Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു സ്ത്രീയുടെ ശരീരം ഇന്നേവരെ മോഹിച്ചിട്ടില്ലാത്ത എന്നെ സ്ത്രീവിരുദ്ധനാക്കരുതേ; കുടുംബമോ രക്ഷിതാക്കളോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ ഞാൻ ജീവിക്കുന്നതു നിരവധി അമ്മ പെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും കൊണ്ട്: വികാരവിക്ഷുബ്ധനായി ചെറിയാൻ ഫിലിപ്പ്

ഒരു സ്ത്രീയുടെ ശരീരം ഇന്നേവരെ മോഹിച്ചിട്ടില്ലാത്ത എന്നെ സ്ത്രീവിരുദ്ധനാക്കരുതേ; കുടുംബമോ രക്ഷിതാക്കളോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ ഞാൻ ജീവിക്കുന്നതു നിരവധി അമ്മ പെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും കൊണ്ട്: വികാരവിക്ഷുബ്ധനായി ചെറിയാൻ ഫിലിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫേസ്‌ബുക്കിലൂടെ പുകയുന്ന വിവാദങ്ങൾക്കു പിന്നാലെ വിജയദശമി ദിനത്തിൽ ചെറിയാൻ ഫിലിപ്പിന്റെ പുതിയ പോസ്റ്റ്. ഒരു സ്ത്രീയുടെ ശരീരം ഇന്നേവരെ മോഹിച്ചിട്ടില്ലാത്ത എന്നെ സ്ത്രീവിരുദ്ധനാക്കരുതേ എന്നാവശ്യപ്പെട്ടാണ് ചെറിയാൻ ഫിലിപ്പ് പോസ്റ്റിട്ടിരിക്കുന്നത്.

കുടുംബമോ രക്ഷിതാക്കളോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ ഞാൻ ജീവിക്കുന്നതു നിരവധി അമ്മ പെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും കൊണ്ടാണെന്നും വികാരവിക്ഷുബ്ധനായി ചെറിയാൻ ഫിലിപ്പ് കുറിച്ചു.

ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാർത്ഥ മിത്രങ്ങളെയും ശത്രുക്കളെയും നാം തിരിച്ചറിയുന്നത് എന്നും ആരെങ്കിലും ഒന്ന് തെറ്റി വീണാൽ എഴുന്നെൽപ്പിക്കുന്നതിനു പകരം മുതുകിൽ ചവിട്ടുന്ന ശീലമുള്ളവരുമുണ്ടെന്നും അദ്ദേഹം കുറിച്ചു. ഫേസ്‌ബുക്കിൽ എന്നെ ആര് അധിക്ഷേപിച്ചാലും ഞാൻ മറുപടി പറയാറില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്നാൽ, മരിച്ചുപോയ എന്റെ അമ്മയെക്കുറിച്ചുള്ള ചിലരുടെ തുടർച്ചയായ തെറി അഭിഷേകം വായിച്ചപ്പോൾ എന്റെ മനസ് നീറി മാതൃത്വത്തിന്റെ മഹനീയത അറിയാവുന്ന ഏതു മനുഷ്യനും അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ പരിശുദ്ധമാണ്.

കുടുംബമോ രക്ഷിതാക്കളോ ജീവതസുരക്ഷയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ ഞാൻ സ്‌നേഹനിധികളായ നിരവധി അമ്മപെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത് വിളമ്പി തന്ന ഭക്ഷണത്തിന്റെ സ്വാദിലൂടെയാണ് പല സ്ത്രീകളും എന്റെ ഹൃദയത്തിൽ പ്രവേശിച്ചത്. ഒരു സ്ത്രീയുടെയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാൽ എന്നെ ദയവായി ഒരു സ്ത്രീവിരോധിയായി മുദ്രയടിക്കല്ലേയെന്നാണ് വിനീത അപേക്ഷയെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചെറിയാൻ പറയുന്നു.

സ്ത്രീകൾക്ക് കോൺഗ്രസിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ചു ചെറിയാൻ ഫിലിപ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ വിവാദങ്ങളാണു പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നത്. എതിർപ്പുകൾ വിവിധ കോണിൽ നിന്നും ഉയർന്നിട്ടും ഫേസ്‌ബുക്കിലൂടെയുള്ള പോരാട്ടം ചെറിയാൻ ഫിലിപ്പ് തുടരുകയാണ്.

സ്ത്രീകൾക്കു വേണ്ടി രംഗത്തുള്ളവരാണ് ഏറ്റവും വലിയ ചൂഷകരെന്നു പറഞ്ഞുള്ള പുതിയ ഫേസ്‌ബുക്ക് പോസ്റ്റും വിവാദത്തിനു തിരികൊളുത്തിയിരുന്നു. അതിനിടെ, ദേശീയ വനിത കമ്മീഷനും ചെറിയാൻ ഫിലിപ്പിനെതിരെ നോട്ടീസയച്ചു.

സ്ത്രീ പക്ഷവാദം പരസ്യമായി ഉയർത്തുന്ന പലപുരുഷന്മാരുമാണ് സ്ത്രീകളെ രഹസ്യമായി ചൂഷണം ചെയ്യുന്നതെന്ന കാര്യം സ്ത്രീകൾ മറക്കരുത് എന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് വീണ്ടും വിവാദമായത്. അതിനിടെയാണു ഫേസ്‌ബുക്കിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ ചെറിയാൻ ഫിലിപ്പിനു ദേശീയ വനിതാ കമ്മിഷൻ നോട്ടിസ് അയച്ചത്. പരാമർശം സംബന്ധിച്ചു വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന വനിതാ കമ്മിഷനോടു ദേശീയ ഘടകം ആവശ്യപ്പെട്ടു. സിറ്റിസൺ റൈറ്റ്‌സ് ഫൗണ്ടേഷൻ ചെയർമാൻ സി. പ്രതാപൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

സ്ത്രീകൾക്കെതിരായ പരാമർശം മുൻനിർത്തി വിവിധ കോണിൽ നിന്നു ചെറിയാൻ ഫിലിപ്പിനെതിരെ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വനിതാ സംവരണം നിയമസഭയിലും ലോക്‌സഭയിലുമാക്കാൻ ദേശീയതലത്തിലുള്ള പ്രക്ഷോഭം ആരംഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിലാണ് ഈ അഭിപ്രായം ചെറിയാൻ പങ്കുവച്ചത്.

അതിനിടെ, ഫേസ്‌ബുക്കിൽ ഇടപെട്ടു മുഖം കളയരുതെന്നു സിപിഐ(എം) പിബി അംഗം എം എ ബേബി ചെറിയാൻ ഫിലിപ്പിനോട് ആവശ്യപ്പെട്ടു. ഫെയ്‌സ് ബുക്കിന് ഒരുപാടു സാധ്യതയുണ്ട്. എന്നാൽ, അതിൽ ഇടപെടുന്നതുകൊണ്ടു നമ്മുടെ മുഖം നഷ്ടമാകുന്ന സ്ഥിതി ഉണ്ടാവരുത്. സീമയെ ഫോണിൽ വിളിച്ചു പറയാവുന്ന കാര്യങ്ങളാണു ചെറിയാൻ ഫിലിപ്പ് ഫെയ്‌സ് ബുക്കിൽ ഇട്ടത്. ഫോൺ നമ്പർ ഇല്ലാത്തതിനാലാവും ഇതെന്നും ബേബി പറഞ്ഞു.

വിജയദശമി ദിനത്തിൽ അതീവ ജാഗ്രതയോടെ ഹരിശ്രീ കുറിക്കട്ടെ - പ്രിയ സുഹൃത്തുക്കളെ, ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാർത്ഥ മിത്...

Posted by Cherian Philip on Thursday, 22 October 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP