Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിനു വേണ്ടതു ബിജെപി ഇല്ലാത്ത നിയമസഭ; ബിജെപി അംഗം നിയമസഭയിൽ എത്തുന്നതു സംസ്ഥാനത്തെ മതസൗഹാർദ അന്തരീക്ഷം തകർക്കും; വർഗീയ ശക്തികളെ കോൺഗ്രസ് കൂട്ടുപിടിച്ചിട്ടില്ലെന്നും എ കെ ആന്റണി

കേരളത്തിനു വേണ്ടതു ബിജെപി ഇല്ലാത്ത നിയമസഭ; ബിജെപി അംഗം നിയമസഭയിൽ എത്തുന്നതു സംസ്ഥാനത്തെ മതസൗഹാർദ അന്തരീക്ഷം തകർക്കും; വർഗീയ ശക്തികളെ കോൺഗ്രസ് കൂട്ടുപിടിച്ചിട്ടില്ലെന്നും എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തിനു വേണ്ടതു ബിജെപി ഇല്ലാത്ത നിയമസഭയാണെന്നു കോൺഗ്രസ് നേതാവ് എ കെ ആന്റണി. ബിജെപി അംഗം നിയമസഭയിൽ എത്തുന്നതു സംസ്ഥാനത്തെ മതസൗഹാർദ അന്തരീക്ഷം തകർക്കുമെന്നും ആന്റണി പറഞ്ഞു.

വർഗീയ ശക്തികളെ കോൺഗ്രസ് കൂട്ടുപിടിച്ചിട്ടില്ലെന്നും എ കെ ആന്റണി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കവെയാണ് ബിജെപിക്കെതിരെ ആന്റണിയുടെ പരാമർശം.

കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അപകടം പതിയിരിക്കുന്നുണ്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഒരുമിച്ചെത്തുന്നത് ഇതിന്റെസൂചനയാണ്. ബിജെപി അക്കൗണ്ട് തുറന്നാൽ കേരളത്തിലെ മതസൗഹാർദ്ദ അന്തരീക്ഷം തകരും. മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണം. വർഗീയ ശക്തികളെ കോൺഗ്രസ് കൂട്ടുപിടിച്ചിട്ടില്ലെന്നും ആന്റണി പറഞ്ഞു. സാമുദായിക സംഘർഷങ്ങളുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പത്ത് വോട്ട് കൂടുതൽ കിട്ടാനാണ് സിപിഐ(എം) ആരോപണം ഉന്നയിക്കുന്നത്. അഴിമതിയാരോപണം ഉന്നയിക്കുന്നതിൽ സിപിഐ(എം) വിദഗ്ധരാണ്. അഴിമതിയും ആരോപണവും രണ്ടും രണ്ടാണെന്നും ആന്റണി പറഞ്ഞു. സിപിഎമ്മിന്റെ വികസന നയം 25 വർഷം പിന്നിലാണെന്നും ആന്റണി പറഞ്ഞു. 

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP