Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടിയെ പിന്തുണച്ച് നടൻ സിദ്ദിഖ് വീണ്ടും രംഗത്ത്; സരിതയുടെ മൊഴിയുടെ പേരിൽ രാജിവേക്കേണ്ട; ഇക്കുറി യുഡിഎഫ് സീറ്റിൽ മത്സര രംഗത്തെന്ന പ്രചരണത്തിന് ശക്തി കൂടി

ഉമ്മൻ ചാണ്ടിയെ പിന്തുണച്ച് നടൻ സിദ്ദിഖ് വീണ്ടും രംഗത്ത്; സരിതയുടെ മൊഴിയുടെ പേരിൽ രാജിവേക്കേണ്ട; ഇക്കുറി യുഡിഎഫ് സീറ്റിൽ മത്സര രംഗത്തെന്ന പ്രചരണത്തിന് ശക്തി കൂടി

തിരുവനന്തപുരം: സിനിമാക്കാർക്ക് രാഷ്ട്രീയ താൽപ്പര്യം വർദ്ധിച്ചു വരുന്ന സമയമാണ് ഇപ്പോൾ. ഗണേശ് കുമാറിന്റെ പാതയിൽ ഇന്നസെന്റ് എംപിയായി മാറിയപ്പോൾ മുതലാണ് പലരും തങ്ങളുടെ രാഷ്ട്രീയം പരസ്യപ്പെടുത്തി രംഗത്തുവന്നത്. സംവിധായകരായ ആഷിഖ് അബുവും ബി ഉണ്ണികൃഷ്ണനും അടക്കമുള്ളവർ ഇടതു സഹയാത്രികരാണ്. ശ്രീനിവാസനും മുകേഷും ഇടതുമുന്നണി സ്ഥാനാർത്ഥികളാകുമെന്ന വിധത്തിൽ ചർച്ചകളും നടക്കുന്നു. ഇതിനിടെയാണ് യുഡിഎഫ് സീറ്റ് നടൻ സിദ്ദിഖ് ലക്ഷ്യമിട്ടെന്ന പ്രചരണത്തിന് ആക്കം പകർന്നുള്ള വാർത്തകളും പുറത്തുവരുന്നത്. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി വെക്കേണ്ടെന്ന അഭിപ്രായവുമായി രംഗത്തെത്തിയതോടെ സിദ്ദിഖിന്റെ രാഷ്ട്രീയവും ചർച്ചയാകുന്നത്.

സോളാർ കേസിലെ പ്രതി സരിത എസ് നായർ എന്തെങ്കിലും വിളിച്ചു പറഞ്ഞെന്നു കരുതി മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിളിച്ചു കൂവുന്നത് രാഷ്ട്രീയക്കാരുടെ പക്വതയില്ലായ്മയാണെന്നും സിദ്ദിഖ് പറയുകയുണ്ടായി. തനിക്ക് മന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞാൽ പോലും രാഷ്ട്രീയത്തിലേക്ക് വരുന്നതിനെക്കുറിച്ച് ചിന്തിക്കില്ലെന്നും താരം പറയുകയുണ്ടായി.

സോളാർ കേസിലെ പ്രതി സരിത എസ് നായർ എന്തെങ്കിലും വിളിച്ചു പറഞ്ഞെന്നു കരുതി മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിളിച്ചു കൂവുന്നത് രാഷ്ട്രീയക്കാരുടെ പക്വതയില്ലായ്മയാണെന്നും സിദ്ദിഖ് പറയുന്നു. ഇതല്ല യഥാർത്ഥ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കഥകൾ മാത്രം പറയാനുള്ളതുകൊണ്ടാണോ രാഷ്ട്രീയം എന്നു പറയുമ്പോൾ സിദ്ദിഖ് പുറകോട്ടടിച്ചത്. തനിക്ക് മന്ത്രിസ്ഥാനം നൽകാമെന്ന് പറഞ്ഞാൽ പോലും രാഷ്ട്രീയത്തിലേക്കില്ലെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. സിനിമ ഉപേക്ഷിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം ഏതായാലുമില്ല. സിദ്ദിഖ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് നാളു കുറേയായി. ഇതിനു മറുപടിയാണ് സിദ്ദിഖ് പറഞ്ഞത്.

സിനിമാഭിനയം സുഖകരമായ ജോലിയാണെന്ന് വിചാരിക്കരുത്. എല്ലാത്തിനും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയെന്നും സിദ്ദിഖ് പറഞ്ഞു. കേരള രാഷ്ട്രീയത്തിന്റെ കാര്യം എടുക്കുമ്പോൾ കെ കരുണാകരനെയും, ഇ.കെ നായനാരെയും, എ.കെ ആന്റണിയെയുമാണ് ഓർമ്മ വരുന്നത്. കേരളത്തിന് ഇതുപോലുള്ള നേതാക്കളെയാണ് ആവശ്യമെന്നും സിദ്ദിഖ് പറയുകയുണ്ടായി.

രാഷ്ട്രീയത്തെക്കുറിച്ച് കൂടുതലായി അറിവുള്ളവർക്ക് മാത്രമേ ആ മേഖലയിൽ പ്രവർത്തിക്കാനാവൂ. സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവർത്തനത്തിനില്ല. മന്ത്രി സ്ഥാനം വാഗ്ദാനം നൽകിയാലും സിനിമ വിട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ കഥാപാത്രങ്ങളെയും പോസിറ്റീവ് ആയി കാണാനാണ് ഇഷ്ടമെന്നും സിദ്ദിഖ് പറഞ്ഞു. അവരോടൊപ്പം മലയാള സിനിമയുടെ ഭാഗമാകാനാണ് ആഗ്രഹം. പ്രാഗൽഭ്യത്തിന്റെയും കഴിവിന്റെയും കാര്യത്തിൽ എല്ലാ മേഖലയ്ക്കും സംഭവിച്ച ഏറ്റക്കുറച്ചിലുകൾ മാത്രമാണ് മലയാള സിനിമയ്ക്കും സംഭവിച്ചിട്ടുള്ളത്. കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാമെന്നല്ലാതെ മകനെ അഭിനയം പഠിപ്പിക്കാനുള്ള കഴിവൊന്നും തനിക്കില്ല. നന്നായി അഭിനയിക്കാൻ അറിയാവുന്നവർക്ക് അത് മറ്റൊരാളെ പഠിപ്പിക്കാൻ കഴിയണമെന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു.

അടുത്തിടെ കാഞ്ചനമാലയ്‌ക്കെതിരെയും സിദ്ദിഖ് രംഗത്തുവന്നിരുന്നു. കാഞ്ചനമാലയുടെ ജീവിതം ത്യാഗനിർഭരമല്ലെന്നായിരുന്നു സിദ്ധീഖ് പറഞ്ഞത്. പ്രണയത്തിന്റെ ബ്രാൻഡ് അംബാസിഡറായി കാഞ്ചനാമാല സ്വയം അവരോധിതരാവുകയായിരുന്നു. പണ്ടെങ്ങോ മൊയ്തീനെ സ്‌നേഹിച്ചു, അതിന്റെ പേരിൽ കുറെ എതിർപ്പുകൾ നേരിടേണ്ടി വന്നു, ഒടുവിൽ മരണം മൊയ്തീനെ കൊത്തിയെടുത്ത് പറന്നപ്പോൾ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചു. ഇതൊരു ത്യാഗപൂർണ്ണമായ പ്രണയമാണെന്ന് കാഞ്ചനമാല വിശ്വസിക്കുന്നു. അതിന്റെ പേരിൽ പ്രണയത്തിന്റെ ബ്രാൻഡ് അംബാസിഡറായി അവർ സ്വയം അവരോധിതയാകുന്നു. ആ പിൻബലത്തിൽ നിന്നുകൊണ്ടല്ലേ ബാലിശമായ അഭിപ്രായപ്രകടനങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിദ്ദിഖ് ചോദിക്കുകയാണ്ടി. സിദ്ദിഖിന് മറുപടിയുമായി കാഞ്ചനമാലയും രംഗത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP