Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളിൽ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് സമർപ്പിക്കും: പാർക്കിങ് സ്ഥലം നിർമ്മാണവും മാർത്താണ്ഡം കായലിലെ പൊതുവഴി മണ്ണിട്ടു നികത്തിയതും പ്രധാന ക്രമക്കേടുകളായി കണ്ടൈത്തിയെന്നു സൂചന; കച്ചവടം നോക്കാൻ അവധിയെടുക്കാനുള്ള തീരുമാനം വിവാദം പേടിച്ച് മാറ്റി

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളിൽ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് സമർപ്പിക്കും: പാർക്കിങ് സ്ഥലം നിർമ്മാണവും മാർത്താണ്ഡം കായലിലെ പൊതുവഴി മണ്ണിട്ടു നികത്തിയതും പ്രധാന ക്രമക്കേടുകളായി കണ്ടൈത്തിയെന്നു സൂചന; കച്ചവടം നോക്കാൻ അവധിയെടുക്കാനുള്ള തീരുമാനം വിവാദം പേടിച്ച് മാറ്റി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടർ ടി.വി. അനുപമ നടത്തിയ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് റവന്യൂ വകുപ്പിനു െകെമാറും. ലേക് പാലസ് റിസോർട്ടിന്റെ പാർക്കിങ് സ്ഥലം നിർമ്മാണം, മാർത്താണ്ഡം കായലിലെ പൊതുവഴി മണ്ണിട്ടു നികത്തിയത് എന്നിവയാണ് കലക്ടറുടെ അന്വേഷണത്തിൽ പ്രധാന ക്രമക്കേടുകളായി വിലയിരുത്തിയിരിക്കുന്നതെന്നാണു സൂചന.

റിപ്പോർട്ടിലെ പരാമർശങ്ങൾ എതിരാവുമെന്ന സൂചന നേരത്തേ തന്നെ മന്ത്രിക്ക് ലഭിച്ചതായാണ് സൂചന. കളക്ടർക്ക് കീഴ് ഉദ്യോഗസ്ഥർ നല്കിയ റിപ്പോർട്ടുകളിൽ തെറ്റു പറ്റാം എന്ന പരാമർശം മന്ത്രി നടത്തിയത് ഈ സാഹചര്യത്തിലായിരുന്നു. റിപ്പോർട്ട് എതിരായാൽ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിലേയ്ക്ക് നീങ്ങുമെന്ന ആശങ്കയും തോമസ് ചാണ്ടി പക്ഷത്തിനുണ്ട്. വിദേശത്തു പോകാനിരുന്ന തോമസ്ചാണ്ടി അതിനാലാണ് യാത്ര റദ്ദാക്കിയതെന്നും സൂചനയുണ്ട്.

ലേക് പാലസിന്റെ പാർക്കിങ് സ്ഥലം വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടേതല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ഇവിടെ കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ നിയമത്തിലെ മൂന്നാം വകുപ്പിന്റെ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാർക്കിങ് ഗ്രൗണ്ടിന് അനുവദിച്ചതിൽ കൂടുതൽ വിസ്തൃതിയുണ്ടെന്നു റവന്യു വകുപ്പിന്റെ സർവേയിൽ വ്യക്തമായിരുന്നു.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതിനാണ് അവധിയിൽ പ്രവേശിക്കുന്നതെന്നാണ് നീക്കമുണ്ടായിരുന്നത്. വർഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പതിവായി വിദേശത്തു പോകാറുണ്ടായിരുന്നു. സ്വന്തം ബിസിനസ് കാര്യങ്ങൾക്കായാണ് വിദേശ യാത്ര എന്ന് ആരോപണം ഉണ്ടായതിനെ തുടർന്ന് വിശദീകരണവുമായി രാത്രി വൈകി മന്ത്രിയുടെ ഓഫീസ് എത്തി. കഴിഞ്ഞ മാസവും ബിസിനസ് ആവശ്യങ്ങൾക്കായി പോയപ്പോഴും അവധിയെടുത്തിരുന്നതായും അവർ വ്യക്തമാക്കുന്നു. മാത്യു ടി തോമസിനാണ് അന്ന് വകുപ്പുകളുടെ പകരം ചുമതല നൽകിയിരുന്നത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് കായൽ സ്ഥലം കയ്യേറ്റം കണ്ടെത്തിയാൽ ഇത് പൂർവ്വ സ്ഥിതിയിലാക്കാനുള്ള നിർദ്ദേശം കളക്ടറുടെ റിപ്പോർട്ടിലുണ്ടെങ്കിൽ അത് മന്ത്രിക്ക് കനത്ത തിരിച്ചടിയാവും. കൂടാത അപ്രോച്ച് റോഡിന്റ നിർമ്മാണം പൂർത്തിയായപ്പോൾ വീതി ഇരട്ടിയോളവും നീളം മൂന്നിരട്ടിയോളവും വർധിച്ചു. ഇതിനായി ഉപയോഗിക്കുന്ന കരുവേലി പാടശേഖരത്തിന്റെ പുറംബണ്ട് അഞ്ചു മീറ്റർ വീതിയിലും 130 മീറ്റർ നീളത്തിലും ശക്തിപ്പെടുത്താനാണ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ പുറംബണ്ടിനായി വയൽ 10 മീറ്റർ വീതിയിലും 300 മീറ്ററിലേറെ നീളത്തിലും നികത്തിയതായാണ് സർവേയിൽ കണ്ടെത്തിയത്. മാർത്താണ്ഡം കായലിൽ കൃഷിക്കായി അറുനൂറിലേറെപ്പേർക്ക് പട്ടയം നൽകിയിരുന്നു.

കൃഷി ചെയ്യാൻ 95 സെന്റ് പാടശേഖരവും ഉടമകൾക്കു താമസിക്കാൻ അഞ്ചു സെന്റ് പുരയിടവുമാണു നൽകിയത്. അഞ്ചു സെന്റ് വീതമുള്ള പുരയിടം പുറംബണ്ടിനോടും അകംബണ്ടിനോടും ചേർന്നാണു നൽകിയത്. രണ്ടു പുരയിടങ്ങളുടെയും ഇടയിൽ ഒന്നര മീറ്റർ പൊതുവഴിയുണ്ട്. ഇതിൽ ഉൾപ്പെട്ട 64 പ്ലോട്ടുകളാണ് തോമസ് ചാണ്ടിയുടെ വാട്ടർ വേൾഡ് കമ്പനി വാങ്ങിയത്. പുരയിടം നികത്തിയ കൂട്ടത്തിൽ ഇവയ്ക്കിടയിലുള്ള പൊതുവഴിയും മണ്ണിട്ടുനികത്തി.ഇതൊക്കെയാണ് മന്ത്രിക്ക് എതിരായ കളക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കപ്പെടുക എ്ന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP