Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിളരാൻ ഒരു കാരണം നോക്കിയിരുന്ന കേരളാ ആപ്പിന് പ്രശാന്ത് ഭൂഷൺ മാതൃകയായി; അപ്പിന്റെ ആദ്യ വിമത സംഘടനയ്ക്ക് രൂപമെടുക്കുന്നത് കേരളത്തിലോ?

പിളരാൻ ഒരു കാരണം നോക്കിയിരുന്ന കേരളാ ആപ്പിന് പ്രശാന്ത് ഭൂഷൺ മാതൃകയായി; അപ്പിന്റെ ആദ്യ വിമത സംഘടനയ്ക്ക് രൂപമെടുക്കുന്നത് കേരളത്തിലോ?

കോട്ടയം: ഡൽഹിയിലെ ആംആദ്മി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പമാണ്. പക്ഷേ കേരളത്തിൽ പാർട്ടിയുടെ അവസ്ഥ അതല്ല. പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും പിന്തുണയ്ക്കുന്നവരുടെ കൈയിലാണ് ആപ്പ്. അതുകൊണ്ട് തന്നെ പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും പുറത്താക്കിയ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് ആരേയും കയറ്റിയതുമില്ല. ഇനി കേരളത്തിലെ ആംആദ്മി പാർട്ടയിൽ എന്ത ്‌സംഭവിക്കുമെന്നതാണ് നിർണ്ണായകം. ഡൽഹിയിലെ സംഭവ വികാസങ്ങൾക്ക് പിന്നാലെ ആം ആദ്മി കേരള ഘടകവും പൊട്ടിത്തെറിയുടെ വക്കിലാണ്.

പ്രശാന്ത് ഭൂഷണിന്റെ അനുയായികളായ സംസ്ഥാന നേതൃനിരയെ പുറത്താക്കി പാർട്ടിയെ ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. അനിൽ ഐക്കരയുടെ നേതൃത്വത്തിൽ വിമത വിഭാഗം രംഗത്ത് വന്നു. പ്രശാന്ത് ഭൂഷൺ മുകളിൽ നിന്ന് കെട്ടിയിറക്കിയ സംസ്ഥാന നേതൃത്വത്തെ പിരിച്ചുവിട്ട് ജനാധിപത്യ രീതിയിൽ പുതിയ ഭരണസമിതി രൂപീകരിക്കാൻ ഏപ്രിൽ 11ന് കോട്ടയത്ത് 'കേരള ഡയലോഗ്' സംഘടിപ്പിക്കും. ഫലത്തിൽ കേരളത്തിലെ ആംആദ്മിക്ക് ബദൽ ഉണ്ടാകുന്നു. ദേശീയ നേതൃത്വത്തിന്റെ പിന്തുണയുള്ളതിനാൽ അനിൽ ഐക്കരയാകും ആപ്പിന്റെ ഔദ്യോഗിക മുഖമെന്നും സൂചനകൾ എത്തുന്നു. അങ്ങനെ വന്നാൽ മറുവിഭാഗം പാർട്ടി പിളർത്തും. എന്തായാലും പിളർപ്പിന്റെ വക്കിൽ കാര്യങ്ങൾ എത്തിക്കഴിഞ്ഞു.

നിലവിലെ സംസ്ഥാന നേതൃത്വം പാർട്ടിയോട് കൂറുള്ള പ്രവർത്തകരെ എല്ലാ ഘടകങ്ങളിൽ നിന്നും പിരിച്ചുവിട്ട് പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചു. ഇതോടെ കേരളത്തിൽ പാർട്ടിയുടെ വളർച്ച മുരടിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പു കാലത്ത് പാർട്ടിക്കുണ്ടായിരുന്ന ജനവിശ്വാസം കെട്ടടങ്ങി. മികച്ച നിലയിൽ സംഘടനാ പ്രവർത്തനം നടത്തിയിരുന്ന കോട്ടയം, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലാഘടകങ്ങൾ ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ടവയാണ്. ഇതൊക്കെയാണ് അനിൽ ഐക്കരയുടെ നേതൃത്വത്തിലുള്ളവരുടെ പരാതി.

അക്കൂട്ടത്തിലാണ് പാർട്ടി സ്ഥാപകാംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. അനിൽ ഐക്കര, ട്രഷറർ സുനിൽ ജോർജ്, വിമെൻ ഓർഗനൈസിങ് സെക്രട്ടറി സുജാത ജോർജ്, യൂത്ത് വിങ് നേതാവ് നവീൻ ജി.എൻ, പ്രിൻസ് കിഷോർ, ജോസഫ് പഴയകടവിൽ, നവീൻ ടോം തുടങ്ങിയ നേതാക്കളെയും പുറത്താക്കിയത്. കേജ്രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ഏപ്രിൽ 11ന് നടക്കുന്ന കൂട്ടായ്മയിൽ പുതിയ കേരള ഘടകം രൂപീകരിക്കുമെന്ന് വിമത നേതാക്കൾ വ്യക്തമാക്കി.

ഇതിനെ ഔദ്യോഗികമായി കെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP