Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാക്കളുടെ പങ്കു വ്യക്തമാക്കുന്ന സരിത സിഡികൾ പുറത്ത് വിടാൻ ഒരുങ്ങി പിള്ള; സിഡി കൈമാറിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ; ബാർ കോഴയേക്കാൾ പൊള്ളുന്ന വിവാദത്തിന് കാതോർത്തു കേരളം

കോൺഗ്രസ് നേതാക്കളുടെ പങ്കു വ്യക്തമാക്കുന്ന സരിത സിഡികൾ പുറത്ത് വിടാൻ ഒരുങ്ങി പിള്ള; സിഡി കൈമാറിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ; ബാർ കോഴയേക്കാൾ പൊള്ളുന്ന വിവാദത്തിന് കാതോർത്തു കേരളം

യുഡിഎഫിൽ നിന്നും തന്നെ പുറത്താക്കിയാൽ മന്ത്രിസഭയിലെ പ്രമുഖ നേതാക്കൾക്കെതിരെ സോളാർ വിവാദനായിക സരിത എസ് നായർ നടത്തിയ പരാമർശങ്ങളുടെ ഓഡിയോ കാസറ്റ് പുറത്തുവിടുമെന്ന ഭീഷണി ഉയർത്തി കേരള കോൺഗ്രസ് ബി ചെയർമാർ ബാലകൃഷ്ണപിള്ള രംഗത്ത്. തന്നെ പുറത്താക്കുന്നതിനെ സ്വാഗതം ചെയ്ത ബാലകൃഷ്ണപിള്ള പുറത്താക്കിയാൽ യുഡിഎഫിലെ അഴിമതി വീരന്മാരായ പ്രമുഖ നേതാക്കൾക്കെതിരെ തനിക്ക് തെളിവ് പുറത്തുവിടാൻ കൂടുതൽ എളുപ്പമാകുമെന്നും കൂട്ടിച്ചേർത്തു.

തന്നെ പുറത്താക്കുന്ന ദിവസം തന്നെ പൊതുജനമധ്യത്തിൽ കാസറ്റ് പുറത്തുവിടുമെന്നാണ് പിള്ള ഭീഷണി ഉയർത്തുന്നത്. കാസറ്റിൽ പല രാഷ്ട്രീയ നേതാക്കളെയുംകുറിച്ച് സരിത ഞെട്ടിക്കുന്ന സത്യങ്ങൾ പറയുണ്ടെന്നാണ് പിള്ള മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ കാസറ്റ് എഡിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചില്ല. കാരണം പിള്ളയ്ക്ക് വേണ്ടപ്പെട്ടവരെ കുറിച്ച് കാസറ്റിൽ സരിത പറയുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ബാലകൃഷ്ണപിള്ളക്ക് സിഡി കൈമാറിയതെന്നാണ് റിപ്പോർട്ട്.

ബിജു രമേശ്- മാണി വിഷയത്തിൽ യുഡിഎഫ് നേതാക്കളോട് ഉടക്കി നിന്ന ബാലകൃഷ്ണപിള്ളയെ ഒരു വിധത്തിൽ സമാധാനിപ്പിച്ചതാണെങ്കിലും കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ വന്ന എഡിറ്റോറിയലാണ് പിള്ളയെ വീണ്ടും പ്രകോപിതനാക്കിയത്. സരിതയുടെ വിവാദ കാസറ്റ് പുറത്ത് വിടുന്നതിനൊപ്പം വീരേന്ദ്രകുമാറിനെ പാലക്കാട് തോൽപിച്ചതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റിയും ബാലകൃഷ്ണപിള്ള പറയുമെന്നാണ് സൂചന. ഇതും പുറത്ത് വിടുന്നതോടെ മാതൃഭൂമി ചാനലും വീരേന്ദ്രകുമാറും സർക്കാരിനോട് അകലുമെന്നാണ് പിള്ളയുടെ കണക്കുകൂട്ടൽ.

പാലക്കാട് കോൺഗ്രസിനെ മത്സരിപ്പിക്കാനായിരുന്നു ഉമ്മൻ ചാണ്ടിയുടെ പദ്ധതി. മാതൃഭൂമിയെ പിണക്കാതിരിക്കാൻ വേണ്ടിയാണ് പാലക്കാട്ടെ വീരന്റെ സ്ഥാനാർത്ഥിത്വം മുഖ്യമന്ത്രി അംഗീകരിച്ചതെന്നാണ് പിള്ളയുടെ ആരോപണം. എന്നാൽ സരിതയുടെ കാസറ്റിൽ ബാലകൃഷ്ണപിള്ളയുടെ മകനും എംഎൽഎയുമായ ഗണേശ് കുമാറിനെതിരെയും പരാമർശമുണ്ടെന്നാണ് സൂചന. അതിനാൽ തന്നെ കാസറ്റ് പുറത്തുവിടുന്ന കാര്യത്തിൽ പിള്ള ശ്രദ്ധയോടെയെ ചുവടു വയ്ക്കൂ എന്നാണ് റിപ്പോർട്ട്.
(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP