Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിൻസന്റ് കടയിൽ കയറിവന്നെന്നും കയ്യിൽ കയറിപ്പിടിച്ചെന്നും വീട്ടമ്മ; ഒന്നരവർഷമായി പീഡിപ്പിച്ചെന്നും ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാൻ ആവില്ലെന്നും പ്രതികരണം; എംഎൽഎയ്‌ക്കെതിരായ പീഡനക്കേസ് സഭയിലും പുറത്തും പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കാൻ ഇടതുപക്ഷം; കോവളം എംഎൽഎ രാജിവയ്ക്കണമെന്നും വേണ്ടെന്നും രണ്ടുപക്ഷമായി കോൺഗ്രസ്

വിൻസന്റ് കടയിൽ കയറിവന്നെന്നും കയ്യിൽ കയറിപ്പിടിച്ചെന്നും വീട്ടമ്മ; ഒന്നരവർഷമായി പീഡിപ്പിച്ചെന്നും ഭർത്താവിനെ വഞ്ചിച്ച് ജീവിക്കാൻ ആവില്ലെന്നും പ്രതികരണം; എംഎൽഎയ്‌ക്കെതിരായ പീഡനക്കേസ് സഭയിലും പുറത്തും പ്രതിപക്ഷത്തിന് എതിരെ ആയുധമാക്കാൻ ഇടതുപക്ഷം; കോവളം എംഎൽഎ രാജിവയ്ക്കണമെന്നും വേണ്ടെന്നും രണ്ടുപക്ഷമായി കോൺഗ്രസ്

തിരുവനന്തപുരം: എം. വിൻസന്റ് എംഎൽഎ തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മയുടെ വെളിപ്പെടുത്തൽ. വിൻസന്റിനെ പൊലീസ് ചോദ്യംചെയ്യുന്നതിനിടെയാണ് വീട്ടമ്മയും വിഷയത്തിൽ ഇതാദ്യമായി പ്രതികരിക്കുന്നത്. ഒന്നരവർഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും കടയിൽ കയറിവന്ന് എംഎൽഎ കയ്യിൽ കയറിപ്പിടിച്ചുവെന്നുമാണ് വീട്ടമ്മ വ്യക്തമാക്കുന്നത്. ഇക്കാര്യം പൊലീസിനോടും മജിസ്ട്രേറ്റിനോടും പറഞ്ഞിട്ടുണ്ടെന്നും ഭർത്താവിനെ വഞ്ചിച്ചു ജീവിക്കാൻ വയ്യെന്നും വീട്ടമ്മ പറഞ്ഞു.

പരാതിക്കാരിയായ വീട്ടമ്മയുമായി എം. വിൻസന്റ് മാസങ്ങളായി ഫോണിൽ സംസാരിച്ചിരുന്നെന്നു കോൾ രേഖകൾ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ ഒരു കന്യാസ്ത്രീയുടേയും വൈദികന്റെയും മൊഴികളും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം വച്ചായിരുന്നു ചോദ്യംചെയ്യൽ. പ്രത്യേകിച്ചും ദീർഘനാളായി ഇവരുമായി ഫോണിൽ ബന്ധപ്പെടുന്നുവെന്ന നിർണായക തെളിവിന്റെ പുറത്താണ്് വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് തയ്യാറായത്. ചോദ്യംചെയ്യലിൽ ഇക്കാര്യങ്ങൾ എംഎൽഎയിൽ നിന്ന് സ്ഥിരീകരിച്ച ശേഷമായിരുന്നു അറസ്റ്റ്.

അതേസമയം, എംഎൽഎയുടെ അറസ്‌റ്റോടെ കേരള രാഷ്ട്രീയത്തിൽ ഇത് പുതിയൊരു ചർച്ചാവിഷയമാകുന്നതോടെ കോൺഗ്രസ്സും വൻ പ്രതിരോധത്തിലാകും. പ്രത്യേകിച്ചും നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഇത് പ്രതിപക്ഷത്തിനെതിരെ ശക്തമായ ആയുധമായി ഭരണപക്ഷം ഉയർത്തിക്കാട്ടുമെന്നതിനാൽ ഇക്കാര്യത്തിൽ എന്തു നടപടി സ്വീകരിക്കണമെന്നറിയാത്ത നിലയിലേക്കാണ് കോൺഗ്രസ് നേതൃത്വം.

ആരോപണം നേരിടുന്ന എം. വിൻസന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണു നടക്കുന്നതെന്നും വിൻസന്റിനെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

ഇത്തരത്തിൽ എംഎൽഎയ്‌ക്കെതിരെ മണ്ഡലത്തിലും തലസ്ഥാനത്തും പ്രതിഷേധം ശക്തമാക്കിയാകും ഇടതുപക്ഷത്തിന്റെ പ്രചരണം. ഇതിനെ ചെറുക്കാൻ എംഎൽഎയുടെ രാജിയിലൂടെ മാത്രമേ സാധ്യമാകൂ എന്ന നിലയിലേക്കാണ് കോൺഗ്രസ്സിൽ ചർച്ചകൾ പുരോഗമിക്കുന്നത്. അതേസമയം മുൻകാലങ്ങളിൽ കേസുകളിൽ ഇത്തരം കേസുകളിൽ ഉൾപ്പെട്ട ജനപ്രതിനിധികൾ രാജിവച്ചിട്ടില്ലെന്ന വാദമുയർത്തി ഇടതുപക്ഷ ആരോപണത്തെ ചെറുത്താൽ മതിയെന്ന വാദവും ഉയരുന്നുണ്ട്.

എന്നാൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുൾപ്പെടെ വിൻസന്റിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചുകഴിഞ്ഞു. ഇതോടെ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷത്തിന് വീണുകിട്ടുന്ന ആയുധമായി മാറും വിൻസന്റിനെതിരായ കേസ്.

ഇതിനാൽ തന്നെ അറസ്റ്റ് ഉണ്ടായ സാഹചര്യത്തിൽ വിൻസന്റ് രാജിവയ്ക്കുകയാണ് വേണ്ടതെന്ന വാദം കോൺഗ്രസ്സിൽ ശക്തമാണ്. ഘടകകക്ഷികളുടെ സമ്മർദ്ദവും ഇക്കാര്യത്തിൽ നിർണായകമാകും. വിൻസന്റിനെതിരായ കേസിൽ അന്വേഷണം നടക്കട്ടെയെന്നാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല പ്രതികരിച്ചിട്ടുള്ളത്. നിരപരാധിയാണെന്നാണു വിൻസന്റ് പറഞ്ഞത്. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം പാടില്ലെന്നും രമേശ് ചെന്നിത്തല തൃശൂരിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP