Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

91ൽ യുഡിഎഫ് ജയിച്ചത് ആർഎസ്എസ് സഖ്യപ്രകാരം; കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ; വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്

91ൽ യുഡിഎഫ് ജയിച്ചത് ആർഎസ്എസ് സഖ്യപ്രകാരം; കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ; വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസും ആർഎസ്എസും കൂട്ടുകൂടിയിട്ടുണ്ടോ? എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉയരുന്ന ചർച്ചയാണ് ഇത്. അവസാനം എല്ലാം 1991ൽ എത്തും. വടകര-ബേപ്പൂർ മോഡൽ കോലീബി സഖ്യത്തിലേക്ക് വിരൽ ചുണ്ടും. എല്ലാം കെ കരുണാകരനും കെജി മാരാരും പിപി മുകുന്ദനും ചേർന്നുണ്ടാക്കിയതാണെന്ന് വെളിപ്പെടുത്തലുകളെത്തും. എന്നാൽ ആര്യാടൻ മുഹമ്മദാണ് ഈ സഖ്യത്തിന്റെ ചാലക ശക്തിയെന്ന് ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തുന്നു. അക്കാലത്ത് കോൺഗ്രസിലെ എ ഗ്രൂപ്പുകാരുടെ പ്രധാന വക്തവായിരുന്നു ചെറിയാൻ ഫിലിപ്പ്.

അതുകൊണ്ട് തന്നെയാണ് ചെറിയാൻ ഫിലപ്പിന്റെ ഈ പോസ്റ്റ് ചർച്ചയാകുന്നത്. എല്ലാത്തിനും പിന്നിൽ ആര്യാടനായിരുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയോടെ കരുണാകരൻ ഇത് നടപ്പാക്കിയെന്നും പറയുന്നു.

ചെറിയാൻ ഫിലപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

1991 ലെ ബിജെപി കോൺഗ്രസ് സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദ് ആണ്. അന്ന് ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് വൻതോതിൽ മുന്നേറ്റം ഉണ്ടായ സാഹചര്യത്തിൽ ആർ എസ് എസുമായി രഹസ്യ ധാരണ ഉണ്ടാക്കാതെ യു ഡി എഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്നു ആര്യാടൻ 1991 ഏപ്രിൽ 3 നു ഇന്ദിര ഭവനിൽ ചേർന്ന കെപി സി സി ഭാരവാഹികളുടെ യോഗത്തിൽ ശക്തമായി വാദിച്ചു .അന്ന് എ കെ ആന്റണി കെ പി സി സി പ്രസിഡന്റും വി എം സുധീരൻ വൈസ് പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായിരുന്നു. ആര്യാടന്റെ ആശയം മുസ്ലിം ലീഗിന്റെ പിന്തുണയോടെ കെ കരുണാകരൻ പ്രാവർത്തികമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപുതന്നെ കെ കരുണാകരൻ ആർഎസ്എസ് നേതൃത്വവുമായി ധാരണയുണ്ടാക്കിയിരുന്നു .

അന്ന് ഒ രാജഗോപാൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ആണ്. ആർ എസ് എസിന്റെ മുതിർന്ന പ്രചാരകനായ പി പി മുകുന്ദനെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചത് ആയിടെയാണ്. തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻപിള്ളയേയും മഞ്ചേശ്വരത്ത് കെ ജി മാരാരെയും രഹസ്യമായി സഹായിക്കാമെന്ന് കരുണാകരൻ ഏറ്റിരുന്നു. തിരുവനന്തപുരത്ത് കോൺഗ്രസിന്റെയും മഞ്ചേശ്വരത്ത് ലീഗിന്റെയും സ്ഥാനാർത്ഥികളെ പേരിന് നിർത്തുമെങ്കിലും പ്രചരണം മൂർച്ഛിക്കുമ്പോൾ അവർ പ്രവർത്തന രംഗത്തുനിന്നും പിന്മാറുമെന്നാണ് കരുണാകരൻ ഉറപ്പു നൽകിയത്.

ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥികളെന്ന നിലയിൽ വടകര ലോക്്‌സഭാ മണ്ഡലത്തിൽ അഡ്വ. കെ രത്‌നസിംഗിനെയും ബേപ്പൂർ നിയമസഭാ മണ്ഡത്തിൽ ഡോ. കെ മാധവൻകുട്ടിയെയും യു ഡി എഫ് പിന്തുണയ്ക്കും, പ്രത്യുപകാരമായി യു ഡി എഫും എൽ ഡി എഫും തമ്മിൽ അയ്യായിരത്തിൽ താഴെമാത്രം വോട്ടു വ്യത്യാസമുള്ള അറുപതു മണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ടുകൾ യു ഡി എഫിന് മറിച്ചു നൽകണമെന്നായിരുന്നു ധാരണ. എന്നാൽ, യു ഡി എഫുകാർ ധാരണപ്രകാരം ബിജെപിക്കാർക്ക് വോട്ടു നൽകി സഹായിക്കാതെ അവരെ നിഷ്‌ക്കരണം വഞ്ചിച്ചു.തിരുവനന്തപുരം ഈസ്റ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബി വിജയകുമാർ കരുണാകരന്റെ നിർദ്ദേശംപാലിക്കാതെ പ്രവർത്തനവുമായി മുന്നോട്ട് പോയി വിജയിച്ചു .

മഞ്ചേശ്വരത്തു ലീഗിലെ ചെർക്കളം അബ്ദുള്ളയോടു കെ ജി മാരാർ ആയിരം വോട്ടിന്റെ മാത്രം വ്യത്യാസത്തിലാണ് തൊറ്റതു. ബിജെപിയിലെ കേഡർ സ്വഭാവമുള്ള ആർഎസ്എസ് വിഭാഗം ധാരണപ്രകാരം മിക്കയിടങ്ങളിലും വോട്ടു മറിച്ചതുകൊണ്ടാണ് 1991ൽ യു ഡി എഫ് വൻവിജയം നേടിയത്

 

മെയ്‌ ദിനം പ്രമാണിച്ച് നാളെ ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP