Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാദങ്ങളിൽ തളർന്ന അബ്ദുള്ളക്കുട്ടിക്ക് പിന്തുണയുമായി നാട്ടുകാർ; കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡുകൾ; ചെന്നിത്തലയ്ക്ക് മുമ്പിൽ പരാതി പറഞ്ഞ് വിതുമ്പി കരഞ്ഞ് അബ്ദുള്ളക്കുട്ടി

വിവാദങ്ങളിൽ തളർന്ന അബ്ദുള്ളക്കുട്ടിക്ക് പിന്തുണയുമായി നാട്ടുകാർ; കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡുകൾ; ചെന്നിത്തലയ്ക്ക് മുമ്പിൽ പരാതി പറഞ്ഞ് വിതുമ്പി കരഞ്ഞ് അബ്ദുള്ളക്കുട്ടി

കണ്ണൂർ: ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റമെന്ന് പറയുന്നത് പോലെയാണ് അബ്ദുള്ളക്കുട്ടിയുടെ കാര്യം. സരിതയും റുക്‌സാനയും വെളിപ്പെടുത്തിയ പേരുകളുകളിൽ അബ്ദുള്ളക്കുട്ടിയുടെ പേരും വന്നുപെട്ടു. പിന്നീട് മക്കാവും അനുഭവത്തെ കുറിച്ച് എന്തെങ്കിലും എഴുതിയേക്കാം എന്നുകരുതി ഒരു പുസ്തകമെഴുതിയപ്പോൾ അതും പ്രശ്‌നമായി. ലൈംഗികതയെ കുറിച്ച് തുറന്നു പറഞ്ഞത് ചിലർക്ക് ദഹിക്കാത്തതാണ് പ്രശ്‌നമെന്നാണ് അത്ഭുതകുട്ടിയുടെ പക്ഷം. ഇതിനിടെയാണ് സ്വന്തം പാർട്ടിക്കാർ തന്നെ ദേഹത്തു കൈവെക്കാൻ തുടങ്ങിയത്. സഖാക്കൾ തല്ലുന്നത് പോട്ടെ അത് സഹിക്കാമെന്ന് വെക്കാം. എന്നാൽ സ്വന്തം നാട്ടുകാർ തന്നെ ഈ ചതി ചെയ്താലോ? എങ്ങനെ സഹിക്കും. പരാതി പറയാനായി മുതിർന്ന നേതാക്കൾക്ക് മുമ്പിലെത്തിയ അബ്ദുള്ളക്കുട്ടി പൊട്ടിക്കരയുകയായിരുന്നുവത്രേ..

പ്രാദേശിക പ്രശ്‌നത്തിന്റെ പേരിൽ ഡിസിസി പ്രസിഡന്റും മറ്റു ചിലരും തനിക്കെതിരെ തിരഞ്ഞപ്പോഴാണ് അബ്ദുള്ളക്കുട്ടിക്ക് നിയന്ത്രണം പോയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് മുന്നിലെത്തി പരാതി പറഞ്ഞ അബ്ദുള്ളക്കുട്ടി പൊട്ടിക്കരയുകയായിരുന്നു. റോഡ് വികസനത്തിനു സമുദായ ശ്മശാന സ്ഥലം വിട്ടുകിട്ടണമെന്നു പറഞ്ഞതിന് ഡിസിസി സെക്രട്ടറി തന്നെ ഭീഷണിമുഴക്കിയത് സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു പൊട്ടിക്കരഞ്ഞത്. മറ്റ് പാർട്ടിക്കാരിൽ നിന്നുള്ള എതിർപ്പുകളോട് പ്രതിരോധിച്ചു നിൽക്കാൻ മനസുറപ്പുണ്ട്. എന്നാൽ സ്വന്തം പാർട്ടിക്കാരിൽ നിന്നും എതിർപ്പും ഭീഷണിയും താങ്ങാൻ കഴിയുന്നില്ലെന്നും അബ്ദുള്ളക്കുട്ടി ചെന്നിത്തലയോട് പറഞ്ഞു.

റോഡ് വികസനത്തിനായി ഒതയോത്തുപറമ്പ് ശ്മശാനത്തിന്റെ സ്ഥലം വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ കെ.പ്രമോദിന്റെ നേതൃത്വത്തിൽ ഒരു സംഘം എ.പി.അബ്ദുള്ളക്കുട്ടി എംഎൽഎയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തിരുന്നു. ഇതു കോൺഗ്രസിൽ വിവാദമാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ അബ്ദുള്ളക്കുട്ടിയെ പിന്തുണച്ച ബാനറുകളും ഉയർന്നിരുന്നു.

ട്രാഫിക് കുരുക്കിൽ കുടുങ്ങി ജനം കഷ്ടപ്പെടുമ്പോൾ റോഡ് വികസനത്തിനു തടസം നിൽക്കുന്ന കെ.പ്രമോദിനെ കോൺഗ്രസിൽ നിന്നും പുറത്താക്കുക, റോഡിനു വീതിവേണം നേതാവേ, സമുദായം പിന്നെ മതി നേതാവേ എന്നീ വാചകങ്ങളാണു ഫൽക്‌സിലുള്ളത്. 'ഡിസിസി സെക്രട്ടറി സമുദായ നേതാവോ' എന്ന തലക്കെട്ടിൽ ജനപക്ഷത്തിന്റെ പേരിലാണു ഫ്‌ലക്‌സുകൾ. കണ്ണൂർ നഗരസഭാ ഓഫീസ്, ഡിസിസി ഓഫീസ്, ഒതയോത്തുപറമ്പ് ശ്മശാന പരിസരം, തളാപ്പ് നവനീതം ഓഡിറ്റോറിയത്തിനു സമീപം എന്നിവടങ്ങളിലാണു ഫൽക്‌സ് ബാനറുകൾ സ്ഥാപിച്ചിട്ടുള്ളത്.

ഒതയോത്തു പറമ്പ് ശ്മശാനത്തിൽ ഭാരതീയ തീയ സമുദായത്തിന്റെ പേരിൽ സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരേ ഫൽക്‌സ് സ്ഥാപിച്ചിരുന്നു. റോഡ് വികസനത്തിന് എതിരല്ല; എന്നാൽ മാളിനു വേണ്ടി ബസ് ബേ നിർമ്മിക്കാൻ ശ്മശാന സ്ഥലം വിട്ടുനല്കില്ലെന്നായിരുന്നു ബാനറുകളിൽ ഉണ്ടായിരുന്നത്. അതേസമയം ഡിസിസി സെക്രട്ടറി കെ. പ്രമോദും ഏതാനുംപേരും വീട്ടിലെത്തി ഭീഷണിമുഴക്കുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ച സംഭവത്തിൽ അബ്ദുള്ളക്കുട്ടി എംഎൽഎ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനോടും പരാതി പറഞ്ഞിട്ടുണ്ട്.

വി.എം. സുധീരനോടു കാര്യങ്ങൾ വിശദമാക്കിയ അബ്ദുള്ളക്കുട്ടി നിലവിലുള്ള സാഹചര്യത്തിൽ എംഎൽഎയായി പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചു. ഡിസിസി സെക്രട്ടറിയുടെ നിലപാട് സംബന്ധിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്നു സുധീരൻ പറഞ്ഞതായി അറിയുന്നു. അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുകയാണെങ്കിൽ ഏതുതരം അന്വേഷണവും നടത്താമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്. കെ. പ്രമോദിനെ കൂടാതെ ടി. ജയകൃഷ്ണൻ, കൂക്കിരി രാജേഷ്, വിനോദ്, സുനീഷ് എന്നിവർക്കെതിരേയാണ് അബ്ദുള്ളക്കുട്ടി പരാതി നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP