Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാർ കേസിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെയും വിസ്തരിക്കണമെന്ന് ആവശ്യം; മുഖ്യമന്ത്രിയുടെ സഹായിയുമൊത്ത് കോടിക്കണക്കിനുരൂപ വിദേശ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും ആരോപണം

സോളാർ കേസിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെയും വിസ്തരിക്കണമെന്ന് ആവശ്യം; മുഖ്യമന്ത്രിയുടെ സഹായിയുമൊത്ത് കോടിക്കണക്കിനുരൂപ വിദേശ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും ആരോപണം

കൊച്ചി: വിവാദമായ സോളാർ തട്ടിപ്പുകേസിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ വിസ്തരിക്കണമെന്ന് ആവശ്യം. ഇക്കാര്യമുന്നയിച്ച് ബംഗളൂരുവിലെ വ്യവസായി എം കെ കുരുവിളയാണ് സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മിഷന് മുന്നിൽ വിശദമായ മൊഴി സമർപ്പിച്ചത്.

കേന്ദ്രസബ്‌സിഡി ഇനത്തിൽ സോളാർ പദ്ധതികൾക്ക് കിട്ടുന്ന കോടിക്കണക്കിന് രൂപ അർജുൻ രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിളയും വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് എം കെ കുരുവിളയുടെ ആരോപണം. രണ്ടുദിവസം മുൻപാണ് എം കെ കുരുവിള സോളാർ ജൂഡീഷ്യൽ അന്വേഷണ കമ്മീഷന് മുന്നിൽ വിശദമായ മൊഴി എഴുതി നൽകിയത്.

ഗുജറാത്തിലെ ഗാന്ധിനഗർ ആസ്ഥാനമായ പാം ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ അർജുൻ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹായി തോമസ് കുരുവിളയും കേന്ദ്രസബ്‌സിഡിയായി കിട്ടിയ കോടിക്കണക്കിന് രൂപയാണ് വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയത്. പാം ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ബാങ്ക് ഇടപാടുകളുടെ രേഖകളും കുരുവിള കമ്മീഷനുമുന്നിൽ സമർപ്പിച്ചു.

2012 ഒക്ടോബർ 11ന് മുഖ്യമന്ത്രിയെ കാണാൻ തിരുനന്തപുരത്തേക്ക് വന്നതിന്റെ യാത്രാടിക്കറ്റുകളും കുരുവിള കമ്മീഷനുമുന്നിൽ ഹാജരാക്കി. ഗ്ലോബൽ സോളാർ പവർ പ്രോജക്ടുകൾക്ക് ഇന്ത്യയിൽ അംഗീകാരം കിട്ടിയിട്ടുള്ളത് തന്റെ ബന്ധുക്കളുടെ ഏജൻസിക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചതായാണ് കുരുവിള പറയുന്നത്. അതുകൊണ്ടുതന്നെ സോളാർ പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കോടികളുടെ സബ്‌സിഡി കിട്ടുന്നത് തന്റെ ബന്ധുക്കൾക്ക് മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചതായി കുരുവിള പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കെതിരായി നൽകിയ പരാതി ഇല്ലാതാക്കാൻ അന്നത്തെ ഐജി കെ പത്മകുമാർ ശ്രമിച്ചുവെന്നും കുരുവിള സോളാർ അന്വേഷണ കമ്മിഷനു മൊഴി നൽകി. അതിനാൽ എഡിജിപി കെ പത്മകുമാർ, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ, തോമസ് കുരുവിള എന്നിവരെ കമ്മിഷൻ വിസ്തരിക്കണമെന്നാണ് എം കെ കുരുവിളയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP