Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സി.പി.എം. അക്രമങ്ങൾക്കെതിരേ കേരളത്തിൽ ബിജെപിയുടെ പദയാത്ര; ഒക്ടോബർ മൂന്നുമുതൽ 17 വരെ നടക്കുന്ന ജാഥയിൽ ദേശീയ അധ്യക്ഷൻ അമിത് ഷായും അണിചേരും: ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും അണിനിരത്തി ജാഥ കൊഴുപ്പിക്കും

സി.പി.എം. അക്രമങ്ങൾക്കെതിരേ കേരളത്തിൽ ബിജെപിയുടെ പദയാത്ര; ഒക്ടോബർ മൂന്നുമുതൽ 17 വരെ നടക്കുന്ന ജാഥയിൽ ദേശീയ അധ്യക്ഷൻ അമിത് ഷായും അണിചേരും: ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും അണിനിരത്തി ജാഥ കൊഴുപ്പിക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശക്തമായ ചുവടുവെപ്പുകളുമായി അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും രംഗത്ത്. ബിജെപിയുടെ ദേശിയ നേതാക്കളെ അടക്കം അണിനിരത്തി സിപിഎമ്മിനെതിരെ കേരളത്തിൽ ശക്തമായ പ്രതിരോധം തീർക്കാനാണ് ഇത്തവണ ബിജെപിയുടെ ശ്രമം. ഇതിനായി ദേശിയ നേതാക്കളെ അടക്കം അണിനിരത്തി സി.പി.എം. അക്രമങ്ങൾക്കെതിരേ ഒക്ടോബർ മൂന്നുമുതൽ 17 വരെ കേരളത്തിൽ പദയാത്ര സംഘടിപ്പിക്കാൻ ബിജെപി. ദേശീയ നിർവാഹകസമിതി യോഗത്തിൽ തീരുമാനം.

ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ വിവിധയിടങ്ങളിൽ ജാഥയിൽ അണിചേരും. പിലാത്തറവരെ ജാഥയിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ദേശീയ നേതാക്കൾ തുടങ്ങിയ പ്രമുഖരടക്കം ജാഥയിൽ പങ്കാളികളാകും. മൂന്നിന് പയ്യന്നൂരിൽ അമിത് ഷാ പദയാത്ര ഉദ്ഘാടനം ചെയ്യും. ജാഥയിൽ സിപിഎമ്മിന് സ്വാധീനമുള്ള മേഖലകളിലെല്ലാം അമിത് ഷാ പങ്കെടുക്കും.

അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും ഷായെത്തും. മമ്പറത്തുനിന്ന് പദയാത്രയിൽ ചേരുന്ന ഷാ പിണറായി വഴി തലശ്ശേരിവരെ ഉണ്ടാകും. തലശ്ശേരിയിൽ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. 17-ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിൽ ഷാ മുഖ്യാതിഥിയായിരിക്കും.

കേരളത്തിൽ ബിജെപി-ആർ.എസ്.എസ്. പ്രവർത്തകരെ സി.പി.എം. വ്യാപകമായി ആക്രമിക്കുകയാണെന്ന് ദേശീയ നിർവാഹകസമിതി യോഗം കുറ്റപ്പെടുത്തി. തിങ്കളാഴ്ച രാവിലെ യോഗം ഉദ്ഘാടനംചെയ്ത് അമിത് ഷാ നടത്തിയ പ്രസംഗത്തിലും രാഷ്ട്രീയപ്രമേയത്തിലും സിപിഎമ്മിനെതിരേ രൂക്ഷവിമർശനം ഉയർന്നു. അക്രമങ്ങളെ ഇടതുസർക്കാർ പിന്തുണയ്ക്കുകയാണ്. ഇടതുസർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബിജെപി.യുടെ 14 പ്രവർത്തകർ കൊല്ലപ്പെട്ടു -അമിത് ഷാ കുറ്റപ്പെടുത്തി.

നിർവാഹകസമിതി യോഗത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഭൂപീന്ദ്ര യാദവ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലും കേരളത്തിലെ സി.പി.എം. അക്രമത്തെ അപലപിച്ചു. അക്രമത്തെ സമാധാനംകൊണ്ട് നേരിടുമെന്ന് പ്രമേയത്തിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP