Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം; ത്രിപുരയിലും ബംഗാളിലും സാധിച്ചെങ്കിൽ കേരളത്തിലും സാധ്യമാകും; ബിജെപി പ്രവർത്തകർ വീഴ്‌ത്തിയ ചോരയ്ക്ക് എങ്കിലേ പരിഹാരം ഉണ്ടാകൂ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ പ്രസംഗം; ഒരു പ്രസിഡന്റിനെ എങ്കിലും നിയമിച്ചിട്ട് പോരെ വാചകമടിയെന്ന് ചോദിച്ച് പാർട്ടി സഖാക്കളും

കമ്മ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം; ത്രിപുരയിലും ബംഗാളിലും സാധിച്ചെങ്കിൽ കേരളത്തിലും സാധ്യമാകും; ബിജെപി പ്രവർത്തകർ വീഴ്‌ത്തിയ ചോരയ്ക്ക് എങ്കിലേ പരിഹാരം ഉണ്ടാകൂ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ പ്രസംഗം; ഒരു പ്രസിഡന്റിനെ എങ്കിലും നിയമിച്ചിട്ട് പോരെ വാചകമടിയെന്ന് ചോദിച്ച് പാർട്ടി സഖാക്കളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണിൽനിന്നു വേരോടെ പിഴുതെറിയണമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി പ്രവർത്തകർ വീഴ്‌ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി. കേരളത്തിൽ അസാധ്യമല്ല-കേരളത്തിലെ അണികളോട് അമിത് ഷായ്ക്ക പറയാനുള്ളത് ഇതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള പ്രധാന വഴിയായിരുന്നു അമിത് ഷാ മുന്നോട്ട് വച്ചത്. അതിനിടെ അമിത് ഷായുടെ പ്രസംഗം സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ഒന്നും നടക്കില്ലെന്നും സംസ്ഥാന അധ്യക്ഷനെ പോലും നിയമിക്കാനാവാത്ത അമിത് ഷായ്ക്ക് ഇത് പറയാൻ എങ്ങനെ പറ്റുന്നുവെന്ന ചോദ്യമാണ് സജീവമാക്കുന്നത്.

തെക്കൻ ജില്ലകളിലെ ആറ് പാർലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി പ്രസിഡന്റ്. ആശയത്തിന്റെയോ ആദർശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തിൽ നടക്കുന്നത്. സർക്കാർ പിന്തുണയുള്ള ക്രൂരതയാണ്. ഇതിനു മുഖ്യമന്ത്രി മറുപടി പറയണം. ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോടെ ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാർഗത്തിലാണ്. കേരളത്തിൽ ജാഥ നടത്തിയതും ഡൽഹിയിൽ പ്രകടനം നടത്തിയതുമൊക്കെ ജനാധിപത്യ രീതിയിൽ തന്നെ. അക്രമത്തിലല്ല, വികസനത്തിലാണു ബിജെപി വിശ്വസിക്കുന്നത്. കേരള സർക്കാരിനു മോദി സർക്കാർ എല്ലാവിധ സഹായവും ചെയ്യുന്നതും വികസനത്തിനുവേണ്ടിയാണ്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനാകുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി.

കേരളത്തിൽ സിപിഎമ്മിനെ തകർത്തെറിഞ്ഞാലെ ബിജെപിക്ക് നേട്ടമുണ്ടാക്കാനാകൂവെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. പാർട്ടി അംഗങ്ങളുടെ കണക്ക് വച്ച് നോക്കുമ്പോൾ കേരളത്തിൽ 10 ലോക്‌സഭാ മണ്ഡലങ്ങളിൽ എങ്കിലും ജയിക്കാൻ സാധ്യതയുണ്ടെന്നാണ് അമിത് ഷാ അണികളെ ഓർമ്മപ്പെടുത്തിയത്. സിപിഎമ്മിനെ ശക്തികേന്ദ്രങ്ങളിൽ തകർത്തെറിയാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ അമിത് ഷായെ ട്രോളി സഖാക്കളും എത്തുന്നു. വീരവാദം പറയുകയാണ് അമിത് ഷാ. കേരളത്തിൽ പാർട്ടിയെ ഒരുമിപ്പിക്കാൻ പോലും കഴിയുന്നില്ല. സംസ്ഥാന പ്രസിഡന്റിനെ നിയമിച്ചിട്ട് പോരെ വീരവാദമെന്നാണ് സിപിഎം സഖാക്കളുടെ ചോദ്യം. കേരളത്തിൽ ബിജെപിയുടെ മോഹങ്ങൾ നടക്കില്ലെന്നും പറയുന്നു.

കേരളത്തിന് മോദിസർക്കാർ നൽകിയ സാമ്പത്തിക സഹായങ്ങളുടെ പട്ടിക നിരത്തിയായിരുന്നു അമിത്ഷായുടെ പ്രസംഗം. വർഷങ്ങൾക്കുമുമ്പു പ്രഖ്യാപിച്ച എയിംസും പാലക്കാട് ഐഐടിയും കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിയുമൊക്കെ യാഥാർത്ഥ്യമാകാത്തതു സംസ്ഥാനം ഭരിച്ചവരുടെ കഴിവുകേടാണ്. ദേശീയപാതയുടെ വികസനം ഇഴയുന്നതും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടുതന്നെ. പാവങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാരാണു കേന്ദ്രത്തിലേത്. 12 ലക്ഷം കോടിയുടെ അഴിമതിയുമായിട്ടാണു യുപിഎ സർക്കാർ ഭരണം വിട്ടത്. ബിജെപി സർക്കാർ അധികാരത്തിൽ വന്ന് നാലുവർഷം പിന്നിട്ടിട്ട് എതിരാളികൾക്കുപോലും ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോകരാഷ്ട്രങ്ങളിൽ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിനോ ബിജെപിക്കോ കിട്ടുന്നതല്ല. അത് ഭാരതത്തിലെ 130 കോടി ജനങ്ങൾക്ക് കിട്ടുന്ന സ്വീകാര്യതയാണ്.

ബിജെപി പ്രവർത്തകരുടെ പാർട്ടിയാണു നേതാക്കളുടെ വ്യക്തി പ്രഭാവത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമല്ല. പത്തുപേരുമായി തുടങ്ങി ഇപ്പോൾ 11 കോടി അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയതിനുപിന്നിലെ ശക്തിയും പ്രവർത്തകരാണ്. കേരളത്തിൽ മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്താൻ പ്രവർത്തകർക്ക് സാധിക്കുമെന്നും അമിത്ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP