Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെപിസിസി പ്രസിഡന്റ് കസേര പിടിക്കാൻ നേതാക്കളുടെ പോർട്‌ഫോളിയോ നിരത്തി വാദപ്രതിവാദം; വൃക്തിഹത്യയിലും ഗ്രൂപ്പുകളിയിലും മൽസരം; പാർട്ടിയെ ഉണർത്താൻ സിപിഎമ്മിനെ ചൊൽപിടിക്ക് നിർത്തുന്ന സുധാകരനാണ് കേമനെന്ന് പറഞ്ഞാൽ മുല്ലപ്പള്ളിയുടെ കാലത്ത് ജയിച്ചുകയറിയ എംഎൽഎമാരുടെ കണക്കുനിരത്തി പ്രതിരോധം; കണ്ണൂരിൽ ഇരുനേതാക്കൾക്കും വേണ്ടി ക്യാൻവാസിങ് തകൃതി

കെപിസിസി പ്രസിഡന്റ് കസേര പിടിക്കാൻ നേതാക്കളുടെ പോർട്‌ഫോളിയോ നിരത്തി വാദപ്രതിവാദം; വൃക്തിഹത്യയിലും ഗ്രൂപ്പുകളിയിലും മൽസരം; പാർട്ടിയെ ഉണർത്താൻ സിപിഎമ്മിനെ ചൊൽപിടിക്ക് നിർത്തുന്ന സുധാകരനാണ് കേമനെന്ന് പറഞ്ഞാൽ മുല്ലപ്പള്ളിയുടെ കാലത്ത് ജയിച്ചുകയറിയ എംഎൽഎമാരുടെ കണക്കുനിരത്തി പ്രതിരോധം; കണ്ണൂരിൽ ഇരുനേതാക്കൾക്കും വേണ്ടി ക്യാൻവാസിങ് തകൃതി

രഞ്ജിത്ത് ബാബു

കണ്ണൂർ: കെപിസിസി. പ്രസിഡന്റിനെ നിയോഗിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ അരങ്ങേറുമ്പോൾ കണ്ണൂരിൽ കെ.സുധാകരനു വേണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രന് വേണ്ടിയും പ്രവർത്തകർ സജീവം. വ്യക്തിഹത്യ നടത്തിയും ഗ്രൂപ്പ് കളിച്ചും കെപിസിസി. പ്രസിഡന്റ്
പദവിയിൽ തങ്ങൾ അനുകൂലിക്കുന്ന നേതാവിനെ എത്തിക്കാനുള്ള ശ്രമം മൂർദ്ധന്യത്തിലാണ്. രാഷ്ട്രീയത്തിൽ സ്വന്തമായി അസ്തിത്വമില്ലാത്തവർ പോലും എ.ഐ.സി.സി. പ്രസിഡണ്ട് രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിൽ നേതാക്കളുടെ ഫോട്ടോകൾ വെച്ച് വോട്ടെടുപ്പ് നടത്തുന്നത് തുടരുകയാണ്.

മുൻ കെ.എസ്.യു ജില്ലാ പ്രസിഡണ്ട് സുധീപ് ജയിംസാണ് കെ.സുധാകരന്റേയും മുല്ലപ്പള്ളി രാമചന്ദ്രന്റേയും ഫോട്ടോകൾ വെച്ച് രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിലെ വിസിറ്റേഴ്സ് സ്പെയിസിൽ പോളിങ് തുടങ്ങി വെച്ചത്. ആദ്യത്തെ 36 മണിക്കൂറിൽ കെ.സുധാകരന് 4000 ലേറെ വോട്ടുകൾ ലഭിച്ചിരിക്കയാണ്. മുല്ലപ്പള്ളി രാമചന്ദ്രന് 600 ൽ താഴെയാണ് വോട്ട്. എന്നാൽ ഇതിന്റെ വ്യക്തമായ പൊരുൾ എ.ഐ.സി.സി. യുടെ ഓൺലൈൻ വിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഒരേ വാക്കുകൾ തെറ്റായ ഇംഗ്ലീഷ് പദത്തിന്റെ ആവർത്തനം എന്നിവ കൊണ്ടു തന്നെ വോട്ടെടുപ്പിന്റെ പിന്നിലെ താത്പര്യം ഓൺലൈൻ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരമൊരു വോട്ടെടുപ്പ് കെപിസിസി. പ്രസിഡന്റ് പദവിയുടെ മാനദണ്ഡമാകില്ലെന്ന് ഓൺലൈൻ വിഭാഗം വ്യക്തമാക്കി.

എന്നാൽ മുല്ലപ്പള്ളിയെ അനുകൂലിക്കുന്ന വിഭാഗം പുറത്ത് പ്രതികരണം നടത്തുന്നില്ലെങ്കിലും കഴിഞ്ഞ 15 വർഷത്തെ കണ്ണൂർ കോൺഗ്രസ്സിന്റെ അപചയം പ്രവർത്തകരുമായി പങ്കുവെക്കുന്നുണ്ട്. മുല്ലപ്പള്ളി കണ്ണൂർ പാർലമെന്റിൽ മത്സരിച്ച് ജയിച്ചപ്പോഴെല്ലാം കോൺഗ്രസ്സിനൂും യു.ഡി.എഫിനുമായി അഞ്ച് എംഎ‍ൽഎ മാരെ വരെ കണ്ണൂർ ജില്ലയിൽ ലഭിച്ചിരുന്നു. കണ്ണൂരിൽ നിന്ന് പരാജയപ്പെട്ട് പോകുമ്പോൾ വരെ ഇത്രയും എംഎൽഎ മാർ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ കണ്ണൂരിലെ കോൺഗ്രസ്സിന്റെ നില പരിതാപരകരമാണ്.

കണ്ണൂർ ലോകസഭാ മണ്ഡലം കോൺഗ്രസ്സിനെ കൈവിട്ടു. ഒപ്പം കണ്ണൂർ നിയമസഭാ മണ്ഡലവും കണ്ണൂർ നഗര സഭയും കോൺഗ്രസ്സിന്റേതല്ലാതായി. സഹകരണ സ്ഥാപനങ്ങൾ പേരിന് മാത്രമാണിന്നുള്ളത്. കെ.സുധാകരനും അദ്ദേഹത്തിന്റെ വിശ്വസ്തന്മാരുമാണ് തുടർന്ന് ഡി.സി.സി.യുടെ പ്രസിഡണ്ടുമാരായിട്ടുള്ളത്. സുധാകരന്റെ നിറസാന്നിധ്യം കണ്ണൂരിലുണ്ടാവുകയും ചെയ്തിരുന്നു. ഫലത്തിൽ സിപിഎം. ഉം ബിജെപി.യുമാണ് ജില്ലയിൽ വളർന്ന രണ്ട് പ്രസ്ഥാനങ്ങൾ. കോൺഗ്രസ്സിലെ നിരവധി പേർ നിർജ്ജീവമായി. ഇതെല്ലാമാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവരുടെ പ്രചാരണങ്ങൾ. സുധാകരനെ അനുകൂലിക്കുന്നവർക്കുമുണ്ട് പറയാനേറെ കാര്യങ്ങൾ. സിപിഎം. നെതിരെ ശക്തമായി നില കൊള്ളുന്ന നേതാവാണ് സുധാകരൻ. പാർട്ടിയെ ഉണർത്താൻ സുധാകരൻ അനിവാര്യമാണെന്ന വാദമാണ് അവർ ഉയർത്തിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP