Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം ഭരിക്കുന്നത് കോൺഗ്രസ് മാത്രമല്ല; പാർട്ടി-സർക്കാർ ഏകോപന സമിതി പറയുന്നത് നടപ്പിലാക്കണം: ബാർ വിഷയത്തിൽ വി എം സുധീരനെ വെല്ലുവിളിച്ച് എം എം ഹസൻ

കേരളം ഭരിക്കുന്നത് കോൺഗ്രസ് മാത്രമല്ല; പാർട്ടി-സർക്കാർ ഏകോപന സമിതി പറയുന്നത് നടപ്പിലാക്കണം: ബാർ വിഷയത്തിൽ വി എം സുധീരനെ വെല്ലുവിളിച്ച് എം എം ഹസൻ

തിരുവനന്തപുരം: അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കുന്ന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിനെ രൂക്ഷമായി വിർശിച്ചും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിന്തുണച്ചും കോൺഗ്രസ് നേതാവ് എം എം ഹസൻ രംഗത്തെത്തി. അടച്ച ബാറുകൾ തുറക്കേണ്ട എന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന സുധീരന്റെ വാദങ്ങളെ പൊളിക്കുന്നതാണ് വിഷയത്തിൽ ഹസന്റെ രംഗപ്രവേശം. വിഷയത്തിൽ മുഖ്യമന്ത്രിക്കാണ് പിന്തുണയെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് രണ്ട് അഭിപ്രായമുണ്ടെന്നും ഹസൻ അഭിപ്രായപ്പെട്ടു.

ഉമ്മൻ ചാണ്ടിയുടേതാണ് പ്രായോഗിക സമീപനം. കോടതിയെ കൊണ്ട് പറയിച്ചതാണെന്ന സുധീരന്റെ അഭിപ്രായത്തോടെ യോജിപ്പില്ല. കോടതി ഉത്തരവു പ്രകാരം തീരുമാനമെടുക്കാമെന്നാണ് സുധീരൻ അന്നു പറഞ്ഞിരുന്നത്. മദ്യത്തിനെതിരെ ശക്തമായ നടപടികളെടുത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. അഡ്വക്കേറ്റ് ജനറൽ പറഞ്ഞത് സർക്കാറിന്റെ നിലപാടാണെന്നും ഹസൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബാർ പ്രശ്‌നം സംബന്ധിച്ച് രണ്ട് അഭിപ്രായം കോൺഗ്രസിലുണ്ട്. ഇതു സംബന്ധിച്ച് ചർച്ച നടക്കുകയാണ്. സർക്കാർ പാർട്ടി ഏകോപന സമിതിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും ഹസൻ വ്യക്തമാക്കി. ബാർ വിഷത്തിൽ പാർട്ടിയുടെ നിലപാടാണ് ശരിയെന്ന് സമർത്ഥിക്കാൻ സുധീരൻ ശ്രമിക്കുന്നതിന് ഇടയാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ സുധീരൻ പ്രസിഡന്റിന് വിമർശിച്ച് രംഗത്തെത്തിയത്. ഇതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഉണ്ട്.

വിഷയത്തിൽ സുധീരൻ കൂടുതൽ ഒറ്റപ്പെടുന്നതിന്റെ സൂചനയാണ് ഹസന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബാറുകൾ തുറക്കുമെന്ന് ധനമന്ത്രി കെ എം മാണിയും എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവും വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി വിധിയെ വിമർശിച്ചുകൊണ്ടാണ് സുധീരൻ രംഗത്തെത്തിയത്. ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാടിനെ വിഎം സുധീരൻ വിമർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP