Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വി എം സുധീരൻ; ഗ്രൂപ്പുകളിക്ക് താഴെത്തട്ടിലെ പ്രവർത്തകർക്ക് താൽപ്പര്യമില്ലെന്നും കെപിസിസി പ്രസിഡന്റ്

മദ്യനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വി എം സുധീരൻ; ഗ്രൂപ്പുകളിക്ക് താഴെത്തട്ടിലെ പ്രവർത്തകർക്ക് താൽപ്പര്യമില്ലെന്നും കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: മദ്യനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. പൂട്ടിക്കിടക്കുന്ന 418 ബാറുകൾ തുറക്കേണ്ട കാര്യമില്ല. തുറന്ന ബാറുകളിൽ നിലവാരമില്ലാത്തവ പൂട്ടണമെന്നും വി എം സുധീരൻ പറഞ്ഞു.

കോൺഗ്രസിലെ ഗ്രൂപ്പ് യോഗങ്ങൾ വിലക്കിയ നിലപാടിനെ വിമർശിച്ച എം എം ജേക്കബിനും സുധീരൻ മറുപടി നൽകി. ഗ്രൂപ്പുയോഗങ്ങൾ പാടില്ലെന്ന നിലപാടിന് താഴേത്തട്ടിൽ നല്ല സ്വീകാര്യതയാണെന്ന് സുധീരൻ പറഞ്ഞു. നല്ല ലക്ഷ്യത്തോടെയുള്ള കെപിസിസി നിർദേശത്തിന് എല്ലാ ഭാഗത്തുനിന്നും സഹകരണം വേണം. പുനഃസംഘടന വേണമെന്നത് തന്റെ മാത്രം തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എം മാണി മുഖ്യമന്ത്രിയാകുന്ന കാര്യത്തെ ക്കുറിച്ച് കെപിസിസിക്ക് അറിയില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി സുധീരൻ പറഞ്ഞു.

കോൺഗ്രസിലെ ഗ്രൂപ്പുകൾ പാർട്ടിക്കെതിരല്ലെന്നാണ് എംഎം ജേക്കബ് രാവിലെ പറഞ്ഞത്. ഗ്രൂപ്പ് യോഗങ്ങൾ ചേരുന്നതിൽ തെറ്റില്ല. ഗ്രൂപ്പ് യോഗങ്ങൾ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനശൈലിയുടെ ഭാഗമാണെന്നും എം എം ജേക്കബ് രാവിലെ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP