Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ് ടു കോഴവിവാദം: എബിവിപിയുടെ സെക്രട്ടറിയറ്റിലേക്ക് മാർച്ചിൽ സംഘർഷം; പൊലീസിന്റെ വക ലാത്തിച്ചാർജും ജലപീരങ്കിയും

പ്ലസ് ടു കോഴവിവാദം: എബിവിപിയുടെ സെക്രട്ടറിയറ്റിലേക്ക് മാർച്ചിൽ സംഘർഷം; പൊലീസിന്റെ വക ലാത്തിച്ചാർജും ജലപീരങ്കിയും

തിരുവനന്തപുരം: പ്ലസ് ടു കോഴ വിവാദത്തിൽ എബിവിപി പ്രവർത്തകർ ഇന്ന് രാവിലെ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിൽ സംഘർഷം. മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ലാത്തിച്ചാർജു നടത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.


ബാരിക്കേഡ് തകർത്ത് സെക്രട്ടറിയറ്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതും പൊലീസിനു നേരെ കല്ലേറ് നടത്തിയതുമാണ് സംഘർഷത്തിന് കാരണമായത്. പ്രവർത്തകർ കല്ലേറിൽ പൊലീസ് വാഹനത്തിന്റെ ചില്ലു തകർത്തു. നിരവധി സമരക്കാർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. സെക്രട്ടറിയറ്റിനുമുന്നിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. സംഘർഷ സാധ്യത തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP