Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്ലാ ബ്ലാ ബ്ലാ... എന്തെങ്കിലും പറയാൻ വേണ്ടി ഒരു പ്രതികരണവുമായി പിണറായി വിജയനും

ബ്ലാ ബ്ലാ ബ്ലാ... എന്തെങ്കിലും പറയാൻ വേണ്ടി ഒരു പ്രതികരണവുമായി പിണറായി വിജയനും

ആലപ്പുഴ: ഒടുവിൽ പിണറായി വിജയനും വായ്‌തുറന്നു. സംസ്ഥാനം മുഴുവൻ മദ്യനിരോധനത്തെ കുറിച്ചുള്ള ചർച്ച ചൂടുപിടിച്ച ഘട്ടത്തിലാണ്, ഈ വിഷയത്തിൽ ഇതേവരെ കാര്യമായൊന്നും പ്രതികരിക്കാതിരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ വച്ച് യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തെ കുറിച്ചുള്ള പാർട്ടി നയം വ്യക്തമാക്കിയത്.

മദ്യനയത്തിൽ ഇപ്പോഴുണ്ടായ തീരുമാനം യു.ഡി.എഫിന്റെ പാപ്പരത്തമാണ് വെളിവാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. യുഡിഎഫിലെ പ്രശ്നങ്ങളും പ്രതിസന്ധികളും കാരണമാണ് മദ്യനയം ഇത്രയും വൈകിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ വരെ പറഞ്ഞ നിലപാടിൽ നിന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരണം മറിഞ്ഞിരിക്കുകയാണ്. ബാറുകൾ പൂട്ടുമെന്ന പ്രഖ്യാപനം നടപ്പാക്കാൻ കഴിയുന്നതാണോയെന്ന് സംശയമുണ്ട്. സമ്പൂർണ മദ്യനിരോധനത്തിനു വേണ്ടി ബാറുകൾ പൂട്ടിയാൽ ഉണ്ടാവുന്ന ഭവിഷത്തുകളെ കുറിച്ച് പഠിക്കണം. തൊഴിലാളികൾക്ക് മതിയായ പുനരധിവാസം ഏ‍ർപ്പെടുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. മദ്യം ഉപഭോഗം കുറയ്ക്കണമെന്ന സർക്കാരിന്റെ നിലപാടിനോട് യോജിപ്പാണെന്നും പിണറായി പറഞ്ഞു.

വാർത്താസമ്മേളത്തിനു ശേഷം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും പിണറായി വിജയൻ ഇക്കാര്യങ്ങൾ ആവർത്തിച്ചു. യു ഡി എഫ് സർക്കാർ പ്രഖ്യാപിച്ച മദ്യനയം നയം നടപ്പാക്കാനുള്ളത് തന്നെയാണോയെന്ന ആശങ്ക കേരളീയ സമൂഹത്തിനുണ്ട്. തലേന്നുവരെ മറ്റൊരു നിലപാടെടുത്ത ഉമ്മൻ ചാണ്ടി പെട്ടെന്ന് മലക്കം മറിയുന്നതാണ് കണ്ടത്. എന്നിരുന്നാലും പുതിയ മദ്യനയത്തെ പൂർണമായി പിന്തുണക്കുന്നു. ബാറുകൾ പൂട്ടുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്കുള്ള വ്യക്തമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. മദ്യപാനാസക്തി കുറച്ചുകൊണ്ടുവരികയെന്നുള്ളത് സിപിഐ(എം) നയമാണ്. യുഡിഎഫിലേയും കോൺഗ്രസിലേയും പ്രതിസന്ധി മറനീക്കി പുറത്തുവരാൻ ഈ വിഷയം സഹായിച്ചു എന്നും പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP