Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബാർ വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായവ്യത്യാസമുണ്ട്; കോടതി പറയുന്നത് കേൾക്കേണ്ടി വരുമെന്ന് ആര്യാടൻ

ബാർ വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായവ്യത്യാസമുണ്ട്; കോടതി പറയുന്നത് കേൾക്കേണ്ടി വരുമെന്ന് ആര്യാടൻ

കൊച്ചി: അടച്ചിട്ട 418 ബാർ തുറക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും കെപിസിസി അധ്യക്ഷനും രണ്ട് അഭിപ്രായമാണുള്ളത്. ഇക്കാര്യം മറച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ കോടതി പറയുന്നത് കേൾക്കേണ്ടി വരും. ബാർ തുറക്കാനാണ് കോടതി നിർദ്ദേശമെങ്കിൽ അത് അനുസരിക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ കെപിസിസിയുടെ നിലപാടും സർക്കാറിന്റെ നിലപാടും രണ്ട് തട്ടിൽ നിൽക്കവേയാണ് ആര്യാടന്റെ അഭിപ്രായപ്രകടനം. വി.എം.സുധീരന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനം. കോടതി ഉത്തരവനുസരിച്ച് ബാറുകളുടെ നിലവാര പരിശോധന അടുത്ത ദിവസംതന്നെ ആരംഭിക്കും.

കോടതി വിധി പുറത്തുവന്നതോടെ സർക്കാരിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ച സുധീരന്റെ നടപടി സർക്കാരിലും കോൺഗ്രസിനുള്ളിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റെന്ന നിലയക്ക് സുധീരൻ കുറച്ചു കൂടി സംയമനം പാലിക്കണമെന്ന അഭിപ്രായം കോൺഗ്രസിലെ ഒരു വിഭാഗം ഉന്നത നേതാക്കൾ പ്രകടിപ്പിക്കുന്നു.

ബാർ പ്രശ്‌നത്തിൽ യു.ഡി.എഫിലും രണ്ടഭിപ്രായമാണ് നിലനിൽക്കുന്നത്. പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കേണ്ട കാര്യമില്ലെന്ന മുസ്‌ളീം ലീഗ് നിലപാട് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്നലെ ആവർത്തിച്ചപ്പോൾ നിലവാരമുള്ള ബാറുകളെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്ന നിലപാടാണ് ധനമന്ത്രി കെ.എം.മാണി കൈക്കൊണ്ടത്. ഇതിന് സർക്കാരിന്റെ നടപടി ക്രമങ്ങളുണ്ടെന്നും അത് പൂർത്തിയാവുന്ന മുറയ്ക്ക് ബാറുകൾ തുറക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കോടതി നിർദ്ദേശത്തെത്തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സുധീരൻ നടത്തിയ സ്‌ഫോടനാത്മകമായ പ്രസംഗത്തിന്മേൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇനിയും പ്രതികരിച്ചിട്ടില്ല. സുധീരനുമായി പരസ്യമായ വാഗ്വാദത്തിന് മുതിരാതെ ഭരണഘടനാനുസൃതമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP