1 aed = 17.43 inr 1 eur = 70.95 inr 1 gbp = 82.71 inr 1 kwd = 210.43 inr 1 sar = 17.08 inr 1 usd = 64.05 inr
May / 2017
23
Tuesday

മലപ്പുറത്തു വോട്ടുകുറഞ്ഞതിൽ അമിത് ഷായ്ക്ക് അസ്വസ്ഥത; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ ലക്ഷ്യമിടുന്ന പാർട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെ സംസ്ഥാന നേതൃത്വത്തോട് ഡൽഹിയിൽ എത്താൻ ആവശ്യം; കുമ്മനം അടക്കമുള്ള നേതാക്കൾ നാളെ രാവിലെ 9നു പാർട്ടി ദേശീയ അധ്യക്ഷനെ മുഖം കാണിക്കണം

April 19, 2017 | 07:07 PM | Permalinkസ്വന്തം ലേഖകൻ

ന്യൂഡൽഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ടു നേടുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ബിജെപി നേതൃത്വത്തെ അടിയന്തരമായി ഡൽഹിക്കു വിളിപ്പിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷാ. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മുൻ അധ്യക്ഷന്മാരായ വി.മുരളീധരൻ, പി.കെ കൃഷ്ണദാസ്, സംഘടനാ ജനറൽ സെക്രട്ടറി എന്നിവർ നാളെ രാവിലെ ഡൽഹിയിലെത്താനാണ് അമിത്ഷാ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് അമിത് ഷായുമായി ഈ നേതാക്കൾ കൂടിക്കാഴ്ച നടത്തും.

മലപ്പുറം തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾ പാർട്ടി നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ബിജെപിക്ക് മാത്രമാണ് തിരിച്ചടിയുണ്ടായത്. ഫലം വിലയിരുത്താൻ ചേർന്ന സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ കുമ്മനത്തിനെതിരെ നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

പ്രചാരണം ഏകോപിപ്പിക്കുന്നതിലും മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാതിരുന്നതും തിരിച്ചടിയായെന്ന് ചില അംഗങ്ങൾ കോർ കമ്മിറ്റി യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യമിട്ടാണ് അമിത് ഷാ കേരളത്തിലെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാന നേതാക്കളെ അടിയന്തരമായി ചർച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്.

മലപ്പുറത്തെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേരിട്ടു ചുക്കാൻ പിടിച്ചത് കുമ്മനം രാജശേഖരൻ ആയിരുന്നു. ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ സംസാരിച്ച കുമ്മനം ബിജെപി അടിസ്ഥാന വോട്ടുകൾ നിലനിർത്തിയെന്നും പ്രവർത്തകർ ഇതിൽ അഭിനന്ദനം അർഹിക്കുന്നുവെന്നും പറയുകയുണ്ടായി. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ലീഗ് കോട്ടയാണ് മലപ്പുറം. അവിടെ അവർ നേടിയ വിജയത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ലെന്നും കുമ്മനം പറയുകയുണ്ടായി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സർജിക്കൽ സ്‌ട്രൈക്കിനു ശേഷവും പാഠം പഠിക്കാത്ത പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി ഇന്ത്യ; രജൗരി, നൗഷേര മേഖലകളിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം ബോംബിട്ടു തകർത്തു; ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു; അപ്രതീക്ഷിത പ്രഹരത്തിൽ പകച്ച് പാക് സൈന്യം; വരും ദിവസങ്ങളിൽ കനത്ത ആക്രമണം തുടരാൻ തീരുമാനിച്ചുറപ്പിച്ച് ഇന്ത്യ
ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന്റെ വാശി മെട്രോ സർവീസ് തുടങ്ങിയിട്ടും അടങ്ങിയില്ല; സെന്റിന് 80 ലക്ഷം നൽകാൻ രാജമാണിക്യം മുൻകൈയെടുത്ത് ഉണ്ടാക്കിയ കരാറിന് നിയമസാധുത ഇല്ലെന്ന് റെവന്യൂ വകുപ്പ്; പുതിയ കരാർ വേണമെന്നും നിർദ്ദേശം; കാശ് കൂട്ടികിട്ടിയേ തീരുവെന്ന് കാണിച്ച് ശീമാട്ടി ഹൈക്കോടതിയിലേക്ക്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി