Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അലംഭാവം വെടിയണമെന്ന് യൂത്ത് കോൺഗ്രസ്; ബിജെപിയും എൽഡിഎഫും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിട്ടും യുഡിഎഫ് ഇപ്പോഴും ഉറക്കത്തിലെന്ന് വിമർശനം; ഇനിയും വൈകിയാൽ അത് ബിജെപിക്ക് വളക്കൂറാകുമെന്ന് വിമർശിച്ച് യൂത്ത് കോൺഗ്രസ സംസ്ഥാന സെക്രട്ടറി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അലംഭാവം വെടിയണമെന്ന് യൂത്ത് കോൺഗ്രസ്; ബിജെപിയും എൽഡിഎഫും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിട്ടും യുഡിഎഫ് ഇപ്പോഴും ഉറക്കത്തിലെന്ന് വിമർശനം; ഇനിയും വൈകിയാൽ അത് ബിജെപിക്ക് വളക്കൂറാകുമെന്ന് വിമർശിച്ച് യൂത്ത് കോൺഗ്രസ സംസ്ഥാന സെക്രട്ടറി

ജാസിം മൊയ്തീൻ

കോഴിക്കോട്: ആസന്നമായ ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും എൽഡിഎഫും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിട്ടും സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പോലും കഴിയാത്ത യുഡിഎഫ് അലംഭാവത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ് ധിനീഷ് ലാലാണ് രാജ്യം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

വിജയം പ്രതീക്ഷ ഏറെയുള്ള ചെങ്ങന്നൂർ മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ യുഡിഎഫ് അലംഭാവം വെടിയണമെന്ന് കുന്ദമംഗലം മുൻ പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായി ധിനീഷ് ലാൽ മറുനാടനോട് പറഞ്ഞു. ഏതെങ്കിലും നിലക്ക് വിജയിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപിയും സീറ്റ് നിലനിർത്താൻ എൽഡിഎഫും സ്ഥാനാർത്ഥി നിർണയവും പ്രചരണ തന്ത്രങ്ങളുമെല്ലാം പൂർത്തിയാക്കിയിട്ടും യുഡിഎഫ് ഇപ്പോഴും പാർട്ടിയെ തള്ളിപ്പറഞ്ഞ് പോയവരെയും വിമതരായി കഴിഞ്ഞ തവണ മത്സരിച്ചവരെയുമെല്ലാം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പിസി വിഷ്ണുനാഥ് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിൽ എന്താണ് യുിഡിഎഫിലിത്ര കാലതാമസം. വിഷ്ണുനാഥ് മത്സരിച്ച സീറ്റായതിനാൽ തന്നെ ഉപതെരഞ്ഞെടുപ്പിലും സീറ്റ് യൂത്ത് കോൺഗ്രസിനുള്ളതാണ്. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ അതിനനുസിരച്ചുള്ള പ്രവർത്തനങ്ങളുമായി ബിജെപിയും എൽഡിഎഫും മണ്ഡലത്തിൽ സജീവമായിട്ടും യുഡിഎഫ് ഇപ്പോഴും ഉറക്കത്തിലാണ്. എന്ത് വിലകൊടുത്തും കേരളത്തിൽ ഒരു സീറ്റ് കൂടി വിജയിക്കണമെന്ന രീതിയിൽ ബിജെപി ദേശീയ നേതൃത്വം പോലും കച്ചകെട്ടിയിറങ്ങിയിട്ടും ബിജെപിയുടെ വർഗീയ ഫാസിസത്തെ തകർക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നിരിക്കെ എന്തുകൊണ്ടാണ് യുഡിഎഫ് നേതൃത്വം ചെങ്ങന്നൂരിൽ വേണ്ടത്ര ശ്രദ്ധനൽകാത്തത്.

ത്രിപുരയും, മേഘാലയയും, നാഗാലാന്റും തൂത്ത് വാരിയ ബിജെപി അടുത്ത ലക്ഷ്യം കേരളമാമെന്ന് പ്രഖ്യാപിച്ചിട്ടും കേരളത്തിലെ യുഡിഎഫ് നേതൃത്വം അതിനെതിരെ തിരിച്ചടിക്കാൻ കിട്ടിയ ഏറ്റവും ആദ്യത്തെ ആയുധമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ ഉപയോഗിക്കണം. ഇപ്പോഴുള്ള ഈ അലംഭാവം വെടിഞ്ഞ് യുഡിഎഫ് ഒറ്റക്കെട്ടായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രവർത്തനങ്ങൾക്ക് യുഡിഎഫ് ഇനിയും വൈകിയാൽ അത് ബിജെപിക്ക് കേരളത്തിൽ വളരാനുള്ള നിലമൊരുക്കലായേ പൊതുസമൂഹം വിലയിരുത്തൂ.

അത് യുഡിഎഫിനും ദേശീയ തലത്തിൽ ബിജെപിയുട വർഗീയ ഫാസിസ്റ്റ് നിലപാടുകൾക്ക് തടയിടാൻ കെൽപുള്ള കോൺഗ്രസിനും പൊതുസമൂഹത്തിൽ വിശ്വാസ്യത നഷ്ടപ്പെടുന്നതിന് കാരണമാകും. അതിനാൽ എത്രയും പെട്ടെന്ന് ദേളീയരാഷ്ട്രീയം ഉറ്റ്‌നോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും അനുയോജ്യനും സ്വീകാര്യനമായൊരു യുവ നേതാവിനെ സ്ഥാനാർത്ഥിയാക്കി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് യുഡിഎഫ് നേതൃത്വം ഇറങ്ങണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ് ധിനീഷ്‌ലാൽ മറുനാടനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP