Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാജ്യമൊട്ടാകെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിമർശനം; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ മുതിർന്ന നേതാവ് ബിജെപിയിൽ നിന്ന് രാജിവെച്ചു; ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളും

രാജ്യമൊട്ടാകെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിമർശനം; നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ മുതിർന്ന നേതാവ് ബിജെപിയിൽ നിന്ന് രാജിവെച്ചു; ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയെ ഉലച്ച് ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാകുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്താകമാനമുണ്ടെന്ന് ആരോപിച്ച് മുതിർന്ന നേതാവായ ഘനശ്യാം തിവാരി ബിജെപിയിൽ നിന്ന് രാജിവെച്ചു. ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിക്കുപിന്നാലെ ആഭ്യന്തരപ്രശ്‌നങ്ങൾ കടുക്കുന്നതിന്റെ തെളിവുകൾ പുറത്തുവരുന്നത് ബിജെപിയുടെ ആത്മവിശ്വാസം ചോർത്തുന്നതാണ്.

ഈ വർഷാവസാനമാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പുകളിൽ തോൽവിയടക്കം നിരവധി വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ബിജെപിയെ ആഭ്യന്തരപ്രശ്‌നങ്ങളും പാർട്ടിയെ വലയ്്ക്കുകയാണ്. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായ്ക്കാണ് ഘനശ്യാം തിവാരി രാജി നൽകിയത്.

സംസ്ഥാനത്തും രാജ്യമൊട്ടാകെയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് രാജിക്കത്തിൽ തിവാരി ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിൽ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വൻ പരാജയമാണ് ബിജെപി നേരിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ മൂന്നു സിറ്റംഗ് സീറ്റുകളാണ് ബിജെപിക്ക്നഷ്ടമായത്. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന സർവേകളും പുറത്തുവന്നിട്ടുണ്ട്.

വസുന്ധര രാജെ സർക്കാരിനെതിരെ വിമർശനങ്ങളുയർത്തിയ തിവാരിക്ക് രാജസ്ഥാൻ ബിജെപി നോട്ടീസയച്ചിരുന്നു. മാഫിയകൾക്കും സ്തുതിപാഠകർക്കും സംസ്ഥാന ബിജെപി വഴിമാറിയെന്ന് ആരോപിച്ചതിനെ തുടർന്നായിരുന്നു നോട്ടീസ്. ഉന്നത ജാതിക്കാർക്ക് സംവരണം ആവശ്യപ്പെടുന്ന നേതാവാണ് ഘനശ്യാം തിവാരി. തിവാരിയുടെ മകൻ അഖിലേഷ് 'ഭാരത് വാഹിനി പാർട്ടി' എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും സംസ്ഥാനത്തെ 200 സീറ്റുകളിലും മത്സരിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ വസുന്ധര രാജസിന്ധ്യക്കെതിരേ തെരഞ്ഞെടുപ്പു തോൽവിയുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ ജ്ഞാൻ ദേവ് അഹൂജ നടത്തിയ ടെലഫോൺ സംഭാഷണം പുറത്തുവന്നത് പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ ആളിക്കത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP