Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേസുണ്ടെന്ന് അച്യുതാനന്ദൻ പറഞ്ഞത് അസത്യമായിരുന്നില്ല; നാമനിർദ്ദേശ പത്രികയിൽ സത്യം മറച്ചുവച്ചു; കോടതിയിൽ നൽകിയത് കള്ള സ്ത്യവാങ്മൂലവും; സോളാർ കേസിലെ ബംഗളുരു വിധി ഉമ്മൻ ചാണ്ടിയെ വെട്ടിലാക്കും

കേസുണ്ടെന്ന് അച്യുതാനന്ദൻ പറഞ്ഞത് അസത്യമായിരുന്നില്ല; നാമനിർദ്ദേശ പത്രികയിൽ സത്യം മറച്ചുവച്ചു; കോടതിയിൽ നൽകിയത് കള്ള സ്ത്യവാങ്മൂലവും; സോളാർ കേസിലെ ബംഗളുരു വിധി ഉമ്മൻ ചാണ്ടിയെ വെട്ടിലാക്കും

തിരുവനന്തപുരം : യുഡിഎഫ് ഭരണകാലത്ത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് നൽകിയിരുന്നു. വി എസ് അസത്യ പ്രചാരണം നടത്തുന്നുവെന്നായിരുന്നു് പരാതി. എന്നാൽ ഈ കേസിൽ ഉമ്മൻ ചാണ്ടി നൽകിയ സത്യവാങ്മൂലം കളവായിരുന്നോ? ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് ഈ കേസിൽ കോടതി നടത്തിയത്. ഇതിന് പിന്നാലെ ഉമ്മൻ ചാണ്ടി കള്ളം പറഞ്ഞുവെന്നും വ്യക്തമാവുകയാണ്.

തനിക്കെതിരെ 31 അഴിമതിക്കേസുകളുണ്ടെന്ന വിഎസിന്റെ പ്രസ്താവവയ്‌ക്കെതിരെയാണ് ഉമ്മൻ ചാണ്ടി കേസ് നൽകിയത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടിയുടെ മാനനഷ്ട ഹർജി കൊടുത്തത്. എന്നാൽ ബംഗളുരു കോടതി വിധിയോടെ ഒരു കേസ് ഉണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്. ഇതോടെയാണ് തനിക്കെതിരെ ഒരു കേസുമില്ലെന്ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി കോടതിയിലും വ്യാജ സത്യവാങ്മൂലം നൽകിയെന്ന വാദം സജീവമാകുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഉമ്മൻ ചാണ്ടി തനിക്കെതിരെ കേസില്ലെന്ന് വ്യാജ സത്യവാങ്മൂലം നൽകിയിരുന്നു. ബാംഗ്‌ളൂർ കോടതിയിൽ സാമ്പത്തിക വഞ്ചനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ഒരു കോടതിയിലും തനിക്കെതിരെ കേസില്ലെന്ന ഉമ്മൻ ചാണ്ടിയുടെ സത്യപ്രസ്താവന കള്ളമാണെന്ന് തെളിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് 2016 ഏപ്രിൽ 28ന് അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ ഉമ്മൻ ചാണ്ടി തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി ഫയൽചെയ്തത്. ധർമടം അസംബ്‌ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ ഉമ്മൻ ചാണ്ടിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ അഴിമതിയാരോപണമുന്നയിച്ച് വി എസ് പ്രസംഗിച്ചിരുന്നു.

ഇതിനെതിരെയാണ് മാനനഷ്ടക്കേസും വി എസിന്റെ ഇത്തരം പ്രസംഗം തടയണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഈ ഹർജിയിൽ എട്ടാമത്തെ ഖണ്ഡികയിലാണ് തന്റെ കക്ഷിക്കെതിരെ ഇത്തരത്തിൽ ഒരു കേസും ഇല്ലെന്ന് ഉമ്മൻ ചാണ്ടിക്കുവേണ്ടി അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്. അതോടൊപ്പം ഉമ്മൻ ചാണ്ടി ഒപ്പിട്ട് നൽകിയ സത്യവാങ്മൂലത്തിലെ ഒമ്പതാം ഖണ്ഡികയിലും ഈ കാര്യം ആവർത്തിച്ചു. ബംഗ്‌ളൂർ കോടതിയിലുള്ള സാമ്പത്തിക വഞ്ചനക്കേസ് മറച്ചുവച്ചാണ് ഹർജിയും സത്യവാങ്മൂലവും നൽകിയതെന്ന് ഇതോടെ വ്യക്തമായി. ഉമ്മൻ ചാണ്ടി ഒരേസമയം തെരഞ്ഞെടുപ്പ് ചട്ടലംഘനവും കോടതിയെ കബളിപ്പിക്കുന്ന ക്രിമിനൽകുറ്റവും ചെയ്‌തെന്ന് തെളിഞ്ഞിരിക്കയാണ്. ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽ അച്യുതാനന്ദൻ കൊണ്ടുവരുമോ എന്നതാണ് ഇനി ശ്രദ്ധേയം.

അച്യുതാനന്ദനെതിരെ സമർപിച്ച മാനഷ്ടക്കേസിൽ ഉമ്മൻ ചാണ്ടിക്ക് കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടി വന്നിരുന്നു. കോടതിയെ രാഷ്ട്രീയക്കളിക്ക് വേദിയാക്കരുതെന്ന് കോടതി ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കെതിരെ കേസുകളുണ്ടെന്ന കാര്യം വിഎസിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വി എസ് തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടി ഹർജി സമർപിച്ചിട്ടുള്ളതെന്ന തരത്തിലായിരുന്നു കോടതിയുടെ വിമർശനം. ഇപ്പോൾ ബംഗളുരു കോടതിയിലെ വിധി കൂടിയെത്തിയപ്പോൾ തിരിച്ചടി ഇരട്ടിയാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP