Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈരളി ടിവി പോലും സർവേ നടത്താൻ മടിച്ചപ്പോൾ ധൈര്യപൂർവം തിരഞ്ഞെടുപ്പിന് മുമ്പേ ഫലം പ്രഖ്യാപിച്ചത് മറുനാടൻ മലയാളി; ഭൂരിപക്ഷത്തിന്റെ കണക്ക് തെറ്റിയെങ്കിലും മറുനാടൻ പ്രവചിച്ചത് എൽഡിഎഫിന്റെ കൃത്യമായ വിജയം; ബിജെപിക്ക് ദയനീയമായ മൂന്നാം സ്ഥാനമെന്ന പ്രവചനവും ശരിയായി

കൈരളി ടിവി പോലും സർവേ നടത്താൻ മടിച്ചപ്പോൾ ധൈര്യപൂർവം തിരഞ്ഞെടുപ്പിന് മുമ്പേ ഫലം പ്രഖ്യാപിച്ചത് മറുനാടൻ മലയാളി; ഭൂരിപക്ഷത്തിന്റെ കണക്ക് തെറ്റിയെങ്കിലും മറുനാടൻ പ്രവചിച്ചത് എൽഡിഎഫിന്റെ കൃത്യമായ വിജയം; ബിജെപിക്ക് ദയനീയമായ മൂന്നാം സ്ഥാനമെന്ന പ്രവചനവും ശരിയായി

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫ് പ്രതീക്ഷകളെ പോലും കടത്തിവെട്ടുന്ന വിജയമാണ് സജി ചെറിയാൻ നേടിയത്. പതിനായിരം വോട്ടുകൾക്ക് വിജയിക്കും എന്നായിരുന്നു സിപിഎം കണക്കു കൂട്ടിയത്. എന്നാൽ, അവരുടെ പ്രതീക്ഷയെ പോലും കടത്തിവെട്ടുന്നതായി സജി ചെറിയാനുള്ള ജനവിധി. കോൺഗ്രസിന് വോട്ടു വർദ്ധിച്ചു എന്നു ആശ്വസിക്കാൻ അവസരം ഉണ്ടായപ്പോൾ ബിജെപിക്ക് സ്വന്തം പാളയത്തിൽ വന്ന ഏഴായിരത്തോളം വോട്ടുകളുടെ ഇടിവുണ്ടായി.

മറുനാടൻ സർവേയെ ശരിവെക്കും വിധമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. കൈരൡടിവി പോലും സർവേ നടത്താൻ മടിച്ചു നിന്ന അവസരത്തിൽ മറുനാടൻ ചെങ്ങന്നൂരിൽ സർവേ നടത്തിയിരുന്നു. സർവേയുടെ ഫലം പുറത്തുവന്നപ്പോൾ സജി ചെറിയാൻ തന്നെ വിജയിക്കുമെന്നാണ് പ്രവചിച്ചത്. ഈ പ്രവചനം ശരിയായപ്പോൾ തന്നെ വമ്പൻ ഭൂരിപക്ഷം പ്രതീക്ഷിച്ചത് ശരിയായി വന്നില്ല. എങ്കിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന പ്രവചനവും ശരിയായി. ഭൂരിപക്ഷത്തിന്റെ കണക്കിൽ മാത്രമാണ് അൽപ്പം വീഴ്‌ച്ച സംഭവിച്ചത്.

എൽഡിഎഫ് ഒന്നാമതും നേരിയ മാർജിന്റെ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്ത് യുഡിഎഫും കഴിഞ്ഞതവണത്തേക്കാൾ വോട്ടിൽ കുറവു വന്ന് ബിജെപി മൂന്നാംസ്ഥാനത്തുമെത്തുമെന്നാണ് സർവേഫലം വ്യക്തമാക്കിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സജി ചെറിയാൻ 40 പോയിന്റുമായി മുമ്പിൽ എത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി 36 പോയിന്റുമായി രണ്ടാമതായിരുന്നു. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായ ശ്രീധരൻ പിള്ളയ്ക്ക് 22 പോയിന്റുമായി മൂന്നാമത് എത്താനേ കഴിഞ്ഞുള്ളൂ എന്നാണ് മറുനാടൻ ചൂണ്ടിക്കാട്ടിയത്. ഈ സർവേയിൽ കണക്കു കൂട്ടൽ തെറ്റിയത് ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമായിരുന്നു.

മണ്ഡലത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ ഏതൊക്കെയാകും എന്നതു ചൂണ്ടിക്കാട്ടി നടത്തിയ സർവേയിൽ പ്രധാനമായും ആളുകൾ പറഞ്ഞത് അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ ജനസ്വീകാര്യത ആയിരുന്നു ഒന്ന്. രാമചന്ദ്രൻ നായർ മികച്ച എംഎൽഎയാണെന്ന സർവേയിൽ പങ്കെടുത്ത 80 ശതമാനത്തോളം പേർ അഭിപ്രായപ്പെടുകയുണ്ടായി. ഈ അഭിപ്രായത്തെ ശരിവെക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം വ്യക്തമാക്കുന്നതും.

യുഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് ഗുണകരമാകുന്നത് ഭരണവിരുദ്ധ തരംഗം ഇല്ലാത്തതും അന്തരിച്ച എംഎൽഎയോടുള്ള വോട്ടർമാരുടെ വാത്സല്യവുമാണെന്ന് മറുനാടൻ സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒപ്പം ക്രിസ്ത്യൻ വോട്ടുകൾ ധ്രൂവീകരിക്കാൻസാധിച്ചതും സജി ചെറിയാന് ഗുണമായി. ഹിന്ദു വോട്ടുകൾ മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കുമായി ചിതറിപ്പോയതും സജി ചെറിയാന്റെ വിജയത്തിൽ നിർണായക ഘടകമായി.

മറുനാടൻ മലയാളിയുടെ റിപ്പോർട്ടർമാരുൾപ്പെടെ അഞ്ചംഗ സംഘം അഞ്ചുദിവസം കൊണ്ടാണ് സർവേ പൂർത്തിയാക്കിയത്. ഇതിനായി അവർ ചെങ്ങന്നൂരിൽ ക്യാമ്പ് ചെയ്തു. എല്ലാത്തരം ആളുകളെയും കണ്ടു, പ്രതികരണങ്ങൾ തേടി അതോടൊപ്പം ചോദ്യാവലിയും പൂരിപ്പിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നു തുടങ്ങിയ സർവേ മറ്റ് ജനക്കൂട്ടങ്ങൾ കൂടുന്ന കേന്ദ്രങ്ങളിലുമായാണ് സാമ്പിൾ ശേഖരിച്ചത്. സർവേയിൽ കിട്ടിയ 2000 സാമ്പിളുകൾ ശേഖരിച്ചും വിദഗ്ധ അഭിപ്രായം കൂടി പരിഗണിച്ചുമാണ് മറുനാടൻ സർവേ പുറത്തുവിട്ടത്.

പത്ത് ചോദ്യങ്ങൾ തയ്യാറാക്കിയാണ് മറുനാടൻ മലയാളി ചെങ്ങന്നൂരിന്റെ ജനഹിതമറിയാൻ ശ്രമിച്ചത്. എല്ലാ ചോദ്യങ്ങളോടും വലിയ ആവേശത്തിൽ മണ്ഡലത്തിലെ വോട്ടർമാർ പങ്കെടുത്തു. രാജ്യത്തെ ഞെട്ടിച്ച കത്വ പീഡനം, എൽഡിഎഫ് സർക്കാരിന്റെ മദ്യനയം, സമഗ്ര വികസനം, കെഎം മാണിയുടെ നിലപാട്, പൊലീസിന്റെ പ്രവർത്തനം എന്നിവ ഉൾപ്പെടുത്തിയുള്ള ആറ് ചോദ്യങ്ങളോട് ജനങ്ങൾ പ്രതികരിച്ചത് ഇപ്രകാരമാണ്.മണ്ഡലത്തിൽ പരസ്യ പ്രചരണം നാളെ അവസാനിക്കാനിരിക്കെ സംസ്ഥാന ദേശീയ നേതാക്കളും കേന്ദ്ര സംസ്ഥാന മന്ത്രിമാരും മുന്നണി നേതാക്കളും വരെ മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു.

വികസനത്തിന് നല്ലത് എൽഡിഎഫ് ആണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇപ്പോൾ ഭരണപക്ഷത്തായതുകൊണ്ട് തന്നെ മണ്ഡലത്തിലെ വികസനത്തിന് എൽഡിഎഫ് ആണ് കൂടുതൽ അനുയോജ്യമെന്ന പക്ഷമാണ് ഭൂരിഭാഗം വോട്ടർമാർക്കുമുള്ളത്. പരമ്പരാഗത യുഡിഎഫ് കോട്ടയാണ് മണ്ഡലമെങ്കിലും വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഇടത് പക്ഷമാണ് നല്ലതെന്നും കൂടുതൽ ഇടപെടലുകൾ നടത്തുന്നതും എൽഡിഎഫ് ആണെന്നാണ് 41 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 1000 കോടിയോളം രൂപയുടെ വികസന പ്രദ്ധതികളാണ് മണ്ലത്തിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനങ്ങൾക്കുള്ള അംഗീകാരം കൂടിയായി പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP