Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥി; സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം ഐക്യകണ്ഠമായി; സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായില്ല

ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥി; സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം ഐക്യകണ്ഠമായി; സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർത്ഥിയായി ബിനോയ് വിശ്വത്തെ പാർട്ടി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റിൽ സിപിഎമ്മും സിപിഐയും മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇടതു മുന്നണിയിൽ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് മുന്മന്ത്രിയും മുതിർന്ന നേതാവുമായ ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കാൻ സിപിഐ തീരുമാനിച്ചത്.

ഐക്യകണ്‌ഠേനയാണ് തീരുമാനം. എഐഎസ്എഫിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ബിനോയ്, പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ സെക്രട്ടറിയുമായി. ആഗോള ഇടതുപ്രസ്ഥാനങ്ങളുടെ യുവജനവേദിയായ വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റായും ഏഷ്യാ പസഫിക് കമ്മീഷൻ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ബിനോയ് വിശ്വം.

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഒഴിവ് വരുന്നത്. ഇതിൽ രണ്ടു സീറ്റുകളിൽ സിപിഐ എമ്മും സിപിഐയും സ്ഥാനാർത്ഥികളെ നിർത്താൻ എൽഡിഎഫ് യോഗത്തിൽ തീരുമാനിച്ചിരുന്നു. രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 21 നാണ് തെരഞ്ഞെടുപ്പ്. അതേസമയം സിപിഎം കോൺഗ്രസ് സ്ഥാനാർത്ഥികൾ ആരെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP