Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുന്നണിയുടെ കെട്ടുറപ്പിനായി ഘടകക്ഷികൾ രാജ്യസഭാ സീറ്റ് ത്യജിച്ചത് മറക്കരുത്; വിമർശകർക്ക് ഭാവിയിൽ വായടക്കേണ്ടി വരും; മാണിക്ക് സീറ്റ് നൽകിയത് യുഡിഎഫിനെ ശക്തിപ്പെടുത്താൻ; കലാപക്കൊടിയുയർത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് മുഖപത്രം

മുന്നണിയുടെ കെട്ടുറപ്പിനായി ഘടകക്ഷികൾ രാജ്യസഭാ സീറ്റ് ത്യജിച്ചത് മറക്കരുത്; വിമർശകർക്ക് ഭാവിയിൽ വായടക്കേണ്ടി വരും; മാണിക്ക് സീറ്റ് നൽകിയത് യുഡിഎഫിനെ ശക്തിപ്പെടുത്താൻ; കലാപക്കൊടിയുയർത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് മുഖപത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യസഭാസീറ്റ് കേരളാകോൺഗ്രസ് മാണി ഗ്രൂപ്പിന് നൽകിയെതിനെതിരെ കോൺഗ്രസിൽ പ്രതിഷേധം പുകയുമ്പോൾ, പ്രതികരിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി മുസ്ലീ ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എഡിറ്റോറിയൽ.

ഇപ്പോൾ വിമർശിക്കുന്നവർക്ക് പിന്നീട് തിരുത്തേണ്ടിവരുമെന്ന് 'അടിത്തറ വികസിപ്പിച്ച് ഐക്യമുന്നണി' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ ചന്ദ്രിക മുന്നറിയിപ്പ് നൽകുന്നു.ഇരുപാർട്ടികളുടെയും നേതൃത്വം വരാനിരിക്കുന്ന രാഷ്ട്രീയ ധ്രുവീകരണങ്ങൾ മുന്നിൽ കണ്ട് സ്വീകരിച്ച സമീപനം ദീർഘകാലാ അടിസ്ഥാനത്തിൽ മുന്നണിക്ക് ഗുണം ചെയ്യും.മാണിയുടെ മുന്നണിയിലേക്കുള്ള വരവ്കൊണ്ട് മതേതര വോട്ടുകളുടെ ഭിന്നിപ്പ് ഒരു പരിധിവരെ തടയാൻ കഴിയുമെന്നും എഡിറ്റോറിയൽ വിലയിരുത്തുന്നു.

ദേശവ്യാപകമായി ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രാദേശിക മുന്നണി സംവിധാനത്തിന്റെ ഭാഗമായാണ് കേരളത്തിൽ രാജ്യസഭാസീറ്റു നൽകി മാണിയെ തിരികെ കൊണ്ടുവരാൻ കോൺഗ്രസ്-ലീഗ് നേതൃത്വം മുന്നിട്ടറിങ്ങിയത്.കോൺഗ്രസിനെ തോൽപ്പിക്കാൻ ബിജെപിയും കമ്യൂണിസ്റ്റ് പാർട്ടിയും പരസ്പരം സഹായിക്കാനുള്ള സാധ്യത തള്ളിക്കളായാനാവില്ല.ഇതിനെ പ്രതിരോധിക്കാൻ കേരളത്തിലെ മുന്നണി ശക്തിപ്പെടുത്തേണ്ടതുണ്ട്.

മുന്നണിയുടെ കെട്ടുറപ്പിനായി ഘടകക്ഷികൾ ഉൾപ്പെടെ രാജ്യസഭാ സീറ്റ് ത്യജിച്ചത് വിമർശകൾ സൗകര്യപൂർവം മറക്കുകയാണെന്ന് എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു. സീറ്റ് ദാനത്തിനിതെിരെ കുഞ്ഞുഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി സഖ്യമെന്നപേരിൽ സോഷ്യൽ മീഡിയയിലും, കോൺഗ്രസിനകത്തും പ്രതിഷേധം ശക്തമായിരിക്കെയാണ് ചന്ദ്രികയുടെ ന്യായീകരണം വരുന്നത്.

മാണിയെ തിരികെ യു.ഡി.എഫിൽ എത്തിച്ചതും രാജ്യസഭാ സീറ്റ് വാങ്ങിക്കൊടുത്തതതും പി.കെ കുഞ്ഞാലിക്കുട്ടിയാണ്.ഇതോടെയാണ് കോൺഗ്രസിൽ ലീഗിനെതിരെ പ്രതിഷേധം രൂക്ഷമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP