Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടതു മുന്നണിക്ക് ജയിക്കാനാവാത്ത സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മകന് മന്ത്രി പദവി നിരസിച്ചു; നായർ വോട്ട് ഉറപ്പിച്ച് നിർത്തിയിട്ടും അച്ഛന് കാബിനറ്റ് പദവിയുമില്ല; ഉമ്മൻ ചാണ്ടിയോട് പിണങ്ങി യുഡിഎഫ് വിട്ട ബാലകൃഷ്ണ പിള്ള ഇടത് ബാന്ധവം ഉപേക്ഷിക്കുന്നു

ഇടതു മുന്നണിക്ക് ജയിക്കാനാവാത്ത സീറ്റിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മകന് മന്ത്രി പദവി നിരസിച്ചു; നായർ വോട്ട് ഉറപ്പിച്ച് നിർത്തിയിട്ടും അച്ഛന് കാബിനറ്റ് പദവിയുമില്ല; ഉമ്മൻ ചാണ്ടിയോട് പിണങ്ങി യുഡിഎഫ് വിട്ട ബാലകൃഷ്ണ പിള്ള ഇടത് ബാന്ധവം ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെ മുന്നോക്കസമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണപിള്ളയ്ക്കു നൽകാനാവില്ലെന്ന് ഇടതുമുന്നണി നേതൃത്വം. ഇതിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ പാർട്ടി തയ്യാറെടുക്കുന്നുതായി സൂചന. കാബിനറ്റ് പദവിയോടെ ഈ പദവി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ വിവാദങ്ങളേയും വി എസ് അച്യുതാനന്ദനേയും പേടിച്ച് സിപിഐ(എം) പിള്ളയ്ക്ക് കാബിനറ്റ് പദവി നിരസിക്കുകയായിരുന്നു.

പാർട്ടിയെ എൽ.ഡി.എഫിൽ ഉൾപ്പെടുത്താത്തതും പിള്ളയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അടുത്തമാസം നടക്കുന്ന നേതൃയോഗത്തിനുശേഷം ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാനാണു നീക്കം. വീണ്ടും യു.ഡി.എഫിൽ ചേരാനുള്ള ചില ചർച്ചകളും പിള്ള ക്യാമ്പ് നടത്തിയിട്ടുണ്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ക്യാബിനറ്റ് റാങ്കോടെ മുന്നോക്കസമുദായ ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം എന്ന പിള്ളയുടെ ആവശ്യമാണ് ഇടതുമുന്നണി തള്ളിയത്. ഈയാവശ്യവുമായി പിള്ളയുടെ ദൂതൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കണ്ടിരുന്നു.

എന്നാൽ, ക്യാബിനറ്റ് റാങ്കോടെ പദവി നൽകാനാകില്ലെന്ന് ഇരുനേതാക്കളും അറിയിച്ചു. ക്യാബിനറ്റ് റാങ്കില്ലാതെ പദവി ഏറ്റെടുക്കാൻ പിള്ളയ്ക്കു താൽപര്യവുമില്ല. പിള്ളയ്ക്കു ക്യാബിനറ്റ് റാങ്കുള്ള പദവി ലഭിക്കുമെന്ന് അഞ്ചുമാസം മുമ്പു ചേർന്ന പാർട്ടി സംസ്ഥാനസമിതിയിൽ കെ.ബി. ഗണേശ്‌കുമാർ എംഎ‍ൽഎ. പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഇടതുമുന്നണി നേതാക്കൾ ഉറപ്പുനൽകിയെന്നാണു ഗണേശ്‌കുമാർ പറഞ്ഞത്. ഇടതു പക്ഷത്തിന് ബാലികേറാമലയായിരുന്നു പത്തനാപുരം. ഗണേശിലൂടെ ഇവിടെ പിടിക്കാൻ ഇടതു പക്ഷത്തിനായി. കൊല്ലം തൂത്തുവാരിയതിലും പിള്ളയ്ക്ക് പങ്കുണ്ട്. നായർ വോട്ടുകൾ ഈ മേഖലയിൽ സിപിഎമ്മിന് അനുകൂലമായത് പിള്ളയുടെ സാന്നിധ്യം കൊണ്ടാണെന്ന് കേരളാ കോൺഗ്രസ് കരതുന്നു.

എന്നിട്ടും അർഹിക്കുന്നതൊന്നും ഇടത് സർക്കാർ നൽകിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം നടത്തുന്നത്. അടുത്തമാസം മൂന്നിന് എറണാകുളത്താണു കേരളാ കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. യു.ഡി.എഫിലേക്കു മടങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രമുഖ നേതാക്കളുമായി പിള്ള വിഭാഗം ആശയവിനിമയം നടത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP