Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നാലക്കം കടന്ന് മാന്യമായി തോറ്റാൽ രാജ്യസഭയിൽ അംഗമാകാം; കാശ് പൊടിച്ച് പ്രചരണത്തിൽ അമ്മയെ നിറയ്ക്കുന്നത് അങ്ങനെ കൈ നനയാതെ മീൻ പിടിക്കാൻ; ബിജു രമേശിനെ ജയലളിത പാർലമെന്റിൽ അയയ്ക്കുമോ?

നാലക്കം കടന്ന് മാന്യമായി തോറ്റാൽ രാജ്യസഭയിൽ അംഗമാകാം; കാശ് പൊടിച്ച് പ്രചരണത്തിൽ അമ്മയെ നിറയ്ക്കുന്നത് അങ്ങനെ കൈ നനയാതെ മീൻ പിടിക്കാൻ; ബിജു രമേശിനെ ജയലളിത പാർലമെന്റിൽ അയയ്ക്കുമോ?

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ബിജു രമേശിന് നല്ലതുപ്പോലെ അറിയാം. പക്ഷെ മൽസരിച്ച് തോൽക്കുകയെന്നതാണ് ബിജുവിന്റെ ലക്ഷ്യം. കാരണം അമ്മയുടെ ഇഷ്ടഭാജനമാകുകയെന്നതാണ് ബിജുവിന്റെ ആഗ്രഹവും. അങ്ങനെയായാൽ തെരഞ്ഞെടുപ്പിലെ തോൽവി ബിജുവിന് ഇരട്ടിമധുരമാകും. തലസ്ഥാന നഗരിയിൽ ഉഗ്രപോര് നടത്തി നാലക്കം വോട്ടുകൾ പിടിച്ചാൽ ബിജു രമേശ് നിലംതൊടാതെ രാജ്യസഭാംഗമാകും. സുരേഷ് ഗോപിക്ക് കിട്ടിയതുപോലെയൊരു അസുലഭ അവസരം. അങ്ങനെ കൈനനയാതെ മീൻ പിടിക്കാൻ ബിജു രമേശിനും അവസരം ലഭിക്കും.

സംസ്ഥാനത്ത് നിറഞ്ഞാടുന്ന സി പി എം അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്കുപോലും കഴിയാത്ത വിധം ഒരു സർക്കാരിനെ പിടിച്ചുലച്ച ചങ്കൂറ്റമുള്ള വ്യാപാരി ആണ് ബിജു രമേശ്. ബിജുവിന്റെ വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ സർക്കാർ ചെയ്യാവുന്ന മുഴുവൻ പണിയും നൽകിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.സർക്കാരിലെ രണ്ടുകരുത്തരായ മന്ത്രിമാർ ബിജുവിന്റെ പ്രഹരത്തിൽ നിലംപൊത്തി. ഇത്തരത്തിലൊരു ക്രൗഡ് പുള്ളറെയാണ് കേരളത്തിൽ തന്റെ പാർട്ടിയെ നയിക്കാൻ ജയലളിത തിരഞ്ഞതും. ഇന്നലെ പൊട്ടിവീണ തൃണമൂലും ലോക് ജനശക്തിയും കേരളത്തിൽ മൽസര രംഗത്തുവന്നത് ജയലളിതയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരം തേടി അലയുമ്പോഴാണ് ബിജു രമേശ് സഹായം അഭ്യർത്ഥിച്ച് പടിക്കലെത്തുന്നത്.

രോഗി ഇഛിച്ചതും പാൽ, വൈദ്യൻ കല്പിച്ചതും പാൽ എന്ന പോലെയായിരുന്നു അമ്മയ്ക്ക് ബിജുവിന്റെ ആഗമനം .മദ്യ രാജാവായില്ലെങ്കിലും ജനനേതാവാക്കമെന്ന് ജയലളിത ബിജുവിന് വാക്കു നൽകുകയും ചെയ്തു. ഒടുവിൽ ബിജു രേമശ് അമ്മയുടെ വാക്കുകൾ അപ്പാടെ അകത്താക്കി രാഷ്ട്രീയക്കാരന്റെ കുപ്പായം അണിഞ്ഞ് കളത്തിലിറങ്ങുകയും ചെയ്തു. ഇനി എങ്ങനെയെങ്കിലും നാലക്കം തികച്ച് ഒന്നു തോറ്റാൽ മതി. അങ്ങ് ഡൽഹിക്ക് പറക്കാം. കേരളത്തിൽ ബാറുകൾക്കു മേൽ അവസാനത്തെ ആണിക്കല്ലും കോടതി അടിച്ചു താഴ്‌ത്തിയതോടെ കുടിയൊഴിയാൻ തയ്യാറായ ബിജുവിന് ഒരുകൈ സഹായം ചെയ്യാൻ തയ്യാറായത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായിരുന്നു. തന്റെ തമിഴ് പാരമ്പര്യം ജയലളിതയെ ധരിപ്പിച്ച് തമിഴ്‌നാട്ടിൽ മദ്യവ്യവസായം തുടങ്ങാനായിരുന്നു ബിജുവിന്റെ പരിപാടി.

എന്നാൽ മദ്യവിൽപ്പനയ്ക്ക് സഹായം അഭ്യർത്ഥിച്ച് ജയലളിതയെ കണ്ട ബിജു രമേശ് പിന്നീട് തനി രാഷ്ട്രീയക്കാരനായാണ് തിരികെ വന്നത്. ഇപ്പോൾ കള്ള് വ്യാപരം ബിജുവിന്റെ മനസിലില്ല.കാരണം അമ്മയും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ തമിഴ്‌നാടിനെ മദ്യവിമുക്ത സംസ്ഥാനമാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രഖ്യാപനം ഇങ്ങനെയൊക്കെയാണെങ്കിലും നടക്കുമെന്ന് കണ്ടറിയണം. അതേസമയം തിരുവനന്തപുരത്ത് പോരിന് ഇറങ്ങിയ ബിജു രമേശ് ഇടതുമുന്നണിയെ വട്ടംചുറ്റിക്കുകയാണ്.പിശാചിന്റെയും കടലിന്റെയും നടക്കുപ്പെട്ടതുപോലാണ് സി പിഎം ഇപ്പോൾ. ബിജുവിനെ ഒട്ടു എതിർക്കാനും വയ്യ ആന്റണി രാജുവിനെ കൈവിടാനും കഴിയാത്ത അവസ്ഥ. ബാർ നിരോധനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രചരണം കൊഴുപ്പിക്കാൻ സി പി എം കൂട്ടുപിടിച്ചത് ബിജുവിനെയായിരുന്നു. ഇടത് സർക്കാർ അധികാരത്തിലെത്തിയാൽ ബാറുകൾ തുറക്കാമെന്ന് ഉറപ്പ് നൽകി.

ഇത്തരത്തിൽ ബിജുവുമായി ഇടത് നേതാക്കൾ നടത്തിയ രഹസ്യ ചർച്ച പുറത്തായെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവരാത്തതിനാൽ സി പി എം ഒതുങ്ങി. ഇപ്പോൾ ബിജുവിനെ പരസ്യമായി എതിർത്താൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ അഗ്രഗണ്യനായ ബിജു ചർച്ചകളുടെ പൂർണ്ണരൂപം പുറത്തുവിടുമെന്ന് സി പി എം ഭയക്കന്നു. ഇത് തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകുമെന്നും സി പി എം കരുതുന്നുണ്ട്.അതേസമയം യു ഡി എഫ് നടപ്പിലാക്കിയ മദ്യനയം പി ബി വരെ അംഗീകരിച്ച സാഹചര്യത്തിൽ മദ്യത്തിൽ തൊടാനും സി പി എം ഭയക്കുന്നുണ്ട്. സി പി എം നൽകിയ ഉറപ്പിന്മേലാണ് ബിജു ബാർ വിഷയത്തിൽ സർക്കാരിനെതിരെ കൂടുതൽ തെളിവുമായി രംഗത്തെത്തിയത്. അതേ ബാർ വിഷയത്തിൽ ബിജുവിനെ സി പി എം എതിർത്താൽ കാര്യങ്ങളുടെ ഗതി എന്തെന്ന് ചിന്തിക്കേണ്ടിവരില്ല. അത്ര മാരകമായിരിക്കും ബിജുവിന്റെ പ്രഹരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP