Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്; കാലവർഷം ആരംഭിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ പോളിങ് സുഗമമാകില്ല; തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോയാൽ വോട്ടർമാരെ അവിഹിതമായി സ്വാധീനിക്കുന്നതിനും സാധ്യത; തെരെഞ്ഞടുപ്പ് വൈകുന്നത് ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പരാതി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്; കാലവർഷം ആരംഭിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ പോളിങ് സുഗമമാകില്ല; തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോയാൽ വോട്ടർമാരെ അവിഹിതമായി സ്വാധീനിക്കുന്നതിനും സാധ്യത; തെരെഞ്ഞടുപ്പ് വൈകുന്നത് ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പരാതി

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനെതിരെ എൽഡിഎഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോകുന്നതുമൂലം വോട്ടർമാരെ അവിഹിതമായി സ്വാധീനിക്കുന്നതിനുള്ള ശ്രമം കൂടുതൽ നടക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നാളുകൾക്ക് മുൻപ് തന്നെ ആരംഭിച്ചിട്ടും തെരഞ്ഞെടുപ്പ് തീയതി അനിശ്ചിതമായി നീണ്ട് പോകുന്ന സാഹചര്യത്തിലാണ് പരാതി.

കാലവർഷം ആരംഭിച്ചശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ പോളിങ് സുഗമമാകില്ല. ജൂൺ ആദ്യം മൺസൂൺ എത്തുന്നതോടെ കനത്തമഴയും വെള്ളപ്പെക്കവും പതിവാണ്. പോളിങ് സ്റ്റേഷനുകളിലുൾപ്പെടെ വെള്ളം കയറുന്ന പ്രദേശങ്ങൾ ചെങ്ങന്നൂരിൽ ഉണ്ട്. പോളിങ് സുഗമമാവില്ല. വോട്ടർമാർക്ക് പ്രയാസമുണ്ടാക്കുന്നത്പോളിങ് ശതമാനത്തെ ബാധിക്കും. ജൂണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. വിദ്യാലയങ്ങളിൽ പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോളിങ് സ്റ്റേഷനുകളായി മാറുന്നത് അധ്യായന ദിനങ്ങളെയും ബാധിക്കും.

ബിജെപി പ്രവർത്തകർ പണം നൽകി വോട്ടർമാരെ സ്വീധീനിക്കുകയാണ്. പണം നൽകിയ ബിജെപി പ്രവർത്തകരിൽ ഒരാളായ എ.കെ പിള്ള എന്ന അരവിന്ദാക്ഷൻ പിള്ളയെ നാട്ടുകാർ കൈയോടെ പിടികൂടിയിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. മണ്ഡലത്തിലാകെ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പണം ഒഴുക്കൽ തുടർന്നുകൊണ്ടിരിക്കുന്നത് ജനഹിതം അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് അസാധ്യമാക്കും.

വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾക്കും തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് ഇടയാക്കും. ബിജെപിയും യുഡിഎഫും ഇതിനായി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് കുട്ടത്തേതാടെ വോട്ടർമാരെ ഒഴിവാക്കുന്നതിന് ബിജെപി പ്രവർത്തകർ പരാതി സമർപ്പിച്ചിരുന്നു. വ്യാജ പേരിൽ പരാതി നൽകിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റിൽ കൃത്രിമം കാണിക്കുന്നതിനും വോട്ടർമാരെ അവിഹിതമമായി സ്വാധീനിക്കുന്നതിനും തെരഞ്ഞെടുപ്പ് വൈകൽ ഇടയാക്കും. ഇത് സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ ബാധിക്കും.

തെരെഞ്ഞടുപ്പ് വൈകുന്നത് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വികസന ക്ഷേമപ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കും. ജനങ്ങളുടെ ആവശ്യങ്ങൾ നിയമസഭയിൽ ഉൾപ്പെടെ ഉയർത്തുന്നതിന് ജനപ്രതിനിധി ഇല്ലാതെ വരുന്നത് ജനങ്ങളുടെ അവകാശം ഹനിക്കലുമാണ്. തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നത് തെരഞ്ഞെടുപ്പ് കമീഷനിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയ്ക്കും മങ്ങലേൽപ്പിക്കുന്നതാണെന്ന് നേതാക്കൾ പരാതിയിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP