Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചലച്ചിത്രതാരം ആസിഫ് അലിയുടെ പിതാവ് സിപിഐ(എം) ലോക്കൽ സെക്രട്ടറി; പുറത്താക്കപ്പെട്ട ഷൗക്കത്തലി പാർട്ടിയിലേക്ക് മടങ്ങിയെത്തിയത് മുസ്ലിം ലീഗിൽ നിന്ന്

ചലച്ചിത്രതാരം ആസിഫ് അലിയുടെ പിതാവ് സിപിഐ(എം) ലോക്കൽ സെക്രട്ടറി; പുറത്താക്കപ്പെട്ട ഷൗക്കത്തലി പാർട്ടിയിലേക്ക് മടങ്ങിയെത്തിയത് മുസ്ലിം ലീഗിൽ നിന്ന്

തൊടുപുഴ: ചലച്ചിത്ര താരം ആസിഫ് അലിയുടെ പിതാവ് എം പി ഷൗക്കത്തലി സിപിഐ(എം) ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മുതലക്കോടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഷൗക്കത്തലി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്.

മൂന്നു തവണ സെക്രട്ടറിയായിരുന്ന വി എ ജമാൽ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ഷൗക്കത്തലി തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട ഷൗക്കത്തലിയെ പിന്നീട് തിരിച്ചെടുത്തിരുന്നു. എം പി ഷൗക്കത്തലിയുടെ രണ്ട് ആൺമക്കളിൽ മൂത്തയാളാണ് ആസിഫ് അലി.

പാർട്ടിയിലെ വിഭാഗീയതയെ തുടർന്ന് 1995ലാണ് ഷൗക്കത്തലി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. 1995ൽ പാർട്ടിയുമായി അകന്ന എൻ ചന്ദ്രന് പകരം പ്രൊഫ. കൊച്ചുത്രേസ്യ തോമസിനെ തൊടുപുഴ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക്‌ കൊണ്ടുവരാനുള്ള സിപിഐ(എം) നീക്കമാണ് ഭിന്നതയ്ക്ക് കാരണമായത്.

ഇത് പാർട്ടി കൗൺസിലർമാരിൽ അതൃപ്തിയുളവാക്കിയതോടെ കൗൺസിലറായിരുന്ന ഷൗക്കത്തലിയെ മത്സരിക്കാൻ പ്രേരിപ്പിച്ചു. യുഡിഎഫിന്റെയും സിപിഐ(എം) വിമതരുടെയും പിന്തുണയോടെ മത്സരിച്ച ഷൗക്കത്തലി ചെയർമാനായി. ഇതെത്തുടർന്നാണ് ഷൗക്കത്തലി, എൻ ചന്ദ്രൻ, ജി പങ്കജാക്ഷൻ നായർ എന്നിവരെ സിപിഐ(എം) പുറത്താക്കിയത്. രാഷ്ട്രീയപ്രശ്‌നങ്ങൾ രൂക്ഷമായതോടെ ഷൗക്കത്തലി ചെയർമാൻസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

പിന്നീട് മുസ്ലിം ലീഗിൽ ചേക്കേറിയ ഷൗക്കത്തലി 2000ൽ തൊടുപുഴ നഗരസഭാ ചെയർമാനായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. ലീഗ് നേതാവ് ടി എം സലിമുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടിവിട്ട ഷൗക്കത്തലി വീണ്ടും സിപിഎമ്മിലെത്തി. 2010ൽ നഗരസഭയിലേക്ക് മത്സരിച്ചെങ്കിലും ഇപ്പോഴത്തെ ചെയർമാൻ ലീഗിലെ എ എം ഹാരിദിനോട് പരാജയപ്പെട്ടു.

പാർട്ടിയിലെ വിഭാഗീയതമൂലം നേരത്തെ പുറത്താക്കപ്പെടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത വി എസ് പ്രിൻസ് കഴിഞ്ഞ ദിവസം ഇടവെട്ടി ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP