Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസ് വിജയക്കുതിപ്പ് തുടരുമ്പോൾ തിരിച്ചടിയുടെ ക്ഷീണത്തിൽ ബിജെപി; രാജസ്ഥാൻ തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ നേട്ടം പാർലമെന്റ്-നിയമസഭാ ഉപതിരഞ്ഞെടുപ്പ് ജയങ്ങൾക്ക് പിന്നാലെ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പേ തന്നെ ജനങ്ങൾ ഇംഗിതം വ്യക്തമാക്കിയെന്ന് സച്ചിൻ പൈലറ്റ്

കോൺഗ്രസ് വിജയക്കുതിപ്പ് തുടരുമ്പോൾ തിരിച്ചടിയുടെ ക്ഷീണത്തിൽ ബിജെപി; രാജസ്ഥാൻ തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിലെ നേട്ടം പാർലമെന്റ്-നിയമസഭാ ഉപതിരഞ്ഞെടുപ്പ് ജയങ്ങൾക്ക് പിന്നാലെ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പേ തന്നെ ജനങ്ങൾ ഇംഗിതം വ്യക്തമാക്കിയെന്ന് സച്ചിൻ പൈലറ്റ്

മറുനാടൻ മലയാളി ഡസ്‌ക്‌

ജയ്പൂർ: രാജസ്ഥാനിൽ നടന്ന തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഉജ്ജ്വല വിജയം.സില പരിഷദ്, നഗർപാലിക, പഞ്ചായത്ത് സമിതികളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് തിരിച്ചടിയുമായി.ആറു ജില്ലാ കൗൺസിലിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നാലെണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 20 പഞ്ചായത്ത് സമിതി സീറ്റുകളിൽ 12 എണ്ണത്തിലും ആറു മുനിസിപ്പൽ സീറ്റുകളിൽ നാലെണ്ണത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു.പഞ്ചായത്ത് സമിതികളിൽ ബിജെപി എട്ടെണ്ണത്തിൽ വിജയിച്ചു. ജില്ലാ കൗണിലിലും, പഞ്ചായത്ത് സമിതിയിലും സ്വതന്ത്രന്മാർ ഓരോ സീറ്റ് നേട്ി.

പ്രധാനമന്ത്രി ഇവിടെ ബേട്ട് ബചാവോ, ബേട്ടി പഠാവോ പരിപാടിയുടെ ഉദ്ഘാടനത്തിന് വരുന്നതിന് മുന്നോടിയായി ജനങ്ങൾ തങ്ങളുടെ ഇംഗിതം വ്യക്തമാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ സച്ചിൻ പൈലറ്റ് പ്രതികരിച്ചു.

പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലെ വിജയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP