Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിത് ഷായ്ക്ക് അതിമോഹമില്ല; കേരളത്തിലെ ലക്ഷ്യം 5 എംഎൽഎമാർ; പഞ്ചായത്തിൽ മുന്നേറിയാൽ കേന്ദ്ര മന്ത്രിയുമെത്തും; 18 നിയമസഭാ മണ്ഡലങ്ങൾ ആർഎസ്എസിനും; ഇനി വിഭാഗീയത വേണ്ട; സംസ്ഥാന നേതാക്കളോട് ബിജെപി അധ്യക്ഷൻ പറഞ്ഞത്

അമിത് ഷായ്ക്ക് അതിമോഹമില്ല; കേരളത്തിലെ ലക്ഷ്യം 5 എംഎൽഎമാർ; പഞ്ചായത്തിൽ മുന്നേറിയാൽ കേന്ദ്ര മന്ത്രിയുമെത്തും; 18 നിയമസഭാ മണ്ഡലങ്ങൾ ആർഎസ്എസിനും; ഇനി വിഭാഗീയത വേണ്ട; സംസ്ഥാന നേതാക്കളോട് ബിജെപി അധ്യക്ഷൻ പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹരിയാനയിൽ അധികാരത്തിലാണ് ബിജെപി ഇന്ന്. മുഖ്യപ്രതിപക്ഷ പോലും അല്ലാതിരുന്ന ബിജെപി മോദി മാജിക്കിലാണ് അൽഭുതം കാട്ടിയത്. മഹാരാഷ്ട്രയിലും ശിവസേനയെ ഞെട്ടിച്ച് അധികാരത്തിലെത്തി. ഉത്തരേന്ത്യയിലെ ഈ അത്ഭുതങ്ങൾ കേരളത്തിൽ ഒറ്റയടിക്ക് ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയില്ല. പതിനെട്ട് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ കേരളത്തിൽ ബിജെപിക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. അതിൽ പകുതിയിലും ജയിക്കാൻ കഴിയില്ല. പക്ഷേ അഞ്ചിടത്ത് വലിയ സാധ്യതയുണ്ട്. അവിടെ ജയിച്ചേ മതിയാകൂ. കേരളാ നേതാക്കളുമായുള്ള ചർച്ചയിൽ ബിജെപി അധ്യക്ഷൻ അമിത് ഷായാണ് കാര്യങ്ങൾ വിശദീകരിച്ചത്.

പാർട്ടിക്ക് ഇത് വരെ കടന്ന് ചെല്ലാൻ കഴിയാത്ത എല്ലായിടത്തും അടുത്ത ഒരു വർഷത്തിനകം ബൂത്ത് കമ്മറ്റികൾക്ക് രൂപം നൽകണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയാൽ കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് പ്രാതിനിധ്യം നൽകുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പുനൽകിയാതായി സൂചനയുണ്ട്. അരുവിക്കര മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കനുസരിച്ച് പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കാനും ധാരണയായി.

കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിനാകും എല്ലാത്തിന്റേയും ചുമതല. ആർഎസ്എസ് പിന്തുണയില്ലാതെ ഒന്നും നടക്കില്ല. അതിനാൽ വിഭാഗിയ വിട്ട് ഒന്നിക്കുക. ആർഎസ്എസ് പറയുന്നതു പോലെ പ്രവർത്തിക്കുക. അതിലൂടെ തന്നെ ലക്ഷ്യം കേരളത്തിൽ കൈവരിക്കാം. ഭിന്നതയുമായി നടന്നാൽ എല്ലാം പൊളിയും. ബിജെപി ഒറ്റക്കെട്ടാണെന്ന ബോധം സമൂഹത്തിലുണ്ടാക്കണം. അതിനുള്ള അവസരമാകണം അരുവിക്കര ഉപതെരഞ്ഞെടുപ്പ്. നല്ല പ്രവർത്തനം കാഴ്ച വച്ചാൽ അൽഭുതമുണ്ടാകും. മുഴുവൻ സംഘടനാ ശേഷിയും നെയ്യാറ്റിൻകരയ്ക്ക് സമാനമായി അരുവിക്കരയിൽ എത്തണം. ജയസാധ്യതയുമുണ്ട്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഏത് സീറ്റിലും ജയിക്കാൻ കഴിയില്ല. സംസ്ഥാനത്തുട നീളം സംഘടന കേന്ദ്രീകരിക്കുമ്പോൾ വലിയ നേട്ടങ്ങളുണ്ടാക്കാനുള്ള കരുത്ത് കേരളത്തിൽ ബിജെപിക്കില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ.

നേമം, തിരുവനന്തപുരം, കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് എന്നീ നിയമസഭകളിലേക്കാണ് ബിജെപി കണ്ണെറിയുന്നത്. സർവ്വ സമ്മതർ തന്നെ ഇവിടെങ്ങളിൽ സ്ഥാനാർത്ഥിയാകണം. വട്ടിയൂർക്കാവിലും കാട്ടക്കടയിലും പത്തനംതിട്ടയിലും കോഴിക്കോട്ടേയും തൃശൂരിലേയും ചില മണ്ഡലങ്ങളിലും കരുത്ത് കാട്ടാം. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മികവ് കാട്ടിയാൽ ഇതെല്ലാം മാറും. അങ്ങനെ വന്നാൽ തിരുവനന്തപരുത്തെ മിക്ക മണ്ഡലങ്ങളിലും പിടിമുറുക്കേണ്ടി വരും. ഇതെല്ലാം മനസ്സിൽ കണ്ട് സംഘടനാ സംവിധാനം വിപൂലീകരിക്കണം. സുരേഷ് ഗോപി അടക്കമുള്ളവരെ സഹകരിപ്പിച്ചാകും പദ്ധതി തയ്യാറാക്കേണ്ടത്. വിഴിഞ്ഞത്തിലും ആറന്മുള വിമാനത്താവളത്തിലും കേരളാ ഘടകത്തിന് അനുകൂമായ തീരുമാനമേ ഉണ്ടാകൂ എന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ 18 മണ്ഡലങ്ങളുടെ മേൽ നോട്ടം ആർഎസ്എസ് ഏറ്റെടുക്കും. അതേസമയം വിഭാഗീയത അവസാനിപ്പിക്കാൻ തയ്യാറാകാത്ത വി.മുരളീധരൻ പി.കെ കൃഷ്ണദാസ് പക്ഷങ്ങളെ അമിത്ഷാ നിശിതമായി വിമർശിച്ചു. ബിജെപി ആസ്ഥാനത്തു ചേർന്ന നേതൃയോഗത്തിൽ ആർഎസ്എസ് സംസ്ഥാന സഹപ്രാന്ത പ്രചാരക് കെ.കെ ബാലറാം പങ്കെടുത്തു. ഇതും പതിവില്ലാത്തതാണ്. സാധാരണ ബിജെപിയിൽ ഔദ്യോഗിക ചുമതലയുള്ള ആർഎസ്എസ് പ്രചാരകന്മാർ മാത്രമേ ഇത്തരം യോഗങ്ങൾക്ക് എത്താറുള്ളൂ. എന്നാൽ സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ ബാലറാമിനെ കൂടെ യോഗത്തിന് വിളിച്ച് ആർഎസഎസ് ഘടകത്തിന്റെ പ്രസക്തി വിശദീകരിക്കുകയായിരുന്നു അമിത് ഷാ.

ബിജെപിക്കു സ്വാധീനമുള്ള 18 മണ്ഡലങ്ങളിലേക്ക് ഉചിതരായ സ്ഥാനാർത്ഥികളെ ആർ.എസ്.എസുമായി ആലോചിച്ച് മെയ്‌ മാസത്തോടെ കണ്ടെത്തി റിപ്പോർട്ട് നൽകാനും അമിത് ഷാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിമുതൽ കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പൂർണമായും നിയന്ത്രിക്കുക ആർഎസ്എസ് ആയിരിക്കും. അനുയോജ്യരായ സ്ഥാനാർത്ഥികളെ കണ്ടെത്തി നേരത്തെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്താനും നിർദ്ദേശമുണ്ട്. ലേക് സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച്ചവച്ച സ്ഥാനാർത്ഥികൾക്ക് അവസരം നൽകുമെന്നാണ് സൂചന.

നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, പാറശാല, ആറന്മുള, അടൂർ, കാഞ്ഞിരപ്പള്ളി, കുന്നമംഗലം, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, കോങ്ങാട്, കാസർകോട്, മഞ്ചേശ്വരം എന്നിവയാണ്. ബിജെപി നേതൃത്വം ആർ.എസ്.എസിനെ ഏൽപ്പിച്ച 18 മണ്ഡലങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP