Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോർ കമ്മിറ്റിയിൽ വികാരാധീനനായി എംടി രമേശ്; വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിനു പിന്നിൽ ഉന്നതതല ഗൂഢാലോചന; റിപ്പോർട്ട് ചോർത്തിയതിനു പിന്നിൽ എ.കെ നസീർ മാത്രമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം; കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേതാക്കൾക്കു നൽകി ആർഎസ്എസ്; കുമ്മനത്തെ അമിത്ഷാ ഡൽഹിക്കു വിളിപ്പിക്കും

കോർ കമ്മിറ്റിയിൽ വികാരാധീനനായി എംടി രമേശ്; വിവാദത്തിലേക്ക് തന്നെ വലിച്ചിഴച്ചതിനു പിന്നിൽ ഉന്നതതല ഗൂഢാലോചന; റിപ്പോർട്ട് ചോർത്തിയതിനു പിന്നിൽ എ.കെ നസീർ മാത്രമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം; കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേതാക്കൾക്കു നൽകി ആർഎസ്എസ്; കുമ്മനത്തെ അമിത്ഷാ ഡൽഹിക്കു വിളിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി.രമേശ്. എ.കെ.നസീറിനെ കൂടാതെ അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ വേറെ ചില നേതാക്കൾക്ക് പങ്കുണ്ടെന്ന തരത്തിൽ എം ടി.രമേശ് യോഗത്തിൽ സംസാരിച്ചതായി സൂചനയുണ്ട്. ചില സെക്രട്ടറിമാർ ഉൾപ്പടെയുള്ള നേതാക്കളുടെ പേരടക്കം അദ്ദേഹം പറഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

വിഷയം ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് തന്നെ ലക്ഷ്യം വച്ച് ഉന്നത ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എം ടി.രമേശ് ആവശ്യപ്പെട്ടത്. തനിക്ക് നേരെയുണ്ടായ ആരോപണങ്ങളും അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും വിശദമായും വൈകാരികമായും എംടി രമേശ് യോഗത്തിൽ സംസാരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം.

എ.കെ.നസീർ വഴിയാണ് അന്വേഷണറിപ്പോർട്ട് ചോർന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ കോർകമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഏത് രീതിയിലുള്ള നടപടിയാണ് വേണ്ടതെന്ന കാര്യം പാർട്ടി നേതൃയോഗത്തിൽ തീരുമാനിക്കും എന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്.
മെഡിക്കൽ കോഴ ആരോപണത്തിൽ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാവുമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുക്കുന്ന ആർഎസ്എസ് നേതാവ് ബിഎൽ സന്തോഷ് യോഗത്തെ അറിയിച്ചു. പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരം ബി.എൽ.സന്തോഷും എച്ച്.രാജയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലേക്ക് പാർട്ടി കടക്കുമ്പോൾ ഉണ്ടാവുന്ന വിവാദങ്ങൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ദേശീയനേതാക്കൾ യോഗത്തിൽ പറഞ്ഞു.

നേരത്തെ അന്വേഷണ കമ്മീഷനെ നിയമിക്കുന്ന കാര്യം നേതാക്കളെ അറിയിക്കാത്തതിന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ യോഗത്തിൽ വിമർശനമുയർന്നിരുന്നു. എന്നാൽ അതീവരഹസ്യമായി സൂക്ഷിക്കേണ്ട കാര്യമായതിനാലാണ് ഇക്കാര്യം കൂടുതൽ ചർച്ചയാക്കാതിരുന്നതെന്ന് കുമ്മനം യോഗത്തെ അറിയിച്ചു. കോർകമ്മിറ്റി പൂർത്തിയാക്കിയ ശേഷം ബിജെപി നേതൃയോഗമാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം കുമ്മനം രാജശേഖരനെ ഫോണിൽ ബന്ധപ്പെട്ട് ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്തുണ്ടായ വിവാദങ്ങളിൽ കടുത്ത അതൃപ്തി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കുമ്മനത്തെ ദേശീയനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം. പാർട്ടി ജനറൽ സെക്രട്ടറി എം ടി.രമേശും സ്വന്തം ഭാഗം വ്യക്തമാക്കാൻ അമിത്ഷായെ നേരിൽ കണ്ടേക്കും എന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP