Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഡിഎയുടേത് അഴിമതി വിരുദ്ധ നിലപാട്; ആ നിലപാട് അംഗീകരിച്ച് മാണിക്ക് മുന്നണിയിലേക്ക് വരാം എന്നാണ് കുമ്മനം പറഞ്ഞതെന്ന് വി മുരളീധരൻ; കെ എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായമില്ലെന്ന് പറഞ്ഞ് പി എസ് ശ്രീധരൻ പിള്ളയും; യുഡിഎഫ് വിട്ട് സ്വതന്ത്രനായി നിൽക്കുന്ന മാണിയെ ചൊല്ലി ബിജെപിയിൽ കലഹം; നേതാക്കൾ തമ്മിൽ അതൃപ്തി പുകയുമ്പോൾ ചെങ്ങന്നൂർ ബാലികേറാ മലയാകുമെന്ന തിരിച്ചറിവിൽ നേതൃത്വം

എൻഡിഎയുടേത് അഴിമതി വിരുദ്ധ നിലപാട്; ആ നിലപാട് അംഗീകരിച്ച് മാണിക്ക് മുന്നണിയിലേക്ക് വരാം എന്നാണ് കുമ്മനം പറഞ്ഞതെന്ന് വി മുരളീധരൻ; കെ എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായമില്ലെന്ന് പറഞ്ഞ് പി എസ് ശ്രീധരൻ പിള്ളയും; യുഡിഎഫ് വിട്ട് സ്വതന്ത്രനായി നിൽക്കുന്ന മാണിയെ ചൊല്ലി ബിജെപിയിൽ കലഹം; നേതാക്കൾ തമ്മിൽ അതൃപ്തി പുകയുമ്പോൾ ചെങ്ങന്നൂർ ബാലികേറാ മലയാകുമെന്ന തിരിച്ചറിവിൽ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിട്ട് സ്വതന്ത്രനായി നിൽക്കുന്ന കെ എം മാണിയെ ചൊല്ലി ബിജെപിയിൽ ഭിന്നത മൂർച്ഛിക്കുന്നു. അഴിമതിക്കാരനായ മാണി എൻഡിഎയിൽ വേണ്ടെന്ന് ആവർത്തിച്ച് വി മുരളീധരൻ രംഗത്തെത്തിയപ്പോൾ അദ്ദേഹത്തെ തള്ളി ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ളയും രംഗത്തെത്തി. മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്നാണ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടത്.

ജനാധിപത്യത്തിൽ ഓരോ വോട്ടും പ്രധാനമാണെന്നും അഴിമതിക്കാരാണെങ്കിലും അക്രമകാരികളാണെങ്കിലും അവരെയും വോട്ടിനായി സമീപിക്കുമെന്നും മുരളീധരൻ പറഞ്ഞതോടെയാണ് ഇതുമായി ബന്ധപ്പെട്ട തർക്കമുണ്ടെന്ന വിവാദം പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചോദ്യമുയർത്തിയപ്പോഴാണ് വി മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയകത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ എൻ.ഡി.എ. സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ള കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയതിനെ പരിഹസിച്ചു കൊണ്ടായിരുന്നു മുരളിയുടെ പ്രസ്താവന. ഇതിന് പിന്നാലെ മാണിയുമായി കൂട്ടുകൂടാനല്ല വോട്ടഭ്യർഥിക്കാനാണ് പോയതെന്നും അതിന് മറ്റ് അർഥങ്ങൾ നൽകേണ്ടതില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

എന്നാൽ കെ എം മാണിയെ വീണ്ടും എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തിയിരുന്നു. എൻഡിഎയുടെ നയപരിപാടികൾ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. മാണി അനുകൂലമായി പ്രതികരിച്ചാൽ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ബിഡിജെഎസ്സുമായുള്ള പ്രശ്‌നങ്ങൾ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുൻപു തീരുമെന്നാണു പ്രതീക്ഷയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കുമ്മനത്തിന്റെ ഈ പ്രസ്താവനയെ തള്ളിയാണ് ഇന്ന് മുരളീധരൻ കൊച്ചിയിൽ പ്രതികരിച്ചത്. കുമ്മനത്തിന്റെ പ്രസ്താവനയെ വിശദീകരിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. എൻഡിഎയുടേത് അഴിമതി വിരുദ്ധ നിലപാടാണ്. ആ നിലപാട് അംഗീകരിച്ചാൽ മാത്രമേ മാണിക്ക് മുന്നണിയിലേക്ക് വരാൻ സാധിക്കൂ എന്നാണ് കുമ്മനം പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി. മാണി വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ചേരി ബിജെപിയിൽ രൂപം കൊണ്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് നേതക്കളുടെ പരസ്പ്പര വിരുദ്ധമായ പ്രസ്താവനകൾ. ഈ നീക്കങ്ങൾ ചെങ്ങന്നൂർ തെരഞ്ഞടെുപ്പ് ബാലികേറാമലയാ്ക്കുമെന്ന് നേതാക്കൾക്കും വ്യക്തമാണ്.

അതേസമയം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മുരളീധരപക്ഷത്തെ ഏഴയലത്ത് അടുപ്പിക്കാതെ പ്രചാരണ ചുമതല കൃഷ്ണദാസ് പക്ഷം കൈയടക്കിയിരുന്നു. ഇതിലുള്ള അമർഷം കൂടിയാണ് നേതാക്കളുടെ ഭാഗത്തു നിന്നും പ്രസ്താവനാ രൂപത്തിൽ പുറത്തുവരുന്നത്. ആലപ്പുഴ ജില്ലയിൽ സമർഥരായ നിരവധി നേതാക്കൾ ഉണ്ടായിട്ടും അവരെല്ലാം മുരളീധര അനുകൂലികൾ ആണെന്ന കാരണത്താൽ പത്തനംതിട്ട ജില്ലയിൽ നിന്നും കൃഷ്ണദാസ് പക്ഷക്കാരെ ഇറക്കിയാണ് ഓരോ ബൂത്തിന്റെയും ചുമതല നൽകിയിട്ടുള്ളത്.

തുഷാറിനെ എംപിയാക്കുമെന്ന വാർത്ത പ്രചരിപ്പിച്ചതും കൃഷ്ണദാസ് പക്ഷമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുരളീധരൻ എംപിയാകുന്നത് തടയുന്നതിന് വേണ്ടിയാണ് തുഷാറിന്റെ പേര് വലിച്ചിഴച്ചത്. അതിപ്പോൾ ചെങ്ങന്നൂരിൽ ബിജെപിക്ക് വലിയ കുരിശായി മാറി. തുഷാറിനെ കൊതിപ്പിച്ച് എംപി സ്ഥാനം പിടിച്ചു വാങ്ങിപ്പിക്കുകയും അതു വഴി മുരളീധരനെ ഒഴിവാക്കുകയും ചെയ്യുകയെന്ന പദ്ധതിയാണ് ഒരു വിഭാഗം ആസൂത്രണം ചെയ്തത്. വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈഴവ സമുദായാംഗമെന്ന നിലയിൽ വി മുരളീധരനെ രാജ്യസഭാ എംപിയും മന്ത്രിയുമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തേ തീരുമാനിച്ചിരുന്നതാണ്. ഈ വിവരം ചോർന്നു കിട്ടിയ കൃഷ്ണദാസ് പക്ഷമാണ് അട്ടിമറിക്ക് ശ്രമിച്ചത്.

ഇതിനായി ഇവർ തുഷാർ വെള്ളാപ്പള്ളിയുടെ പേര് മനഃപൂർവം വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയയമായതിനാലും കഴിഞ്ഞ തവണ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് വോട്ടു കൂടുതൽ കിട്ടാൻ കാരണക്കാരായതിനാലും ബിഡിജെഎസ് സമ്മർദം ചെലുത്തിയാൽ എംപി സ്ഥാനം തുഷാറിന് തന്നെ ലഭിക്കുമെന്നായിരുന്നു എതിർപക്ഷത്തിന്റെ കണക്കു കൂട്ടൽ.

ചെങ്ങന്നൂരിൽ ബിജെപിയുമായി സഹകരിക്കേണ്ടെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചതിന് കാരണം തുഷാറിനെ പറ്റിച്ചതു തന്നെയാണ്. മുരളീധരൻ-കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള ഗ്രൂപ്പിസം അവസാനിപ്പിക്കാൻ വേണ്ടി കൂടിയാണ് കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത്. ഇതോടെ ആർഎസ്എസ് പാർട്ടിയിൽ പിടിമുറുക്കി. കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ 42,618 വോട്ട് നേടാൻ ശ്രീധരൻ പിള്ളയെ സഹായിച്ചത് ബിഡിജെഎസായിരുന്നുവെന്ന സത്യം അദ്ദേഹത്തിന് നന്നായി അറിയാം. അതു കൊണ്ട് തന്നെയാണ് ഇക്കുറി സ്ഥാനാർത്ഥിയായി തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ബിഡിജെഎസ് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് പിള്ള നേതൃത്വത്തെ അറിയിച്ചതും. ബിഡിജെഎസ് മുന്നണിയിൽ ഇല്ലെങ്കിൽ ബിജെപിയുടെ വോട്ട് ശതമാനം കുറയാനാണ് സാധ്യത.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP