Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് പണി കിട്ടുമോ? രേഖകളിൽ ഭാരതീയ ധർമ്മ ജനസേന പ്രസിഡന്റ് സ്ഥാനം സുഭാഷ് വാസുവിന്; തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് പണി കിട്ടുമോ? രേഖകളിൽ ഭാരതീയ ധർമ്മ ജനസേന പ്രസിഡന്റ് സ്ഥാനം സുഭാഷ് വാസുവിന്; തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല

തിരുവനന്തപുരം: രൂപീകരിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്റെ ഭാരതീയ ധർമ്മ ജനസേന(ബി.ഡി.ജെ.എസ്) പാർട്ടി വിവാദത്തിൽ. രജിസ്‌ട്രേഷനുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത് തെറ്റായ വിവരങ്ങളാണെന്ന വാർത്ത പുറത്തുവന്നതോടെ പാർട്ടിക്ക് പണി കിട്ടുമോ എന്നതാണ് ഇനി അറിയേണ്ടത്. തുഷാർ വെള്ളാപ്പള്ളിക്ക് പകരം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം സുഭാഷ് വാസുവിനെയാണ് രേഖകളിൽ സംസ്ഥാന പ്രസിഡന്റായി കാണിച്ചിരിക്കുന്നത്. മീഡിയാ വൺ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയാണ് ഭാരതീയ ധർമ്മ ജനസേനയുടെ സംസ്ഥാന പ്രസിഡന്റ്. എന്നാൽ പാർട്ടിയുടെ രജിസ്‌ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അപേക്ഷയിൽ പ്രസിഡന്റായി കാണിച്ചിരിക്കുന്നത് സുഭാഷ് വാസുവിനെയും. രജിസ്‌ട്രേഷൻ നടപടികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രമുഖ ഇംീഷ് ദിനപത്രത്തിൽ നൽകിയ പരസ്യത്തിലും സുഭാഷ് വാസുവാണ് ബി.ഡി.ജെ.എസ് പ്രസിഡന്റ്. സുഭാഷ് വാസു പ്രസിഡന്റായ ബി.ഡി.ജെ.എസിന് രജിസ്‌ട്രേഷൻ നൽകുന്നതിൽ എതിർപ്പുള്ളവർ 30 ദിവസത്തിനകം പരാതി അറിയിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യം നൽകിയപ്പോഴാണ് ഇക്കാര്യം പുറത്താകുന്നത്.

കൃത്യമായ അജണ്ടകൾ ഉള്ളതിനാലാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുഷാർ വെള്ളാപ്പള്ളിയുടെ പേര് രേഖകളിൽനിന്ന് നീക്കിയതെന്നാണ് വിമർശനം ഉയരുന്നത്. ആലപ്പുഴ ജില്ലയിൽ മാരാരിക്കുളത്ത് കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് പാർട്ടിയുടെ ഓഫീസെന്ന് പരസ്യത്തിൽ പറയുന്നു. എന്നാൽ പുതിയ കമ്മിറ്റി നിലവിൽവരുന്നതിന് മുമ്പ് നൽകിയ വിവരങ്ങളാണ് പുറത്തുവന്നത് എന്നാണ് ബി.ഡി.ജെ.എസിന്റെ വിശദീകരണം.

നേരത്തെ തുഷാർ വെള്ളാപ്പള്ളിയെ ബി.ഡി.ജെ.എസ് അധ്യക്ഷനായി തെരഞ്ഞെടുത്തിരുന്നു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടാണ് ഉപാധ്യക്ഷൻ. സുഭാഷ് വാസു, ടി.വി ബാബു എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. എ.ജി.തങ്കപ്പനെ ട്രഷററായി തെരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിച്ച് മത്സരിക്കാനാണ് ബിജെഡിഎസ് ഒരുങ്ങുന്നത്. ഇരു കക്ഷികളും തമ്മിലുള്ള സീറ്റ് ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP