Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസ മേഖല ഒരു വിഭാഗം ഹൈജാക്ക് ചെയ്തു; കിട്ടുന്ന അവസരത്തിൽ എല്ലാം പണംവാരി കൂട്ടാൻ കോൺഗ്രസ് നേതാക്കളും; ഞങ്ങൾ നിങ്ങളുടെ കൂലിവേലക്കാരല്ല: സോണിയാ ഗാന്ധിക്ക് കത്തെഴുതി തൃശ്ശൂർ മെത്രാൻ

വിദ്യാഭ്യാസ മേഖല ഒരു വിഭാഗം ഹൈജാക്ക് ചെയ്തു; കിട്ടുന്ന അവസരത്തിൽ എല്ലാം പണംവാരി കൂട്ടാൻ കോൺഗ്രസ് നേതാക്കളും; ഞങ്ങൾ നിങ്ങളുടെ കൂലിവേലക്കാരല്ല: സോണിയാ ഗാന്ധിക്ക് കത്തെഴുതി തൃശ്ശൂർ മെത്രാൻ

തൃശൂർ: പ്ലസ്ടു സ്‌കൂൾ അനുവദിച്ചതിൽ ഗുരുതര ക്രമക്കേടുണ്ടെന്ന ആരോപണം നിലനിൽക്കേ തന്നെ കാര്യങ്ങൾ കൂടുതൽ വിവാദമാക്കി കത്തോലിക്കാ സഭ സർക്കാറിനെതിരെ രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ച് കത്തോലിക്കാ സഭാ തൃശ്ശൂർ മെത്രാൻ ആർച്ച് ബിഷപ്പ മാർ ആൻഡ്രൂസ് താഴത്ത് രംഗത്തെത്തി. കോൺഗ്രസ് നേതാക്കളെയും സർക്കാറിനെയും വിമർശിച്ചുകൊണ്ട് മെത്രാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാനുള്ള കൂലിവേലക്കാരായി കത്തോലിക്കാ സഭാംഗങ്ങളെ കാണരുതെന്ന് മുന്നറിയിപ്പ് നൽകി കൊണ്ടും അവഗണന തുടർന്നാൽ കോൺഗ്രസിനെതിരെ സഭയ്ക്ക് കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്ന താക്കീതും കത്തിൽ പറയുന്നു.

കേരള സർക്കാർ കത്തോലിക്ക സഭയെ അവഗണിക്കുകയാണെന്നും വിദ്യാഭ്യാസ മേഖലയെ ഒരു മതവിഭാഗം ഹൈജാക്ക് ചെയ്തുവെന്നും മുസ്ലിംലീഗിനെ പരോക്ഷമായി പരാമർശിച്ച് ആർച്ച് ബിഷപ് കത്തിൽ പറയുന്നു. കിട്ടുന്ന സമയംകൊണ്ട് പണം വാരിക്കൂട്ടാനാണ് കോൺഗ്രസ് നേതാക്കളുടെ ശ്രമിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങൾ നിരവധി തവണ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റേയും ധനമന്ത്രി കെ എം മാണിയുടേയും ശ്രദ്ധയില്പെടുത്തിയിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും ആൻഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി.

സ്വശ്രയ, എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപക നിയമനത്തിലെ അപാകതകളാണ് കത്തിൽ ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടിയത്. 2010-11ൽ ഉണ്ടായിരുന്ന തസ്തികകളുടെ അടിസ്ഥാനത്തിൽ തുടർ വർഷങ്ങളിൽ നിയമനം നടത്താൻ സർക്കാർ അനുവാദം നൽകിയിരുന്നു. എന്നാൽ, അപ്രകാരം 2013-14ൽ സ്ഥിര നിയമനം കിട്ടിയവരുടെ കാര്യത്തിൽ സർക്കാർ ഇറക്കിയ പുതിയ ഉത്തരവിൽ അവ്യക്തതയ്യാണ്. പുതുതായി നിയമിച്ച അദ്ധ്യാപകരിൽ അധികംവന്നവരെ ചില സ്ഥലങ്ങളിൽ പിരിച്ചുവിടുകയും ചിലയിടങ്ങളിൽ അദ്ധ്യാപകബാങ്കിലേക്ക് മാറ്റുകയുമാണ്. വൈസ് ചാൻസലർ നിയമനത്തിൽ സാമുദായിക സന്തുലിതാവസ്ഥ പാലിക്കപ്പെടുന്നില്ലെന്ന പരാതിക്കും സർക്കാരിൽനിന്ന് അനുകൂല പ്രതികരണമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തൃശൂർ ആർച്ച് ബിഷപ് ഹൗസിൽ വന്ന് പരിഹാരം വാഗ്ദാനം ചെയ്തു. എന്നാൽ പിന്നീട് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസവകുപ്പിന്റെ കുത്തഴിഞ്ഞ സ്ഥിതിയാണ് കത്തെഴുതാൻ പ്രേരണയെന്നാണ് ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാട്ടുന്നത്. കത്തിന്റെ പകർപ്പ് എഐസിസി ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിനും അയച്ചു. കോൺഗ്രസ് നയങ്ങൾ തിരുത്തിക്കാനാണ് സോണിയഗാന്ധിക്ക് കത്തയച്ചതെന്നും പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ബിഷപ് ഹൗസിൽ ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും ആർച്ച് ബിഷപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള കത്തോലിക്ക മെത്രാൻ സമിതി(കെസിബിസി) വിദ്യാഭ്യാസ കമീഷൻ ചെയർമാൻ കൂടിയാണ് ആർച്ച് ബിഷപ് മാർ താഴത്ത്.

അതേസമയം പ്ലസ്ടു വിഷയത്തിൽ സർക്കാറാനെ അനുകൂലിക്കുന്ന നിലപാടാണ് എസ്എൻഡിപി സ്വീകരിച്ചിരിക്കുന്നത്. പ്ലസ്ടു അനുവദിച്ചതിൽ അഴിമതിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം എംഇഎസും വിഷയത്തിൽ സർക്കാറിന് എതിരായ നിലപാടാണ് കൈകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് കോൺഗ്രസിനുള്ള മുന്നറിയിപ്പുമായി ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രംഗത്തെത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP