Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎമ്മിന് ബദൽ നീക്കമായി രാമായാണ മാസാചരണം സംഘടിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും കെപിസിസി പിന്നോട്ട്; രാമനെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് പറഞ്ഞ് എതിർപ്പുമായി സുധീരനും മുരളീധരനും എത്തിയതോടെ നീക്കം ഉപേക്ഷിച്ചു; ചെന്നിത്തല ഉദ്ഘാടനം ചെയ്യാനിരുന്ന 'കോൺഗ്രസ് രാമായണ മാസാചരണം' ഉപേക്ഷിച്ച് പാർട്ടി നേതൃത്വം

സിപിഎമ്മിന് ബദൽ നീക്കമായി രാമായാണ മാസാചരണം സംഘടിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും കെപിസിസി പിന്നോട്ട്; രാമനെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് പറഞ്ഞ് എതിർപ്പുമായി സുധീരനും മുരളീധരനും എത്തിയതോടെ നീക്കം ഉപേക്ഷിച്ചു; ചെന്നിത്തല ഉദ്ഘാടനം ചെയ്യാനിരുന്ന 'കോൺഗ്രസ് രാമായണ മാസാചരണം' ഉപേക്ഷിച്ച് പാർട്ടി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി വിചാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസം ആചരിക്കാനുള്ള കോൺഗ്രസ് നീക്കം ഉപേക്ഷിച്ചു. കെ പി സി.സി വിചാർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജൂലൈ 17 മുതൽ രാമായണമാസാചരണം നടത്താൻ തീരുമാനിച്ചത്. എന്നാൽ മുൻ കോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി. എം സുധീരനും, കെ. മുരളീധരനും ഇതിനെതിരെ കടുത്ത വിയോജിപ്പുമായി രംഗത്തുവന്നതോടെ നീക്കം കോൺഗ്രസ് ഉപേക്ഷിക്കുകയായിരുന്നു. കോൺഗ്രസിൽ രാമായണ മാസാചരണത്തെ തുടർന്ന് തർക്കങ്ങൾ നിലവിൽ വന്നതോടെയാണ് നീക്കം ഉപേക്ഷിക്കാൻ തയ്യാറായത്. 

രാമായണ പാരായണത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നായിരുന്നു സുധീരന്റെ പ്രതികരണം. രാമായണ മാസാചരണം രാഷ്ട്രീയ പാർട്ടികളുടെ ചുമതലയല്ല. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്നും സുധീരൻ തുറന്നടിച്ചത്.

രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സിപിഎമ്മും പിന്മാറണം. വിശ്വാസം വ്യക്തി താത്പര്യമാണ്. അത് വ്യക്തികൾക്ക് വിട്ടുകൊടുക്കണമെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു. പിന്നാലെ രാമായാണ മാസാചരണത്തെ തുടർന്ന് തർക്കം മൂത്തതോടെ നീക്കം അവസാനിപ്പിക്കണമെന്ന പ്രസ്താവനയുമായി കെ മുരളീധരനും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ല. ഇക്കാര്യത്തിൽ രാഷ്ട്രീയകാര്യ സമിതിയിലോ നിർവാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാർട്ടിയിൽ ഉണ്ട്. നാലു വോട്ടുകൾ കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുത്. ബിജെപിയെ നേരിടാൻ ഇതല്ല മാർഗമെന്നും മുരളീധരൻ പറഞ്ഞു.

രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരിൽ കെപിസിസി വിചാർ വിഭാഗിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. കർക്കിടകം ഒന്ന് ചൊവ്വാഴ്ച രാവിലെ തൈക്കാട് ഗാന്ധിഭവനിൽ ആരംഭിക്കാനിരുന്ന കോൺഗ്രസ് രാമായണപാരായണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യാനിരുന്നത്.  ചടങ്ങിൽ ശശി തരൂർ എംപിയാണു മുഖ്യപ്രഭാഷണം നടത്തിയിരുന്നത്. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തിൽ ഊന്നിയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനാണു നീക്കം.

സി പി എമ്മിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണം സംഘടിക്കാൻ നീക്കം തുടങ്ങിയതോടെയാണ് കോൺഗ്രസും ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കാൻ തിരക്കിട്ട് തീരുമാനമെടുത്തത്. ആർഎസ്എസ്, ബിജെപി നേതൃത്വങ്ങൾ ഇത്തരം ചടങ്ങുകൾ ഏറ്റെടുത്ത് നടത്തുന്ന നീക്കം ചെറുക്കാനാണ് സംസ്‌കൃത സംഘങ്ങളെയുപയോഗിച്ച് നീക്കം നടത്തിയത്. സിപിഎമ്മിനു ബദലായി സംഘടിപ്പിക്കാനിരുന്ന പരിപാടിയാണ് എതിർപ്പിനെ തുടർന്ന് മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP