Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലബാറിൽ നോട്ടമിട്ട് ബിജെപിയും; ന്യൂനപക്ഷ പഠനശിബിരത്തിന് പേര് 'നൂറുൽ ഹുദ'; ലക്ഷ്യം അറബി ഭാഷക്ക് എതിരാണെന്ന പ്രചാരണം പൊളിക്കാൻ; മലപ്പുറത്തുകാർ കള്ളപ്പണം വെളുപ്പിക്കാൻ ക്യൂ നിൽക്കുകയാണെന്ന രാജഗോപാലിന്റെ പ്രസ്താവന ചർച്ചയാക്കി മുസ്ലിം ലീഗും

മലബാറിൽ നോട്ടമിട്ട് ബിജെപിയും; ന്യൂനപക്ഷ പഠനശിബിരത്തിന് പേര് 'നൂറുൽ ഹുദ'; ലക്ഷ്യം അറബി ഭാഷക്ക് എതിരാണെന്ന പ്രചാരണം പൊളിക്കാൻ; മലപ്പുറത്തുകാർ കള്ളപ്പണം വെളുപ്പിക്കാൻ ക്യൂ നിൽക്കുകയാണെന്ന രാജഗോപാലിന്റെ പ്രസ്താവന ചർച്ചയാക്കി മുസ്ലിം ലീഗും

കെ വി നിരഞ്ജൻ

കോഴിക്കോട്:നിരന്തരമായി സെമിനാറുകളും സിമ്പോസിയങ്ങും നടത്തി ഇടതുസംഘടനകൾ ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് സംഘപരിവാർ അനുകൂലുകൾ സ്ഥിരമായി ഉന്നയിക്കാറുള്ള ആക്ഷേപമാണ്. പന്നിപെറ്റുപെരുകുന്നതുപോലെ പെരുകുന്നവരും, കള്ളപ്പണക്കാരും ത്രീവ്രവാദികളുമൊക്കെയായി ശശികലടീച്ചർ മുതൽ ഒ.രാജഗോപാൽ വരെയുള്ള സംഘ നേതാക്കാൾ മലപ്പുറത്തെ ആക്ഷേപിക്കാൻ മൽസരിക്കുകയാണ്. പക്ഷേ ഇപ്പോൾ അതേ മലപ്പുറത്ത് ന്യൂനപക്ഷ പഠനശിബിരവുമായി ബിജെപി യും രംഗത്തത്തെിയിരിക്കയാണ്. ശിബിരത്തിന്റെ 'നൂറുൽഹുദ'പേരിൽപോലുമുണ്ട് ഒരു ഇസ്ലാമിക്ക് ടച്ച്. ന്യൂനപക്ഷ മോർച്ച ജില്ല കമ്മിറ്റിയുടെ ബാനറിലാണ് പരിപാടി. നവംബർ 23, 24 തീയതികളിൽ പെരിന്തൽമണ്ണയിലാണ് പൊതുസമ്മേളനവും പഠനശിബിരവും നടക്കുകയെന്ന് ബിജെപി ജില്ല പ്രസിഡന്റ് കെ. രാമചന്ദ്രൻ പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയാണെന്ന പ്രചാരണങ്ങൾ അസത്യമാണെന്ന് തുറന്നു കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങൾ എങ്ങനെ നേരിടാമെന്നതിനാണ് പരിശീലനം നൽകുക. സന്മാർഗത്തിന്റെ വെളിച്ചം എന്ന അർഥത്തിലുള്ള 'നൂറുൽ ഹുദ' എന്ന് പരിപാടിക്ക് പേരിട്ടത് തങ്ങൾ അറബി ഭാഷക്ക് എതിരാണെന്ന പ്രചാരണം പൊളിക്കാനാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

24ന് വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ അബ്ദുൽ റഷീദ് അൻസാരി ഉദ്ഘാടനം ചെയ്യം. ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് എട്ടിന് ബിജെപിയും മതന്യൂനപക്ഷങ്ങളും എന്ന വിഷയത്തിൽ അഡ്വ. ജോർജ് കുര്യൻ സംസാരിക്കും. 24ന് രാവിലെ 10ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പഠനശിബിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വിവിധ വിഷയങ്ങളിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എ.കെ. നസീർ, ആർ.എസ്.എസ് സംഭാഗ് കാര്യവാഹ് കെ. ദാമോദരൻ എന്നിവർ ക്‌ളാസെടുക്കും.

അതേമസമയം മലപ്പുറം മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ഒ.രാജഗോപാൽ എംഎ‍ൽഎയടക്കമുള്ളവർ രംഗത്തുവന്ന സാഹചര്യത്തിലാണ് ഈ പരിപാടി നടക്കുന്നത്. ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കിക്കൊണ്ട് നവമാദ്ധ്യമങ്ങളിലടക്കം പ്രചാരണവും ശക്തമാണ്.മലപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കാൻ ബഗ്‌ളാദേശികൾ ക്യൂ നിൽക്കുകയാണെന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ എം.എൽ. എ പറഞ്ഞത്. നോട്ട് പ്രതിസന്ധിയിൽ ജനം വലയുമ്പോൾ വന്ന ഈ പ്രസ്താവന കക്ഷിരാഷ്ട്രീയ ഭേദമന്യേ കടുത്ത പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. മറ്റു ജില്ലകളിലെ ബാങ്കുകൾക്ക് ലഭിക്കുന്നിന്റെ ആനുപാതിക പണം പോലും മലപ്പുറത്ത് ലഭിക്കുന്നില്‌ളെന്നതാണ് വസ്തുത. 90 ശതമാനം എ.ടി.എമ്മുകളും പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ജനം നട്ടം തിരിയുമ്പോഴാണ് ബിജെപി നേതാവ്, ഡൽഹിയിൽ ജില്ലയെ അപമാനിക്കുന്ന പ്രസ്താവന ഇറക്കിയത്.

മലപ്പുറത്തുകാർ പന്നിപെറ്റുപെരുകന്നതുപോലെ പെരുകുകയാണെന്ന് പറഞ്ഞ് അടുത്തിടെ സംഘസഹയാത്രികനായ ഡോ. ഗോപാലകൃഷ്ണനും മലപ്പുറം ജില്ലയെ അപമാനിച്ചിരുന്നു. മലപ്പുറം സിവിൽ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് ചില ബിജെപി നേതാക്കളും ജില്ലയിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു. അതിനിടെ രാജഗോപലിന്റെ ഡൽഹി പ്രസ്താവനക്കെതിരെ വിവിധ നേതാക്കൾ രംഗത്തത്തെി. ഒ. രാജഗോപാലിന്റെ മനസ്സിലുള്ള സംഘ്പരിവാരാണ് പ്രസ്താവനയിൽ പ്രതിഫലിക്കുന്നതെന്ന് സിപിഐ(എം) ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ.എൻ. മോഹൻദാസ് പറഞ്ഞു. മലപ്പുറത്ത് അന്നം വാങ്ങുന്നതിനായി പണം കിട്ടുന്നതിന് ബാങ്കുകൾക്ക് മുന്നിൽ വരി നിൽക്കുന്ന സാധാരണ ജനങ്ങളെ ഒ. രാജഗോപാൽ അപമാനിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു.

മലപ്പുറത്തെക്കുറിച്ച് എന്തെങ്കെിലും പറഞ്ഞില്‌ളെങ്കിൽ ബിജെപി നേതാക്കൾക്ക് ഉറക്കം വരില്‌ളെന്ന അവസ്ഥയാണ്. രാജഗോപാൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് ബാങ്കുകൾക്ക് മുന്നിൽ വരിനിൽക്കുന്ന ബിജെപിക്കാർ അടക്കമുള്ളവരെയാണ് രാജഗോപാൽ അപമാനിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി പറഞ്ഞു. കർഷകരും കൂലിവേല ചെയ്യന്നവരും സാധാരണക്കാരുമാണ് പൊള്ളുന്ന വെയിലിൽ വെന്തുരുകി മണിക്കൂറുകളോളം വരി നിൽക്കുന്നതെന്ന കാര്യം മനസ്സിലാകണമെങ്കിൽ രാജഗോപാൽ റോഡിലിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചർത്തേു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP