Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരാതി പറയാൻ എത്തിയ വീട്ടമ്മയുമായി ടെലിഫോണിലൂടെ ലൈംഗിക വേഴ്ച നടത്തിയത് പുലിവാലായി; മുഖ്യമന്ത്രി പുറത്താക്കും മുൻപ് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ രാജിവച്ചു; തെറ്റ് ചെയ്തില്ലെങ്കിലും സർക്കാരിനെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ രാജി വച്ചെന്ന് ന്യായീകരണം; ഒരു മന്ത്രിയുടെ കസേര തെറിപ്പിച്ച് മംഗളം ചാനലിന്റെ തുടക്കം

പരാതി പറയാൻ എത്തിയ വീട്ടമ്മയുമായി ടെലിഫോണിലൂടെ ലൈംഗിക വേഴ്ച നടത്തിയത് പുലിവാലായി; മുഖ്യമന്ത്രി പുറത്താക്കും മുൻപ് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ രാജിവച്ചു; തെറ്റ് ചെയ്തില്ലെങ്കിലും സർക്കാരിനെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ രാജി വച്ചെന്ന് ന്യായീകരണം; ഒരു മന്ത്രിയുടെ കസേര തെറിപ്പിച്ച് മംഗളം ചാനലിന്റെ തുടക്കം

കോഴിക്കോട്: ലൈംഗിക ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് ഗതാഗതമന്ത്രി പദം എകെ ശശീന്ദ്രൻ രാജിവച്ചു. കോഴിക്കോട് വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. എന്റെ അറിവിൽ എന്നെ ഏതൊരാവശ്യത്തിനും സമ്മതിക്കുന്ന ഏതൊരാളോടും നല്ല രീതിയിൽ മാത്രമാണ് ഇടപെട്ടിട്ടുള്ളതെന്നാണ് എന്റെ വിശ്വാസം. പരമാവധി എല്ലാവരോടും നല്ല രീതിയിൽ മാത്രമാണ് ഏവരോടും സംസാരിക്കാറുള്ളത്. പാർട്ടിയുടേയും ഇടത് മുന്നണിയുടേയും യശ്ശസ് ഉയർത്തനാണ് രാജി. ധാർമികതയ്ക്ക് നിരക്കാത്ത ഒന്നും താൻ ചെയ്തിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ശശീന്ദ്രൻ വിശദീകരിച്ചു.

പരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രൻ ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്. ആരോപണം എല്ലാ തരത്തിലും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ശശീന്ദ്രൻ രാജി പ്രഖ്യാപിച്ചത്. അറപ്പുളവാക്കുന്ന ലൈംഗിക വേഴ്ച തന്നെയാണ് മന്ത്രി ഫോണിലൂടെ നടത്തിയിരിക്കുന്നതെന്നാണ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പിൽ നിന്നും വ്യക്തമാകുന്നത്. ഇത് പുറത്ത് വിട്ട ചാനൽ ഇനിയും ക്ലിപ്പുകളുണ്ടെന്നും കൂടുതൽ തെളിവുകളുണ്ടെന്നും മംഗളം അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്റെ രാജി.

എൻസിപിയുടെ ദേശീയ അധ്യക്ഷൻ ശരത് പവാറും ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എൻ സി പി ദേശീയ പ്രവർത്തക സമിതിയംഗമാണ് എ കെ ശശീന്ദ്രൻ. എലത്തൂർ മണ്ഡലം എം എൽ എ ആയ ഇദ്ദേഹം ഇതിനു മുമ്പ് 2011 ലും എലത്തൂരിൽ നിന്ന് ജയിച്ചിട്ടുണ്ട്. കേരളത്തിലെ മാന്യമായ രാഷ്ട്രീയ പരിവേഷമുള്ള നേതാവാണ് ശശീന്ദ്രൻ. ഈ സാഹചര്യത്തിലാണ് ആരോപണത്തിലെ മറ്റ് ചർച്ചകളിലേക്ക് കടക്കാതെ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ ശശീന്ദ്രൻ തയ്യാറായിരിക്കുന്നത്.

സി.പി.എം സംസ്ഥാന സമിതി ചേരുന്നതിനിടെയിലാണ് മുഖ്യമന്ത്രിയുമായി ശശീന്ദ്രൻ ഫോണിൽ സംസാരിച്ചത്. ഗതാഗത മന്ത്രിയുടെ ലൈംഗിക സംഭാഷണം പുറത്തുവന്നതോടെ പ്രതിരോധത്തിലായത് എൽഡിഎഫ് സർക്കാരും എൻസിപിയുമാണ്. ആകെ രണ്ടു എംഎൽഎമാരുള്ള എൻസിപിയുടെ ഏകമന്ത്രിയായിരുന്നു എകെ ശശീന്ദ്രൻ.

മന്ത്രി എകെ ശശീന്ദ്രനെതിരെ ഇപ്പോൾ മംഗളം ചാനലിലൂടെ ഉയർത്തിയ ലൈംഗികാരോപണത്തിന് പിന്നിൽ അദ്ദേഹം മന്ത്രിയായതോടെ ആ കസേര തിരഞ്ഞെടുപ്പിന് മുന്നേ സ്വപ്നം കണ്ട തോമസ് ചാണ്ടി എംഎൽഎയാണെന്ന് ആരോപണവും പുറത്തുവരുന്നുണ്ട്.

എൻസിപിക്ക് കേരളത്തിൽ ലഭിച്ചത് രണ്ടു സീറ്റായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ താൻ ജയിച്ചുവരുമെന്നും ജയിച്ചാൽ താൻതന്നെയാകും മന്ത്രിയാകുമെന്നും കുട്ടനാട്ടിൽ സ്ഥാനാർത്ഥിയായ തോമസ് ചാണ്ടി തുറന്നുപറയുകയും ചെയ്തു. ഒരു പടികൂടി കടന്ന്, ജയിച്ചാൽ താൻ ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്നുവരെ പറഞ്ഞുവച്ചിരുന്നു തോമസ് ചാണ്ടി. തോമസ് ചാണ്ടി പ്രഖ്യാപിച്ചത് എൽഡിഎഫിൽ വലിയ ചർച്ചായി മാറുകയും ചെയ്തു. ഇതോടെയാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് സി.പി.എം എത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ചാനൽ ഉദ്ഘാടനം ചെയ്തത്. ഇന്ന് വാർത്തയോട് പ്രതികരിക്കുമ്പോൾ തന്നെ അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടണമെന്ന ആഹ്വാനമാണ് പിണറായി അന്ന് നടത്തിയത്. അത് ശിരസാ വഹിച്ച രീതിയിലാണ് ചാനൽ ഇന്ന് സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ ലൈംഗികരോഗിയാണെന്ന് തുറന്നുകാട്ടുന്ന സംഭാഷണങ്ങൾ ഉദ്ഘാടന വാർത്തയായി പുറത്തുവിട്ടത്.

കഴിഞ്ഞദിവസം തന്നെ ബ്രേക്കിങ് ന്യൂസായി ഒരു വലിയ 'ബോംബ്' മംഗളം ഒളിപ്പിച്ചുവച്ചിരുന്നുവെന്ന വിവരം പുറത്തുവന്നിരുന്നു. അതെന്തായിരിക്കുമെന്ന ആശങ്ക തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കിടയിലും സർക്കാർ തലത്തിലും ചർച്ചയായി മാറുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷംവരെ ആ ബോംബിന്റെ രഹസ്യം പുറത്തുപറയാതെയായിരുന്നു മംഗളത്തിന്റെ ഓപ്പറേഷൻ.

ആർക്കും പിടികൊടുക്കാതെ മംഗളം ടീം ഇന്ന് വാർത്ത പുറത്തുവിട്ടു. മന്ത്രി എകെ ശശീന്ദ്രൻ ഒരു സ്ത്രീയുമായി നടത്തിയ ലൈംഗികചുവയുള്ള സംഭാഷണമാണ് പുറത്തുവന്നത്. കേരളം കൊടിയ പീഡനങ്ങളുടെ വാർത്തകളിൽ കാതുകൾപൊത്തിനിൽക്കുമ്പോൾ ഒരു മന്ത്രിതന്നെ ഇത്തരത്തിൽ പെരുമാറിയത് കേരളമനസ്സിലേക്ക് വീണ ന്യൂസ് ബോംബായി മാറി. ഇതോടെയാണ് കേരളത്തിലെ ചാനൽ ലോകത്തെ ഏറ്റവും വലിയ ബ്രേക്കിങ് ന്യൂസ് പുറത്തുവരുന്നതും അത് മണിക്കൂറുകൾക്കകം മന്ത്രിയുടെ രാജിയിൽ കലാശിക്കുന്നതും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP