Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

തോമസ് ചാണ്ടിയോട് മന്ത്രിസഭയിൽ നിന്നും കടക്ക് പുറത്ത് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് കുമ്മനം രാജശേഖരൻ; ഉമ്മൻ ചാണ്ടി ഇത് വരെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത് എന്തേയെന്നും ബിജെപി അധ്യക്ഷൻ ചോദ്യം; ഗതാഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടത്തി; എൽഡിഎഫ് യോഗം രാജിക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടതോടെ സമരത്തിൽ പ്രവർത്തക പങ്കാളിത്തം പ്രതീക്ഷിച്ചതിനേക്കാൾ കുറവ്

തോമസ് ചാണ്ടിയോട് മന്ത്രിസഭയിൽ നിന്നും കടക്ക് പുറത്ത് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് കുമ്മനം രാജശേഖരൻ; ഉമ്മൻ ചാണ്ടി ഇത് വരെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത് എന്തേയെന്നും ബിജെപി അധ്യക്ഷൻ ചോദ്യം; ഗതാഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടത്തി; എൽഡിഎഫ് യോഗം രാജിക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടതോടെ സമരത്തിൽ പ്രവർത്തക പങ്കാളിത്തം പ്രതീക്ഷിച്ചതിനേക്കാൾ കുറവ്

അരുൺ ജയകുമാർ

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവെക്കണമെന്ന് പറയാൻ ഇവിടെ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഭയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കായൽ കൈയേറിയെന്ന് കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമായിട്ടും നിയമത്തിന്റെ പേര്പറഞ്ഞ തൂങ്ങി കിടക്കാൻ അനുവദിക്കുന്ന മുഖ്യമന്ത്രിക്ക് അൽപമെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ അഴിമതി വീരനായ തോമസ് ചാണ്ടിയോട് മന്ത്രിസഭയിൽ നിന്നും കടക്ക് പുറത്ത് എന്ന് പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കയ്യേറ്റക്കാരനായ മന്ത്രി രാജി വയ്ക്കുക, സോളാർ കേസിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യുക എന്നീ വിഷയങ്ങളുന്നയിച്ച് ബിജെപി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം.

ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയോട് കടക്ക് പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണമെന്ന് പറഞ്ഞ കുമ്മനം രാജശേഖരൻ തോമസ് ചാണ്ടിക്ക് യുഡിഎഫ് കൂട്ടുനിൽക്കുകയാണെന്നും കുറ്റപ്പെടുത്തി.യുഡിഎഫിലെ പ്രധാന നേതാവായ ഉമ്മൻ ചാണ്ടി ഇത് വരെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത് എന്തുകൊണ്ടാണെന്നും കുമ്മനം ചോദിച്ചു.

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. യുഡിഎഫിന്റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതൽ കൈയേറ്റം നടത്തിയിരിക്കുന്നത്. യുഡിഎഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കുമ്മനം ആരോപിക്കുന്നു. ഇരു മുന്നണികളും തട്ടിപ്പിന്റെ കാര്യത്തിൽ ഒരുകൈയാണെന്നും കുമ്മനം ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കുന്ന പാർട്ടിക്കാരോടും സംസ്ഥാനത്തെ ജനങ്ങളോടും ആത്മാർഥതയുണ്ടെങ്കിൽ കയ്യേറിയ സ്ഥലം തിരിച്ച് പിടിച്ച് കർഷകർക്ക് നൽകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും തടഞ്ഞുകൊണ്ടാണ് ഉപരോധം. എന്നാൽ കന്റോൺമെന്റ് ഗേറ്റിൽ ഉപരോധം ഉണ്ടായിരുന്നില്ല. അതിനാൽ ജീവനക്കാർക്ക് സെക്രട്ടറിയേറ്റിൽ പ്രവേശിക്കുന്നതിന് തടസം ഉണ്ടാകില്ലെന്നും ബിജെപി വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു. സെക്രട്ടേറിയറ്റ് വളയുന്നതിന് രാവിലെ ആറു മുതൽ പ്രവർത്തകരോട് എത്താൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും വലിയ തോതിൽ ഉള്ള പ്രവർത്തകരുടെ ഒഴുക്ക് ഉണ്ടായിരുന്നില്ല.

ബിജെപിയുടെ ഒ രാജഗോപാലുൾപ്പടെയുള്ള മുതിർന്ന നേതാക്കളെല്ലാം തന്നെ രാവിലെ മുതൽ എത്തി സെക്രട്ടേറിയറ്റ് പടിക്കൽ കുത്തിയിരുന്നു. ശോഭ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ, പി.കെ കൃഷ്ണദാസ്, വി. മുരളീധരൻ, വി.വി രാജേഷ്. പി.കെ വാവ, ജെ ആർ പത്മകുമർ കരമന ജയൻ എന്നീ നേതാക്കൾ നിലത്ത് കുത്തിയിരുന്നാണ് സമരം ചെയ്തത്. ജില്ലാ അദ്ധ്യക്ഷൻ എസ് സുരേഷ്. നഗരസഭയിലെ ബിജെപി കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഒ രാജഗോപാലും, കുമ്മനം രാജശേഖരനും ഇന്ന് ഗവർണ്ണറെ കാണും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP