജെപിയിലെ അഡ്വ. ശ്രീധരൻ പിള്ളയെ തന്നെയാണ് പരിഗണിക്കുന്നത്.

എന്നാൽ ഇത്തവണ മത്സരത്തിനില്ലെന്നു അദ്ദേഹം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ചെങ്ങന്നൂർ വെണ്മണി സ്വദേശി കൂടിയായ ശ്രീധരൻ പിള്ളയെ തന്നെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് പാർട്ടി ദേശീയ നേതൃത്വം. ശ്രീധരൻ പിള്ള ഇല്ലെങ്കിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ രംഗത്തിറക്കാനാണ് ബിജെപി യുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP