Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായിയുടെയും കോടിയേരിയുടെയും നാട്ടിലൂടെ നെഞ്ചുയർത്തി നടക്കാനുള്ള അമിത് ഷായുടെ മോഹം നടക്കില്ല; അടിയന്തര യോഗത്തിൽ പങ്കെടുക്കാനുള്ളതു കൊണ്ട് ബിജെപി പ്രസിഡന്റിന് എത്താൻ കഴിഞ്ഞില്ല; ഹെലികോപ്ടർ ഒരുക്കി കാത്തിരുന്നെങ്കിലും അവസാന നിമിഷം യാത്ര റദ്ദ് ചെയ്തതിൽ കടുത്ത നിരാശയോടെ ബിജെപി പ്രവർത്തകർ; ഹർത്താൽ നടത്തി ബിജെപി നേതാവിനെ സ്വീകരിക്കാൻ കാത്തിരുന്ന സിപിഎമ്മുകാർക്കും നിരാശ

പിണറായിയുടെയും കോടിയേരിയുടെയും നാട്ടിലൂടെ നെഞ്ചുയർത്തി നടക്കാനുള്ള അമിത് ഷായുടെ മോഹം നടക്കില്ല; അടിയന്തര യോഗത്തിൽ പങ്കെടുക്കാനുള്ളതു കൊണ്ട് ബിജെപി പ്രസിഡന്റിന് എത്താൻ കഴിഞ്ഞില്ല; ഹെലികോപ്ടർ ഒരുക്കി കാത്തിരുന്നെങ്കിലും അവസാന നിമിഷം യാത്ര റദ്ദ് ചെയ്തതിൽ കടുത്ത നിരാശയോടെ ബിജെപി പ്രവർത്തകർ; ഹർത്താൽ നടത്തി ബിജെപി നേതാവിനെ സ്വീകരിക്കാൻ കാത്തിരുന്ന  സിപിഎമ്മുകാർക്കും നിരാശ

രഞ്ജിത് ബാബു

കണ്ണൂർ: ഇനി സിപിഎമ്മിന് അമിത് ഷായുടെ കടന്നാക്രമണം ഭയക്കാതെ ശ്വാസം വിടാം. പിണറായിയിലെ പദയാത്രയിൽ പങ്കെടുക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ എത്തില്ല.കടകൾ അടച്ച് അപ്രഖ്യാപിത ഹർത്താലിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അമിത് ഷായുടെ വരവിനെ ചെറുക്കാൻ ശ്രമിച്ച സി.പി.എം പ്രവർത്തകർക്കും,എതിരാളികളെ എരിതീയിൽ നിർത്താൻ കാത്തിരുന്ന ബിജെപി പ്രവർത്തകർക്കും ഒരുപോലെ നിരാശയായി.

ഡൽഹിയിൽ, ജിഎസ്ടിയുമായി ബന്ധപ്പെട്ട അടിയന്തര പാർട്ടി യോഗത്തിലും മറ്റും പങ്കെടുക്കാനുള്ളതുകൊണ്ട് അമിത് ഷായ്ക്ക വരാൻ കഴിയില്ലെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ വിശദീകരിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തങ്ങണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അമിത് ഷാ പദയാത്ര റദ്ദാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

ജനരക്ഷായാത്ര പിണറായിയിൽ എത്തുമ്പോൾ അമിത് ഷായും പങ്കുചേരുമെന്നായിരുന്നു പാർട്ടി അറിയിച്ചിരുന്നത്. സുര്കഷാക്രമീകരണങ്ങലെല്ലാം പൂർത്തിയായ ഘട്ടത്തിലാണ് യാത്ര റദ്ദാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാട്ടിലൂടെ യാത്ര കടന്നുപോകുമ്പോൾ അമിത് ഷാ യാത്രയിൽ പങ്കെടുക്കുന്നത് ബിജെപി പ്രവർത്തകരെ ആവേശം കൊള്ളിച്ചുന്നുവെന്ന് മാത്രമല്ല, വൻവാർത്താപ്രാധാന്യവും നേടിയിരുന്നു. ഇന്ന് വൈകിട്ടത്തെ സമാപന പരിപാടിയിലും അമിത് ഷാ പങ്കെടുക്കില്ലെന്നാണ് അറിയിപ്പ്. പയ്യന്നൂരിൽ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത ശേഷം ഡൽഹിക്ക് മടങ്ങിയ അമിത് ഷാ ഇന്ന് പിണറായിയിൽ യാത്ര എത്തുമ്പോൾ പങ്കെടുക്കാൻ തിരിച്ചെത്തുമെന്നായിരുന്നു പാർട്ടി നേതാക്കൾ അറിയിച്ചിരുന്നത്.

ഇതിനിടെ കൊല്ലപ്പെട്ട സി.പി.എം. പ്രവർത്തകരുടെ ചിത്രങ്ങളും പേരുകളുമടങ്ങിയ ബോർഡുകൾ പിണറായി ടൗണിലും പരിസരത്തും വ്യാപകമായി സി.പി.എം. സ്ഥാപിച്ചിട്ടുണ്ട്. അമിത്ഷാ അടക്കമുള്ള ദേശീയനേതാക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഇംഗ്ലീഷിലുള്ള ബോർഡുകൾ സ്ഥാപിച്ചതെന്നാണ് പാർട്ടി പറയുന്നത്. മമ്പറത്ത് നിന്നുള്ള പദയാത്ര വൈകുന്നേരം തലശേരിയിലാണ് സമാപിക്കുന്നത്. കനത്തസുരക്ഷയാണു പദയാത്ര കടന്നുപോകുന്ന വഴികളിൽ പൊലീസ് ഒരുക്കിയിരിക്കുന്നത്.

സിപിഎമ്മിനെതിരെയുള്ള ശക്തമായ പ്രചാരണവുമായാണ് ബിജെപി ദേശീയ അധ്യക്ഷൻ നേരത്തെ പയ്യന്നൂരിലെത്തിയത്്. പിണറായി വഴിയാണു പദയാത്ര കടന്നുപോകുന്നത്. വൈകുന്നേരം തലശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നടക്കുന്ന പൊതുയോഗത്തിൽ അമിത് ഷാ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഇന്നലെ കീച്ചേരിമുതൽ കണ്ണൂർ ടൗൺവരെ നടന്ന പദയാത്രയിൽ പങ്കെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു,

സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലൂടെ 41.5 കിലോമീറ്റർ പദയാത്രയാണു ബിജെപിയുടെ ലക്ഷ്യം. നാളെ പാനൂർ മുതൽ കൂത്തുപറമ്പ്് വരെ നടക്കുന്ന പദയാത്രയോടെ ജനരക്ഷായാത്രയുടെ ജില്ലയിലെ പര്യടനം അവസാനിക്കും. ബിജെപി നടത്തുന്ന ജനരക്ഷായാത്രയിൽ എൽഡിഎഫ് ഭരണത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. നാഥുറാം ഗോഡ്‌സേയെ ദൈവമായി കാണുന്നവരിൽ നിന്ന് സമാധാനത്തെപ്പറ്റി കേരളത്തിന് ഒരു പാഠവും പഠിക്കേണ്ടതില്ല. ജനരക്ഷായാത്രയിലൂടെ പാർട്ടിയുടെ കരുത്ത് കാണിക്കുമെന്നായിരുന്നു ബിജെപി നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ അത് വെറും നനഞ്ഞ പടക്കമായിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രത്തിലെ അധികാര ബലം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ മതേതരത്വം തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. എന്നാൽ അത് കേരളത്തിൽ നടക്കില്ല. ഇത്തരം നീക്കങ്ങളിലൂടെ കേരളത്തെ ഭയപ്പെടുത്താനാകില്ല. വെല്ലുവിളികൾ ഏറ്റെടുത്ത ചരിത്രമാണ് കേരളത്തിനുള്ളതെന്ന ഓർമ്മ വേണമെന്നും പിണറായി മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP