Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിനാശകാലേ വിപരീത ബുദ്ധി; ക്രൈസ്തവരെ ചവിട്ടിയൊതുക്കാൻ കരുനീക്കം നടത്തിയ മാടമ്പിമാരെ നിയന്ത്രിക്കാൻ നേതൃത്വം ഇടപെടണം; കോൺഗ്രസിന് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത

വിനാശകാലേ വിപരീത ബുദ്ധി; ക്രൈസ്തവരെ ചവിട്ടിയൊതുക്കാൻ കരുനീക്കം നടത്തിയ മാടമ്പിമാരെ നിയന്ത്രിക്കാൻ നേതൃത്വം ഇടപെടണം; കോൺഗ്രസിന് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത

തൃശ്ശൂർ: കോൺഗ്രസിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യുടെ പുതിയ ലക്കം പുറത്തിറങ്ങി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസ് വർഗീയ പ്രസ്ഥാനങ്ങളുമായി ഗ്രാന്റ് അലയൻസ് ഉണ്ടാക്കി ക്രൈസ്തവരെ ചവിട്ടിയൊതുക്കാൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം. കോൺഗ്രസിലെ മാടമ്പിമാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം തേറമ്പിലിനെയും മന്ത്രി സി.എൻ ബാലകൃഷ്ണനെയും പേരെടുത്ത് പറയാതെ വിമർശിക്കുകയാണ് കത്തോലിക്കാ സഭ.

കോർപ്പറേഷനിലെ സ്ഥാനാർത്ഥി നിർണയം മുതൽ തൃശൂർ അതിരൂപതയ്ക്ക് കോൺഗ്രസുമായി നിലനിന്ന കലഹം പരസ്യപ്പെടുത്തുകയാണ് കത്തോലിക്കാ സഭ. വിനാശകാലേ വിപരീത ബുദ്ധി എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ രൂക്ഷ വിമർശനമാണ് കോൺഗ്രസിനെതിരെയും നേതാക്കൾക്കെതിരെയും സഭ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വർഗീയ ശക്തികളുമായി മഹാ സഖ്യമുണ്ടാക്കി.

ക്രൈസ്തവരുടെ വില പേശൽ ശക്തി തകർക്കാൻ ശ്രമിച്ചു. ക്രൈസ്തവ നേതാക്കൾക്ക് ആദ്യ ഘട്ടത്തിൽ സീറ്റ് നിഷേധിച്ചു. മുതിർന്ന നേതാവ് മകളെ മേയറാക്കാൻ രംഗത്തെത്തിയതോടെയാണ് അടവ് മാറ്റിയത്. എതിർ സ്ഥാനാർത്ഥികൾക്ക് വോട്ട് മറിച്ചു കൊടുത്തും പേയ്മന്റ് സീറ്റുനൽകിയും ലക്ഷങ്ങള് പോക്കറ്റിലാക്കി കച്ചവടം പൊടി പൊടിച്ചെന്നും ലേഖനം പറയുന്നു.

ക്രൈസ്തവരെ ചവിട്ടിയൊതുക്കാൻ കരുനീക്കം നടത്തിയ മാടമ്പിമാരെ നിയന്ത്രിക്കാൻ നേതൃത്വം ഇടപെടണം. ഇല്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലും പരിസര പ്രദേശങ്ങളിലും പാഠം പഠിപ്പിക്കുമെന്നും ലേഖനം മുന്നറിപ്പ് നൽകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂരും ഒല്ലൂരിലും വടക്കാഞ്ചേരിയിലും സഭ സഹായിച്ചില്ലായിരുന്നെങ്കിൽ കോൺഗ്രസ് പച്ച തൊടില്ലായിരുന്നു.

ലോക്!സഭാ തെരഞ്ഞെടുപ്പിൽ പി.സി. ചാക്കോയ്ക്ക് തൃശൂരിൽ നിന്നും പലായനം ചെയ്യേണ്ടിവന്നതും ധനപാലന്റെ തോൽവിയും ഓർക്കുന്നത് നന്നായിരിക്കുമെന്നും. ഇടതുപക്ഷത്തോട് ക്രൈസ്തവർക്ക് കല്പാന്ത കാലത്തോളം തൊട്ടുകൂടായ്മയില്ലെന്നും അതിരൂപതാ മുഖപത്രം ഓർമ്മിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP