Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുമ്മനത്തിന്റെയും കണ്ണന്താനത്തിന്റെയും വി. മുരളീധരന്റെയും നിയമനങ്ങൾ വേണ്ടവിധത്തിൽ ജനങ്ങളിലെത്തിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല; മോദിസർക്കാർ കേരളത്തിനു നൽകിയ കോടികളുടെ സഹായവും പ്രചരിപ്പിക്കാനായില്ല; ബിജെപി സംസ്ഥാന നേതൃത്വം ലോകതോൽവിയെന്ന് അമിത്ഷാ; കോർകമ്മിറ്റി യോഗത്തിൽ ആഞ്ഞടിച്ച് പാർട്ടി അധ്യക്ഷൻ

കുമ്മനത്തിന്റെയും കണ്ണന്താനത്തിന്റെയും വി. മുരളീധരന്റെയും നിയമനങ്ങൾ വേണ്ടവിധത്തിൽ ജനങ്ങളിലെത്തിക്കാൻ നേതൃത്വത്തിന് സാധിച്ചില്ല; മോദിസർക്കാർ  കേരളത്തിനു നൽകിയ കോടികളുടെ സഹായവും പ്രചരിപ്പിക്കാനായില്ല; ബിജെപി സംസ്ഥാന നേതൃത്വം ലോകതോൽവിയെന്ന് അമിത്ഷാ; കോർകമ്മിറ്റി യോഗത്തിൽ ആഞ്ഞടിച്ച് പാർട്ടി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതൃത്വത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ രൂക്ഷ വിമർശനം. കേരളത്തിൽനിന്നുള്ള നേതാക്കൾക്ക് കേന്ദ്രസർക്കാർ സ്ഥാനങ്ങൾ നൽകിയിട്ടും അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളിൽ ഇത് എത്തിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു. ഉച്ചയ്ക്കു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് ഇദ്ദേഹം കേരള നേതാക്കളെ വിമർശിച്ചത്.

വിവിധ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള അവസരം പ്രയോജനപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് അമിത് ഷാ പറഞ്ഞു. കുമ്മനത്തിന്റെയും കണ്ണന്താനത്തിന്റെയും വി. മുരളീധരന്റെയും നിയമനങ്ങൾ വേണ്ടവിധത്തിൽ ജനങ്ങളിലെത്തിക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി ഇന്ന് അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കുമ്മനത്തെ സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട് ആർഎസ്എസ് നേതൃത്വത്തിനുള്ള അതൃപ്തി പരിഹരിക്കുകയെന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായേക്കും.

കമ്യൂണിസ്റ്റുകളെ കേരള മണ്ണിൽനിന്നു വേരോടെ പിഴുതെറിയണം. ബിജെപി പ്രവർത്തകർ വീഴ്‌ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ. ത്രിപുരയിലും ബംഗാളിലും ഇതു സാധ്യമായി. കേരളത്തിൽ അസാധ്യമല്ലന്നും അമിത് ഷാ പറഞ്ഞു.ആശയത്തിന്റെയോ ആദർശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തിൽ നടക്കുന്നത്. സർക്കാർ പിന്തുണയുള്ള ക്രൂരതയാണ്. ഇതിനു മുഖ്യമന്ത്രി മറുപടി പറയണം. ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോടെ ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാർഗത്തിലാണ്. കേരളത്തിൽ ജാഥ നടത്തിയതും ഡൽഹിയിൽ പ്രകടനം നടത്തിയതുമൊക്കെ ജനാധിപത്യ രീതിയിൽ തന്നെയാണെന്ന് അദേഹം പറഞ്ഞു.

ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയായിരുന്നു സംസ്ഥാന കോർ കമ്മിറ്റി യോഗം. 3.30 മുതൽ 4.30 വരെ പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും പ്രഭാരിമാരുടെയും സംയുക്തയോഗവും നടന്നു. ആർഎസ്എസ് നേതാക്കളുമായുള്ള യോഗത്തിനു ശേഷം രാത്രി ഒമ്പതിന് ലക്ഷദ്വീപിലെ പാർട്ടി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിലാണ് യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ഡൽഹിക്ക് മടങ്ങും. സംസ്ഥാന ബിജെപി.യിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ലോക്സഭാ തെരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുന്നതിനുമായാണ് അമിത് ഷാ കേരളത്തിലെത്തിയത്.

കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയ സഹായത്തിന്റെ കണക്ക് അമിത് ഷാ പ്രസംഗത്തിൽ വിവരിച്ചത് ഇങ്ങനെയാണ്.

മുദ്ര ബാങ്ക് വായ്പ

ആകെ വായ്പ ഉപഭോക്താക്കൾ : 45 ലക്ഷം
ആകെ വായ്പ ഇതുവരെ നല്കിയത് : 22,000 കോടി
പ്രധാനമന്ത്രി ജൻ-ധൻ യോജന ജൻ-ധൻ പദ്ധതിയിൽ ചേർന്നവർ : 36 ലക്ഷം
സ്ത്രീകൾ : 20 ലക്ഷം
ആകെ നിക്ഷേപം : 967 കോടി

ഉജാല പദ്ധതി-എൽഇഡി ബൾബ്

ആകെവിതരണം ചെയ്തത് : 1.51 കോടി
ലാഭിച്ചത് : 787 കോടി പ്രതിവർഷം

പ്രധാനമന്ത്രി ഉജ്ജ്വൽ പദ്ധതി

ആകെ വിതരണം ചെയ്തത് : 78,000 കണക്ഷനുകൾ

സൗഭാഗ്യപദ്ധതി

ആകെ ലക്ഷ്യം : 1.20 ലക്ഷം വീടുകൾ

സ്വച്ഛ ഭാരത് അഭിയാൻ

ആകെ നിർമ്മിച്ച ശൗചാലയം : 2.25 ലക്ഷം
പൊതു ഇട ശൗചാലയം ഗ്രാമങ്ങളിൽ 2,027

സാഗർമാല പരിപാടിയിൽ സംസ്ഥാനത്ത് മൂന്ന് പദ്ധതികൾ

ഉജ്ജ്വൽ പദ്ധതി(സൗജന്യ ഗ്യാസ് കണക്ഷൻ) : 4,200 കോടി
കേന്ദ്രപദ്ധതികൾക്കുള്ള വിഹിതം : 30,171 കോടി
മുദ്രവായ്പ : 22,000 കോടി
കൊച്ചി സ്മാർട്ട് സിറ്റി : 196 കോടി
അമൃത മിഷൻ (9 നഗരങ്ങൾ) : 1,161 കോടി
ബസുകൾ വാങ്ങുന്നതിന് : 75 കോടി
കൊച്ചി മെട്രോ റെയിൽ പദ്ധതി : 1,257 കോടി
സ്വച്ഛ ഭാരത് മിഷൻ-(19 നഗരം) : 44 കോടി
ആരോഗ്യ ഇൻഷ്വറൻസ് കാർഡ് : 3 കോടി
പ്രധാനമന്ത്രി കൃഷി സംരക്ഷണ പദ്ധതി : 5 കോടി
മത്സ്യമേഖലയ്ക്ക് : 113 കോടി
പ്രധാനമന്ത്രി ആവാസ് യോജന : 390 കോടി
(83 പദ്ധതികൾ, 26,571 വീടുകൾ)
പ്രധാനമന്ത്രി ആവാസ് യോജന : 142 കോടി
(നഗരങ്ങളിൽ 9,461 വീടുകൾ)
കണ്ണൂരിലും തൃശൂരിലും മത്സ്യബന്ധന തുറമുഖങ്ങൾ : 65 കോടി
വിഴിഞ്ഞം തുറമുഖം : 2,500 കോടി
റെയിൽവെ വികസനം : 2,220 കോടി
ആകെ : 30,171 കോടി

13-ാം ധനകാര്യകമ്മീഷൻ കേരളത്തിന് നൽകിയത് 45393 കോടിയാണ്. എങ്കിൽ 14-ാം കമ്മീഷൻ അനുവദിച്ചത് 134,848 കോടിയാണെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP