Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; തലസ്ഥാന നഗരത്തെ സ്തംഭിപ്പിച്ച് എബിവിപിയുടെ മഹാറാലി; സിപിഎമ്മിനെതിരെ അതിശക്തമായ മുദ്രാവാക്യം വിളികൾ; വന്ദേമാതരം മുദ്രാവാക്യം വിളികളും കാവിക്കൊടിയുമേന്തി വനിതാ പ്രവർത്തകരുടെ നീണ്ട നിര; ആവേശം പകരാൻ ചെണ്ടയും വാദ്യമേളവും: അനന്തപുരിയെ ഇളക്കിമറിച്ച് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയുടെ റാലി

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; തലസ്ഥാന നഗരത്തെ സ്തംഭിപ്പിച്ച് എബിവിപിയുടെ മഹാറാലി; സിപിഎമ്മിനെതിരെ അതിശക്തമായ മുദ്രാവാക്യം വിളികൾ; വന്ദേമാതരം മുദ്രാവാക്യം വിളികളും കാവിക്കൊടിയുമേന്തി വനിതാ പ്രവർത്തകരുടെ നീണ്ട നിര; ആവേശം പകരാൻ ചെണ്ടയും വാദ്യമേളവും: അനന്തപുരിയെ ഇളക്കിമറിച്ച് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയുടെ റാലി

തിരുവനന്തപുരം: മാർക്‌സിസ്റ്റ് അക്രമ രാഷ്ട്രീയത്തിനെതിരെ അനന്തപുരിയെ ഇളക്കിമറിച്ച് എബിവിപിയുടെ മഹാറാലി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ കേരളത്തിൽ ഒരുമിച്ചപ്പോൽ തലസ്ഥാനത്ത് ലക്ഷങ്ങൾ അണിനിരന്നു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത പ്രകടനം പിഎംജി ജങ്ഷനിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെത് മ്യൂസിയം പരിസരത്തു നിന്നും ആരംഭിച്ചു. കേരളത്തിൽ നിന്നുള്ളവരുടെ പ്രകടനം ദേശീയ അധ്യക്ഷൻ നാഗേഷ് ഠാക്കൂറും മറ്റുള്ളവരുടേത് ദേശീയ ജനറൽ സെക്രട്ടറി വിനയ് ബിദ്രേയും നയിച്ചു. ദേശീയ ഭാരവാഹികളും മുൻ നിരയിൽ അണിനിരന്നു.

 പാളയം, സ്റ്റാച്യു വഴി പുത്തരിക്കണ്ടത്ത് പ്രകടനം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു. നാഗേഷ് ഠാക്കൂർ, വിനയ് ബിദ്രേ, മുൻ ജനറൽ സെക്രട്ടറി ശ്രീഹരി ബോറിക്കർ, ആർഎസ്എസ് നേതാവ് സി. സദാനന്ദൻ, ഡൽഹി സർവകലാശാല യൂണിയൻ സെക്രട്ടറി മഹാമേധ നാഗർ, ആശിഷ് ചൗഹാൻ, പശ്ചിമബംഗാളിൽ നിന്നുള്ള എബിവിപി ദേശീയസെക്രട്ടറി കിഷോർ ബർമൻ, ജെഎൻയുവിലെ എബിവിപി നേതാവ് നിതി ത്രിപാഠി, ദേശീയസെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് എന്നിവർ പങ്കെടുത്തു.

'അഭിമാനമാണ് കേരളം, ഭീകരമാണ് മാർക്‌സിസം' എന്ന മുദ്രാവാക്യമുയർത്തിയാണു റാലി. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഒരുലക്ഷം വിദ്യാർത്ഥികൾ മാർച്ചിൽ അണിചേർന്നിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടും റാലി വലിയതോതിൽ ശ്രദ്ധ നേടി. സിപിഎമ്മിനോട് അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചതിന്റെ പേരിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്നവർക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണു റാലി നടത്തിയത്. കേരളത്തിൽ പ്രവർത്തകരെ കൊലപ്പെടുത്തുന്നതിനെതിരെ എബിവിപി ദേശീയ തലത്തിൽ നടത്തിവരുന്ന പ്രചാരണമാണു ചലോ കേരള ക്യാംപെയ്ൻ.

 

രാവിലെ 10.30നു മാർച്ച് ആരംഭിച്ച റാലിയിൽ ആട്ടവും പാട്ടുമായാണ് പ്രവർത്തകർ അണി നിരന്നത്. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത യൂണിവേഴ്‌സിറ്റികളിൽ നിന്നുമെത്തിയ വിദ്യാർത്ഥികളുടെ വേഷവിധാനങ്ങൾ തന്നെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നതായി. പുത്തരിക്കണ്ടത്ത് നടന്ന സമാപന സമ്മേളനത്തിലും വലിയ പങ്കാളിത്തമുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP